HEALTH

ദഹന പ്രശ്നങ്ങൾ അകറ്റാൻ ദിവസവും രാവിലെ ഈ പാനീയം കുടിക്കുന്നത് ഗുണം ചെയ്യുമോ?

Follow Us ചിത്രം: ഫ്രീപിക് ഇൻ്റർനെറ്റിലെ ഉള്ളടക്കം വർധിക്കുന്നതോട് അറിവും തേടാനുള്ള ആളുകളുടെ തിരക്കും വർധിക്കുന്നു. ആരോഗ്യ സംബന്ധമായ വിഷയങ്ങളെ കുറച്ചുള്ള തിരയലുകൾ ഓൺലൈനിൽ ദിനംപ്രതി വർധിച്ചു കൊണ്ടിരിക്കുകയാണ്. ഇങ്ങനെ ലഭിക്കുന്ന അറിവുകളിൽ ചിലത് നമ്മുടെ ജീവിതത്തെ തന്നെ മാറ്റി മറിക്കാൻ പോന്നതാണ്. അത്തരത്തിൽ ആമാശയവുമായി ബന്ധപ്പെട്ട ദഹനപ്രശ്നങ്ങളെ അകറ്റി നിർത്താൻ​ സഹായിക്കുന്ന ഒരു രഹസ്യ പാനീയമാണ് ഇപ്പോൾ ഇൻ്റെർനെറ്റിൽ ചർച്ചാവിഷയമാകുന്നത്. ചെറു ചൂടുവെള്ളത്തിൽ പെരും ജീരകവും, ഉലുവയും, മഞ്ഞൾപ്പൊടിയം, കറുവാപ്പട്ടയും ചേർത്ത് കുടിക്കുന്നത് ആരോഗ്യത്തിൽ മാറ്റങ്ങളുണ്ടാക്കുമെന്നാണ് കണ്ടൻ്റ് ക്രിയേറ്റേഴ്സ് പറയുന്നത്. പ്രതിരോധ ശേഷി വർധിപ്പിക്കും, ആമാശയ സംബന്ധമായ പ്രശ്നങ്ങൾ അകറ്റും എന്നിങ്ങനെയുള്ള സവിശേഷതകൾ ഈ പവർഡ്രിങ്കിന് ഉള്ളതായാണ് പറയപ്പെടുന്നത്. എന്നാൽ ഇത് എങ്ങനെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു, എങ്ങനെയാണ് കുടിക്കേണ്ടത് എന്നതിനെ സംബന്ധിച്ച് ആരോഗ്യ വിദഗ്ധർക്കും അഭിപ്രായങ്ങളുണ്ട്. ഉലുവ: ഉലുവയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. അതിനാൽ കുടലിലെ നല്ല ബാക്ടീരിയയുടെ വളർച്ചയ്ക്ക് സഹായിക്കുകയും അവയുടെ പ്രവർത്തനം സുഗമമാക്കുകയും ചെയ്യും. മാത്രമല്ല ദഹന നാളത്തിലെ വീക്കം ശമിപ്പിക്കുന്നതിനും സഹായിക്കുമെന്ന് ഡയറ്റീഷ്യനായ കനിക പറഞ്ഞു. പെരുംജീരകം: പെരുംജീരകം കാർമിനേറ്റീവ് ഗുണങ്ങളുള്ളതാണ്. ഇത് വയർവീർക്കൽ, ഗ്യാസ് എന്നിവ ഒഴിവാക്കാൻ സഹായിക്കുന്നു. ദഹന പേശികളെ സമ്മർദ്ദം കുറയ്ക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു. കറുവാപ്പട്ടയ്ക്ക് ധാരാളം ആൻ്റി ഇൻഫ്ലമേറ്ററി, ആന്റി മൈക്രാബിയൽ സവിശേഷതകളുണ്ട്. ഇത് ആമാശയത്തിൻ്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിലും ഇതിന് പങ്കുണ്ട്. മഞ്ഞൾ: ആന്റി ഇൻഫ്ലമേറ്ററി സവിശേഷതകൾ ധാരാളം മഞ്ഞളിൽ അടങ്ങിയിരിക്കുന്നു. വീക്കം കുറയ്ക്കുകയും, നല്ല ബാക്ടീരിയയുടെ വളർച്ച പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിലൂടെ ആമാശയത്തിൻ്റെ ആരോഗ്യത്തിന് മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ സഹായിക്കുന്നു. എങ്ങനെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തണം ദഹനം മെച്ചപ്പെടുത്തും, വയർ വീർക്കൽ, ഗ്യാസ്, വീക്കം എന്നിവ കുറയ്ക്കും എന്നീ ഗുണങ്ങളാണ് ഈ പാനീയം വാഗ്ദാനം ചെയ്യുന്നത്. എല്ലാ ദിവസവും രാവിലെ ആഹാരത്തിന് മുമ്പോ അല്ലെങ്കിൽ ഭക്ഷണം കഴിച്ചതിനു ശേഷമോ ദഹനം മെച്ചപ്പെടുത്താൻ ഈ പാനീയം കുടിക്കുന്നത് നന്നായിരിക്കുമെന്ന് കനിക പറയുന്നു. ഒരു ദിവസം ഒന്നോ രണ്ടോ തവണ ഇങ്ങനെ കുടിക്കുന്നത് മിക്ക ആളുകളിലും പ്രശ്നങ്ങൾ ഉണ്ടാക്കില്ലെന്നാണ് അവർ പറയുന്നത്. ഉലുവ ഗർഭാശയ സങ്കോചത്തിനു കാരണമായേക്കാം എന്നതിനാൽ ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവർ വിദഗ്ധരുടെ അഭിപ്രായം തേടിയതിനു ശേഷം മാത്രമേ കുടിക്കാവൂ. മാത്രമല്ല ഇത്തരം പാനീയങ്ങൾക്കു പുറമേ പച്ചക്കിറകളും, പഴവർഗ്ഗങ്ങളും ഉൾപ്പെടെ ധാരാളം പോഷകങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കുകയും വേണം. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.