HEALTH

രാവിലെ ഉണ്ടാകുന്ന ഉയർന്ന രക്തസമ്മർദ്ദം, ഈ ലക്ഷണങ്ങൾ അറിഞ്ഞിരിക്കുക

Follow Us Credit: Freepik ഉയർന്ന രക്തസമ്മർദ്ദത്തെ ഒരു നിശബ്ദ കൊലയാളിയായിട്ടാണ് കാണുന്നത്. ആരോഗ്യത്തെ അപകടാവസ്ഥിയിലേയ്ക്ക് വളരെ പെട്ടെന്ന് എത്തിക്കാനുള്ള ശേഷി ഇതിനുണ്ട്. അതിരാവിലെ ഉണ്ടാകുന്ന രക്തസമ്മർദ്ദമാണ് ഏറെ ശ്രദ്ധിക്കേണ്ടത്. ഹൃദയാരോഗ്യത്തെ കാണിക്കുന്നതാണ് ഈ സമയത്തുണ്ടാകുന്ന ഉയർന്ന രക്തസമ്മർദ്ദം. “നമ്മുടെ രക്തസമ്മർദ്ദത്തിൽ സ്വാഭാവികമായും വ്യതിയാനങ്ങൾ ഒരു ദിവസം തന്നെ സംഭവിച്ചേക്കാം. എന്നാൽ അതിരാവിലെ ഉറക്കത്തിൽ നിന്നും ഉണർന്നെണീക്കുമ്പോൾ ഉണ്ടാകുന്ന ഇത്തരം വ്യതിയാനങ്ങൾ ആരോഗ്യസ്ഥിതിയിൽ ആശങ്ക ഉണ്ടാക്കുന്നവയാണ്. ഈ അവസ്ഥയാണ് ഹൈപ്പർടെൻഷൻ എന്ന് ഹൃദയാരോഗ്യ വിദഗ്ധനായ ഡോ. സമീർ പറയുന്നു. ഉറക്കമില്ലായ്മ, സമ്മർദ്ദം തുടങ്ങി ജീവിത രീതിയിലെ പല കാരണങ്ങൾ കൊണ്ട് ഇങ്ങനെ സംഭവിക്കാം. രക്തസമ്മർദ്ദത്തിൽ ഇടയ്ക്കുണ്ടാകുന്ന വ്യതിയാനങ്ങൾ സ്വഭാവികമാണ്. ഇത് സ്ഥിരമായി സംഭവിക്കുന്നുണ്ടെങ്കിൽ ആരോഗ്യപ്രശ്നങ്ങളെയോ, അനാരോഗ്യകരമായ ജീവിത ശീലങ്ങളെയോ ആണ് സൂചിപ്പിക്കുന്നത്. വ്യക്തമായി മനസ്സിലാക്കാൻ സാധിക്കുന്ന പല ലക്ഷണങ്ങളും ഉയർന്ന രക്തസമ്മർദ്ദ സമയത്ത് ഉണ്ടാകുന്നുണ്ട്. എന്നാൽ അറിയപ്പെടാതെയോ, ശ്രദ്ധിക്കപ്പെടാതെയോ പോകുന്നവയാണ് ഏറെ അപകടകരം. അത്തരം അഞ്ച് ലക്ഷണങ്ങളെക്കുറിച്ച് ഡോ. സമീർ പറയുന്നു. സ്ഥിരമായി രാവിലെ ഉണ്ടാകുന്ന തലവേദന: ഉയർന്ന രക്തസമ്മർദ്ദം നിങ്ങളുടെ രക്തക്കുഴലുകളിൽ വലിവ് ഉണ്ടാക്കുന്നു. ഇത് ഉണരുമ്പോൾ തലവേദനയിലേക്ക് നയിക്കുന്നു. മൂക്കിൽ നിന്ന് രക്തസ്രാവം: ഉയർന്ന മർദ്ദം കാരണം മൂക്കിലെ ലോലമായ രക്തക്കുഴലുകൾ പൊട്ടാനുള്ള സാധ്യതയുണ്ട്. ഇതാണ് മൂക്കിൽ നിന്ന് രക്ത സ്രാവം ഉണ്ടാകാനുള്ള കാരണം. സ്ഥിരമായ ക്ഷീണം : എല്ലായിപ്പോഴും രാവിലെ അനുഭവപ്പെടുന്ന തളർച്ച നിങ്ങളുടെ ഊർജ്ജ നിലയെ ബാധിക്കുന്ന ഉയർന്ന രക്തസമ്മർദ്ദത്തിൻ്റെ ലക്ഷണമാകാം. വിശ്രമമില്ലായ്മ: രാവിലെ വിശ്രമിക്കാൻ അല്ലെങ്കിൽ ഉറങ്ങാൻ ബുദ്ധിമുട്ട് അല്ലെങ്കിൽ അസ്വസ്ഥത അനുഭവപ്പെടുന്നത് ഉയർന്ന രക്തസമ്മർദ്ദവുമായി ബന്ധപ്പെട്ടിരിക്കുന്നു. രാവിലെ ഉണ്ടാകുന്ന തലകറക്കം: ഉറക്കമുണരുമ്പോൾ തലകറക്കം അനുഭവപ്പെടുന്നത് ചിലപ്പോൾ രക്തസമ്മർദ്ദത്തിലെ ഏറ്റക്കുറച്ചിലുകൾ മൂലമാകാം. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ ശ്രദ്ധിച്ചാൽ ആരോഗ്യ പരിപാലനത്തിൽ വേണ്ട കരുതലുകൾ സ്വീകരിക്കാൻ സാധിക്കും. അത്രയും തന്നെ പ്രധാനമാണ് കൃത്യമായ ആരോഗ്യ പരിശോധനകൾ. നിങ്ങളുടെ പ്രശ്നങ്ങൾ ആരോഗ്യവിദഗ്ധരുമായി ചർച്ച ചെയ്ത് വേണ്ട നടപടികൾ സ്വീകരിക്കാൻ മറക്കരുത്. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.