FOOD

നെല്ലിക്ക ചമ്മന്തി കൂട്ടി ചോറ് കഴിച്ചിട്ടുണ്ടോ?, ട്രൈ ചെയ്തു നോക്കൂ

Follow Us നെല്ലിക്ക ചമ്മന്തി ചോറും ചമ്മന്തിയും കേരളീയരുടെ തനത് ഭക്ഷണരീതിയുടെ ഭാഗമാണ്. തേങ്ങയും, പച്ചമാങ്ങയും, ചുവന്നുള്ളിയും ചേർത്ത നാടൻ ചമ്മന്തി തൊട്ട് തക്കാളിയും, കാരറ്റും വരെ ഉപയോഗിച്ച് വ്യത്യസ്തമായ ചട്നികൾ തയ്യാറാക്കാൻ സാധിക്കും. എന്നാൽ നെല്ലിക്ക ചമ്മന്തിയെക്കുറിച്ച് കേട്ടിട്ടുണ്ടോ?. നെല്ലിക്ക പച്ചമുളകോ അല്ലെങ്കിൽ വറ്റൽമുളകോ ചുവന്നുള്ളിക്കൊപ്പം ചേർത്ത് അരച്ചെടുത്ത് കഴിച്ചു നോക്കൂ. ഇത് ഉണ്ടെങ്കിൽ ചോറിന് മറ്റൊരു കറി വേണ്ടി വരില്ല . ഇൻസ്റ്റൻ്റായി തയ്യാറാക്കാൻ സാധിക്കുന്ന ഈ നെല്ലിക്ക ചമ്മന്തിയുടെ റെസിപ്പി തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ദിവ്യ പരിചയപ്പെടുത്തി തരുന്നത്. ചേരുവകൾ നെല്ലിക്ക- 4 തേങ്ങ ചിരകിയത്- 1/2 കപ്പ് പച്ചമുളക്- 3 കറിവേപ്പില- ആവശ്യത്തിന് ചുവന്നുള്ളി- 8 ഉപ്പ്- ആവശ്യത്തിന് ഇഞ്ചി- 1 ഇഞ്ച് A post shared by Divya Abhishek | Home Chef 👩‍🍳 (@dinemagic_one_minute_recipes) തയ്യാറാക്കുന്ന വിധം നാല് നെല്ലിക്ക നന്നായി കഴുകി കുരുകളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കിയെടുക്കുക. അതിലേക്ക് എട്ട് ചുവന്നുള്ളി അരിഞ്ഞതും, അര കപ്പ് തേങ്ങ ചിരകിയതും ചേർക്കുക. കുറച്ച് കറിവേപ്പിലയും ചെറിയ കഷ്ണം ഇഞ്ചിയും, ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് അരച്ചെടുക്കുക. ചോറിനൊപ്പം കഴിച്ചു നോക്കൂ. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.