HEALTH

പ്രമേഹം നിയന്ത്രിക്കും, ഹൃദയാരോഗ്യത്തിന്; ദിവസവും ഓട്സ് കഴിച്ചാലുള്ള ഗുണങ്ങൾ

Follow Us Credit: Freepik പലരും പ്രഭാത ഭക്ഷണ ഓപ്ഷനായി ഓട്സ് തിരഞ്ഞെടുക്കാറുണ്ട്. ഡയറ്ററി ഫൈബർ അടങ്ങിയ ആരോഗ്യകരമായ ഭക്ഷണ ഓപ്ഷനാണ് ഓട്സ്. ദിവസവും ഓട്‌സ് കഴിക്കുന്നത് രോഗങ്ങളെ അകറ്റി നിർത്താൻ സഹായിക്കും. ഹൃദയാരോഗ്യത്തിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും സഹായിക്കുന്ന വിറ്റാമിനുകളും ധാതുക്കളും ഓട്‌സിൽ അടങ്ങിയിട്ടുണ്ട്. വയർ നിറഞ്ഞ പ്രതീതിയും ഊർജവും നൽകുന്നു. ഇന്ത്യൻ ജനസംഖ്യയുടെ ഏകദേശം 13 ശതമാനവും ഓട്സ് സ്ഥിരമായി കഴിക്കുന്നുണ്ടെന്ന് ഒരു പഠനത്തിൽ കണ്ടെത്തിയിരുന്നു. ദിവസവും ഓട്സ് കഴിച്ചാലുള്ള 5 ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം. ദഹനം മെച്ചപ്പെടുത്തുന്നു ഓട്‌സിൽ ബീറ്റാ-ഗ്ലൂക്കൻ, അപൂരിത കൊഴുപ്പ് തുടങ്ങിയ നാരുകൾ അടങ്ങിയിട്ടുണ്ട്. ദഹനപ്രശ്നങ്ങൾ ഉള്ള ആളുകൾക്ക് നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ശുപാർശ ചെയ്യാറുണ്ട്. മലബന്ധം അകറ്റാൻ അവ സഹായിക്കുന്നു. ഓട്സ് കഴിക്കുന്നത് ദഹനപ്രക്രിയയുടെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുകയും ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഹൃദയാരോഗ്യം ഓട്‌സിൽ ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ ബി6 യും അടങ്ങിയിട്ടുണ്ട്. ഇവ ഹൃദയത്തിന്റെ ആരോഗ്യത്തിന് പ്രധാനമാണ്. അവ സുഗമമായ രക്തയോട്ടം പ്രോത്സാഹിപ്പിക്കുകയും എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യുന്നു. ഉയർന്ന രക്തസമ്മർദം ഉണ്ടാകാനുള്ള സാധ്യതയും തടയുന്നു. ഹൃദ്രോഗങ്ങളെ അകറ്റി നിർത്തുന്ന ഭക്ഷണമായാണ് ഓട്‌സ് കണക്കാക്കപ്പെടുന്നത്. പ്രമേഹ സാധ്യത കുറയ്ക്കുന്നു ഓട്‌സ് കൊഴുപ്പ് കുറഞ്ഞതും പഞ്ചസാര കുറഞ്ഞതുമായ ഭക്ഷണമാണ്, പ്രമേഹരോഗികൾക്ക് അവരുടെ രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം നിലനിർത്തുന്നതിനുള്ള നല്ലൊരു തിരഞ്ഞെടുപ്പാണ്. ഓട്‌സിൽ വിറ്റാമിൻ ബി6, നാരുകൾ എന്നിവയുണ്ട്. മാംഗനീസ്, ഫോസ്ഫറസ്, ചെമ്പ്, ഇരുമ്പ് എന്നിവയാൽ സമ്പന്നമാണ്. കുറഞ്ഞ ജിഐ സ്കോർ കാരണം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ അവ സഹായിക്കുന്നു. ശരീര ഭാരം നിലനിർത്താൻ സഹായിക്കുന്നു ഓട്‌സ് കൊഴുപ്പ് കുറഞ്ഞ ഭക്ഷണമാണ്. ഓട്‌സ് കഴിക്കുന്നത് ആരോഗ്യകരമായ ശരീരഭാരം നിലനിർത്താൻ സഹായിക്കുന്നു. ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. മിതമായ അളവിൽ ഓട്‌സ് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് സഹായകകരമാണ്. പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു ഓട്‌സിൽ ആരോഗ്യകരമായ ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് ഓക്‌സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുകയും അണുബാധകൾക്കും വൈറസുകൾക്കുമെതിരെ പോരാടാനും സഹായിക്കുന്നു. വിറ്റാമിൻ ബി 6 പോലുള്ള ആരോഗ്യകരമായ വിറ്റാമിനുകളും ഇരുമ്പ്, ചെമ്പ്, സിങ്ക് തുടങ്ങിയ ധാതുക്കളും ഓട്‌സിൽ അടങ്ങിയിട്ടുണ്ട്. ഇവ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.