HEALTH

കമിഴ്ന്നു കിടന്ന് ഉറങ്ങുന്നത് ഹൃദയാഘാത സാധ്യത വർധിപ്പിക്കുമോ?

Follow Us : ഓരോരുത്തർക്കും കിടക്കാൻ ഇഷ്ടമുള്ള പൊസിഷനുകൾ ഉണ്ടാകുമല്ലോ. നിങ്ങൾ എങ്ങനെയാണ് ഉറങ്ങാൻ കിടക്കാറുള്ളത്?. ഇങ്ങനെ നിങ്ങൾ കിടക്കുന്ന വശം ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. പ്രത്യേകിച്ച് നിങ്ങൾ കമിഴ്ന്നു കിടന്നാണ് ഉറങ്ങുന്നതെങ്കിൽ അത് ശ്വസന തടസ്സം ഉണ്ടാക്കിയേക്കാമെന്ന് പറഞ്ഞു കേട്ടിട്ടുണ്ടോ?. ഹൃദയത്തിലെ പേശികളിലെ ടിഷ്യൂവിലേയ്ക്കുള്ള തുടർച്ചയായ രക്തപ്രവാഹത്തിനുണ്ടാകുന്ന തടസ്സം കോശങ്ങൾ പ്രവർത്തന രഹിതമാകുന്നതിലേയ്ക്കു നയിച്ചേക്കാം. ഇത് ആരോഗ്യപരമായി അപകടകരമായ അവസ്ഥയാണ്, ഈ അവസ്ഥയിൽ കൂടുതൽ സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത തടയുന്നതിനായി ഉടനടി പരിഹാരം തേടേണ്ടതുണ്ടെന്ന് കാർഡിയോളജിസ്റ്റായ ഡോ.ഗംഗ്വാനി പറയുന്നു. അമിത കൊഴുപ്പ്, ധമനികൾക്ക് ചുറ്റുമുള്ള കൊളസ്ട്രോൾ തുടങ്ങിയവയാണ് സാധാരണ ഹൃദയാഘാതത്തിന് കാരണമാകാറുള്ളത്. കമിഴ്ന്നു കിടന്ന് ഉറങ്ങുന്നതും ഹൃദയാഘാത ഉണ്ടാകുന്നതും തമ്മിൽ നേരിട്ട് ബന്ധമില്ല. ഹൃദയത്തിൻ്റെ പേശികളിലേക്കുള്ള രക്തയോട്ടം പൂർണ്ണമായും തടസ്സപ്പെടുമ്പോൾ ഉണ്ടാകുന്ന ഗുരുതരമായ അവസ്ഥയാണ് ഹൃദയാഘാതം. അതിനാൽ നിലവിൽ ഒരു വ്യക്തിയുടെ ഉറങ്ങുന്ന വശം അയാൾക്ക് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് കാർഡിയോളജിസ്റ്റായ ഡോ.വർഷ പറഞ്ഞു. എന്നാൽ ഇങ്ങനെ ഉറങ്ങുന്നത് ശരീരത്തിൻ്റെ മറ്റ് പല ഭാഗങ്ങളേയും ദോഷകരമായി ബാധിച്ചേക്കാം. ശ്വസിക്കാൻ ബുദ്ധിമുട്ടു തോന്നുകയും, നട്ടെല്ലിന് അധിക സമ്മർദ്ദം ഉണ്ടാക്കുകയും ചെയ്തേക്കാം. ഉറക്കവും ഹൃദയാഘാതവും തമ്മിൽ നേരിട്ട് ബന്ധമില്ലെങ്കിലും കമഴ്ന്നു കിടന്ന് ഉറങ്ങുന്നത് ഹൃദയ സംബന്ധമായ പ്രശ്നങ്ങളിലേയ്ക്കു നയിച്ചേക്കാം. കട്ടിലിൽ മുഖം കുനിച്ചു കിടക്കുമ്പോൾ നെഞ്ചിലും വയറ്റിലും സമ്മർദ്ദം ഉണ്ടാകുന്നു. ഇത് രക്തയോട്ടം തടസ്സപ്പെടുത്തുകയും ഹൃദയത്തിൻ്റെ പ്രവർത്തനം കാര്യക്ഷമമല്ലതാക്കുകയും ചെയ്യും. നാഡികളിലും, നട്ടെല്ലിനു ഇതിലൂടെയുണ്ടാകുന്ന സമ്മർദ്ദം അസ്വസ്ഥതകൾ സൃഷ്ടിക്കുന്നു. ഹൃദയത്തിൻ്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കും. ശ്വസന സംബന്ധമായ പ്രശനങ്ങൾ ഉള്ളവർ ഒരിക്കലും കമഴ്ന്നു കിടന്നുറങ്ങാൻ പാടില്ല. ഒരാൾ ഉറങ്ങുന്ന വശം ഹൃദയാഘാതത്തിന് കാരണമാകാൻ സാധ്യതയില്ലെങ്കിലും ഹൃദയസംബന്ധമായ രോഗാവസ്ഥകളോ, അമിതവണ്ണമോ, ഉയർന്ന രക്തസമ്മർദ്ദമോ ഉള്ളവർ ശ്രദ്ധിക്കുക. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.