HEALTH

ആവണക്കെണ്ണ ഉപയോഗിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ

Follow Us ചിത്രം: ഫ്രീപിക് ചർമ്മത്തിൻ്റേയും തലമുടിയുടേയും സംരക്ഷണത്തിനായുള്ള ഉത്പന്നങ്ങൾക്കൊപ്പം സ്ഥിരമായി കേൾക്കുന്ന ഒരു ചേരുവയാണ് ആവണക്കെണ്ണ. മലബന്ധത്തിനു മികച്ച മരുന്നായി ഇത് പുരാതന കാലം മുതൽ കണ്ടു വരാറുണ്ട്. ഒരു കാലത്ത് ഇറ്റലിയിൽ ഫാസിസ്റ്റുകൾക്ക് ശിക്ഷ നൽകുന്നതിനായി ഉപയോഗിച്ചിരുന്ന ഈ എണ്ണയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ പ്രചരിക്കുന്നത്. കൊഴുപ്പ് ഉരുക്കി കളഞ്ഞ് വണ്ണം കുറയ്ക്കാൻ സഹായിക്കും എന്ന പേരിലാണ് ആവണക്കെണ്ണ ഇപ്പോൾ വ്യപകമായി എല്ലാവരും ഉപയോഗിക്കുന്നത്. മണമില്ലാത്ത ഈ എണ്ണയിൽ അടങ്ങിയിരിക്കുന്ന റിസിനോലെയിക് ആസിഡ് എന്ന ഫാറ്റി ആസിഡ് മലബന്ധം അകറ്റാൻ സഹായിക്കും. അതിനാൽ വൈദ്യപരിശോധനകൾക്കു മുമ്പായി കുടൽ ശുദ്ധീകരിക്കാൻ ചില രാജ്യങ്ങളിൽ ഇത് ഉപയോഗിക്കാറുണ്ട്. എന്നാൽ മറ്റ് ലാക്സേറ്റീവ് ഉത്പന്നങ്ങളെ അപേക്ഷിച്ച് ഇത് മികച്ചതാണെന്നതിനുള്ള ശാസ്ത്രീയ തെളിവുകളില്ല. വ്രണം, ചൊറിച്ചിൽ എന്നിവയ്ക്കുള്ള പ്രതിവിധി, സന്ധി വേദന, ആർത്തവ വേദന എന്നിവയിൽ നിന്നും ആശ്വാസം നൽകൽ, പ്രസവം സുഗമമാക്കുക എന്നിങ്ങനെയുള്ള ഉപയോഗങ്ങളും ആവണക്കെണ്ണയ്ക്കുണ്ടെന്ന് പറയപ്പെടുന്നു. എന്നാൽ ഇതിനൊന്നും തന്നെ യാതൊരു ശാസ്ത്രീയ തെളിവുമില്ല. ചർമ്മ സംരക്ഷണ ഉത്പന്നങ്ങൾ ക്രീമുകൾ, ഹെയർ കണ്ടീഷണറുകൾ, ലിപ്സ്റ്റിക് പോലുള്ള ഉൽപ്പന്നങ്ങൾ എന്നിവയിലും ഇത് വ്യാപകമായി ഉപയോഗിക്കുന്നു. മോയ്സ്ചറൈസ് ചെയ്യാനും ചർമ്മത്തിൻ്റെ അസ്വസ്ഥതയും ചുളിവുകൾ കുറയ്ക്കാനും ഉപയോഗിക്കുന്നു. ആവണക്കെണ്ണയിൽ അടങ്ങിരിക്കുന്ന റിസിനോലെയിക് ആസിഡിനാണ് ഇത്തരം ഗുണങ്ങളുള്ളത്. മുടി കൊഴിച്ചിൽ, താരൻ എന്നവിയെ അകറ്റും എന്ന വാഗ്ദാനം നൽകിക്കൊണ്ട് തലമുടി സംരക്ഷണ ഉത്പന്നങ്ങിലും ഇത് ഉപയോഗിക്കാറുണ്ട്. എന്നാൽ ആവണക്കെണ്ണ മാത്രമായി ഉപയോഗിക്കുന്നതു കൊണ്ട് പല ദോഷങ്ങളുമുണ്ട്. പ്രായമായവർ, ശിശുക്കൾ, ഗർഭിണികൾ അല്ലെങ്കിൽ മുലയൂട്ടുന്ന സ്ത്രീകൾ, കരൾ അല്ലെങ്കിൽ വൃക്ക തകരാറുള്ളവർ തുടങ്ങിയ ദുർബലരായ ആളുകൾ ആവണക്കെണ്ണ കഴിക്കുന്നത് ഒഴിവാക്കണം. കോശജ്വലനം, മലവിസർജ്ജനം, അപ്പെൻഡിസൈറ്റിസ് അല്ലെങ്കിൽ ദഹനനാളത്തിൽ തടസ്സം എന്നിങ്ങനെ​ ആരോഗ്യപ്രശ്നമുള്ളവരും ഇത് ഉപയോഗിക്കാൻ പാടില്ല. ചർമ്മത്തിലോ അല്ലെങ്കിൽ തലമുടിയിലോ ആവണക്കെണ്ണ പുരട്ടുന്ന ശീലമുണ്ടെങ്കിൽ ജാഗ്രത വേണം. ചിലരിൽ ഇത് അലർജിക്ക് കാരണമായേക്കാം. ആവണക്കെണ്ണ അല്ലെങ്കിൽ അതടങ്ങിയ ഉത്പന്നങ്ങൾ പാച്ച് ടെസ്റ്റ ചെയ്ത് പാർശ്വഫലങ്ങൾ ഇല്ലെന്ന് ഉറപ്പാക്കിയതിനു ശേഷം മാത്രം ഉപയോഗിക്കുക. ആവണക്കെണ്ണയേക്കാളും മികച്ച സൗന്ദര്യ, ആരോഗ്യ സംരക്ഷണ ഉത്പന്നങ്ങൾ ലഭ്യമാണ്. ഇത്തരം ദോഷ ഫലങ്ങൾ ഒഴിവാക്കുന്നതിനായി ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശ പ്രകാരം സുരക്ഷിതമായ മാർഗങ്ങൾ സ്വീകരിക്കുക. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.