HEALTH

ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്ന ഈ മത്സ്യം നിങ്ങൾ കഴിക്കാറുണ്ടോ?

Follow Us ട്രോളിങ് നിരോധനം ഏതാണ്ട് അവസാനിക്കാറായിരിക്കുന്നു. മീൻ പ്രേമികളുടെ കാത്തിരിപ്പ് അവസാനിക്കുന്നു. കേരളീയർക്ക് ഒഴിച്ചു കൂടാനാകാത്ത മത്സ്യങ്ങളിൽ ഒന്നായ മത്തി അഥവ ചാളയുടെ ചാകര വാർത്തകൾ പലയിടങ്ങളിലായി കണ്ടുവരുന്നുണ്ട്. ലോകത്ത് ഏറ്റവും അധികം പിടിക്കപ്പെടുന്നതും ഉപയോഗിക്കുന്നതുമായ മീനാണ് മത്തി. മത്സ്യ ബന്ധനത്തിടയിൽ അധികവും വലയിലാകുന്നത് മത്തിയാണ്. മീനെണ്ണയുടെ പ്രധാന ഉത്പാദന ഉറവിടവും ഇവയാണ്. കറി തയ്യാറാക്കിയും, വറുത്തെടുത്തും, പൊള്ളിച്ചും അങ്ങനെ രുചികരമായ മത്തി വിഭവങ്ങൾ സുലഭമാണ്. ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുമ്പോഴും ആരോഗ്യ കാര്യത്തിൽ​ ഇതിനുള്ള പ്രാധാന്യം കൂടി മനസ്സിലാക്കേണ്ടതുണ്ട്. മത്തിയിൽ അടങ്ങിയിരിക്കുന്ന പ്രധാനപ്പെട്ട പോഷകങ്ങളെക്കുറിച്ചും, അവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ടതിൻ്റെ പ്രാധാന്യത്തെ കുറിച്ചും ഡോ. ജെനിൻ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ വ്യക്തമാക്കുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനമാണ് ഒമേഗ 3 ഫാറ്റി ആസിഡ്. ചർമ്മത്തിനും, കോശങ്ങൾക്കും, കാഴിച്ച ശക്തിക്കും ഗുണം ചെയ്യുന്ന ഈ കൊഴുപ്പിൻ്റെ ഒരു മികച്ച ഉറവിടമാണ് മത്തി. എല്ലുകളുടെയും, പേശികളുടെയും ബലത്തിനും കരുത്തിനും വേണ്ടുന്ന കാൽസ്യം, മഗ്നീഷ്യം, സിങ്ക്, ഇരുമ്പ്, ടോറിൻ, അർജിനൈൻ എന്നിവയും ഇതിൽ ധാരാളം അടങ്ങിയിരിക്കുന്നു. ഒമേഗ 3 ശരീരത്തിലെ ലെപ്റ്റിൻ എന്ന ഹോർമോണിനെ നിയന്ത്രിക്കുന്നു ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളിൽ മാറ്റം വരുത്തുകയും ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുകയും ചെയ്യും. വിശപ്പ് നിയന്ത്രിച്ചു നിർത്തുന്നതു കൂടാതെ വീക്കം പ്രതിരോധിക്കുകയും ചെയ്യുന്നു. അമേരിക്കൻ ഹാർട്ട് അസോസിയേഷൻ്റെ അഭിപ്രായമനുസരിച്ച് ആഴ്ച്ചയിൽ രണ്ടു തവണയെങ്കിലും മത്തി ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തണം. A post shared by Dr. Janine Bowring, ND (@doctorjanine) എന്നാൽ ഇത്തരം മത്സ്യങ്ങൾക്ക് വെല്ലുവിളിയാകുന്നത് മെർക്കുറിയുടെ സാന്നിധ്യമാണ്. മീൻ കേടുകൂടാതെ സൂക്ഷിക്കുവാനാണ് ഇത് ചേർക്കുന്നത്. ഇത് മീനിൻ്റെ അരോഗ്യഗുണങ്ങൾക്കു നേർവിപരീതമായി പ്രവർത്തിക്കുന്നു. അതിനാൽ മീനിൻ്റെ ഗുണനിലവാരം ഉറപ്പാക്കിയതിനു ശേഷം മാത്രമേ കടയിൽ നിന്നും വാങ്ങാവൂ. വാങ്ങി കഴിഞ്ഞാലും ഉപ്പു ചേർത്ത് വൃത്തിയായി കഴുകാനും ശരിയായി പാചകം ചെയ്യാനും ശ്രദ്ധിക്കുക. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.