HEALTH

മഴക്കാലത്ത് രോഗപ്രതിരോധശേഷി വർധിപ്പിക്കാം, ഈ 5 തെറ്റുകൾ ഒഴിവാക്കുക

Follow Us Credit: Freepik കാലാവസ്ഥ മാറ്റത്തിന് അനുസരിച്ച് രോഗപ്രതിരോധശേഷി ശക്തിപ്പെടുത്താൻ വേണ്ട മാർഗങ്ങൾ സ്വീകരിക്കണം. അതിൽതന്നെ, മഴക്കാലത്ത് രോഗപ്രതിരോധശേഷിയിൽ പ്രത്യേക ശ്രദ്ധ പുലർത്തണം. പനി, ജലദോഷം, ചുമ പോലുള്ള രോഗങ്ങൾ പെട്ടെന്ന് പിടികൂടാം. ഈ സമയത്തെ നമ്മുടെ ഭക്ഷണ ശീലങ്ങളും പ്രതിരോധശേഷിയെ ദുർബലപ്പെടുത്തും. മഴക്കാലത്ത് ഒഴിവാക്കേണ്ട അഞ്ച് ഭക്ഷണ ശീലങ്ങളെക്കുറിച്ച് അറിയാം. 1. തെരുവോര ഭക്ഷണങ്ങൾ അമിതമായി കഴിക്കുക ബജി, സമൂസ, വട പോലുള്ള തെരുവോര ഭക്ഷണങ്ങൾ മഴക്കാലത്ത് ചൂടോടെ കഴിക്കാൻ പലർക്കും ഇഷ്ടമാണ്. തണുപ്പുള്ള സമയത്ത് അവ കഴിക്കാൻ സുഖകരമാണെങ്കിലും അമിതമാകാതിരിക്കാൻ ശ്രദ്ധിക്കുക. തെരുവ് ഭക്ഷണങ്ങളിൽ ഭൂരിഭാഗവും പഴകിയ എണ്ണ ഉപയോഗിച്ച് വറുത്തതും വൃത്തിഹീനമായ സാഹചര്യങ്ങളിൽ തയ്യാറാക്കുന്നവയുമാണ്. ഇത് അണുബാധയ്ക്കുള്ള സാധ്യത വർധിപ്പിക്കുകയും പ്രതിരോധശേഷി ദുർബലപ്പെടുത്തുകയും ചെയ്യും. 2. ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക ഏതു കാലാവസ്ഥയിലും ശരീരത്തിന് ആവശ്യമായ അളവിൽ വെള്ളം കുടിക്കണം. മൺസൂൺ സമയത്ത്, ധാരാളം വെള്ളം കുടിക്കേണ്ടത് വളരെ പ്രധാനമാണ്. വെള്ളത്തിന്റെ കുറവ് നിർജലീകരണത്തിന് ഇടയാക്കുകയും പ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തുകയും ചെയ്യും. 3. പ്രോബയോട്ടിക്സ് അവഗണിക്കുക മഴക്കാല ഭക്ഷണത്തിൽ പ്രോബയോട്ടിക് ഭക്ഷണങ്ങൾ ഉൾപ്പെടുത്തണം. ഇവ ദഹനത്തെ സഹായിക്കുകയും പോഷകങ്ങളുടെ ആഗിരണം മെച്ചപ്പെടുത്തുകയും അതിലൂടെ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഭക്ഷണത്തിൽ പ്രോബയോട്ടിക്സ് ഇല്ലെങ്കിൽ, വയറിളക്കം, ഗ്യാസ്, മലബന്ധം തുടങ്ങിയ വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ പ്രശ്‌നങ്ങളെ അകറ്റി നിർത്താൻ തൈര്, മോര് തുടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. 4. മധുരമുള്ള ഭക്ഷണങ്ങൾ അമിതമായി കഴിക്കുക മധുരമുള്ള ഭക്ഷണങ്ങൾ പ്രതിരോധശേഷിയെ ദുർബലപ്പെടുത്തും. അതിനാൽതന്നെ, മഴക്കാലത്ത് അവയുടെ ഉപഭോഗം കുറയ്ക്കുക. അമിതമായി കഴിക്കുന്നത് ഒഴിവാക്കുക. 5. ഭക്ഷണം കൃത്യസമയത്ത് കഴിക്കാതിരിക്കുക ഭക്ഷണം കഴിക്കുന്നതിന് ഒരു സമയം നിശ്ചയിക്കുക. എല്ലാ ദിവസവും ഈ സമയത്ത് ഭക്ഷണം കഴിക്കുക. ഒരു നിശ്ചിത സമയത്ത് ഭക്ഷണം കഴിക്കുന്നത് പോഷകങ്ങളുടെ ആഗിരണം മെച്ചപ്പെടുത്താനും പ്രതിരോധശേഷി ശക്തിപ്പെടുത്താനും സഹായിക്കും. മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.