HEALTH

മറവിയെ അകറ്റി നിർത്താൻ ഇതാ ചില നുറുങ്ങു വിദ്യകൾ

Follow Us ചിത്രം: ഫ്രീപിക് മറവി ഒരു രോഗമായിട്ട് തോന്നാറുണ്ടോ? അതിനു പറ്റിയ മരുന്ന് കയ്യിലുണ്ടോ?. എന്നാൽ ഒരൊറ്റ മരുന്ന് കൊണ്ട് അത്രപെട്ടെന്ന് മാറ്റാൻ സാധിക്കുന്ന ഒന്നല്ല ഇത്. പ്രായമേറും തോറും പല കാര്യങ്ങളിലും ഓർമ്മ സൂക്ഷിക്കാൻ ബുദ്ധിമുട്ടായി തുടങ്ങും. മറവി മാറാൻ മാന്ത്രിക മരുന്ന് അന്വേഷിക്കുന്നതിനു പകരം ജീവിത രീതിയിൽ ശ്രദ്ധ പുലർത്തിയാൽ പ്രായധിക്യം മൂലം ഉണ്ടാകാൻ സാധ്യതയുള്ള മറവി പ്രശ്നങ്ങളെ തടുത്തു നിർത്താൻ കഴിയും. ചില നുറുങ്ങു വിദ്യകളിലൂടെ മറവിയെ അകറ്റി നിർത്താനും ഓർമ്മ ശക്തി വർധിപ്പിക്കാനും സാധിക്കുമെന്ന് ന്യൂറോളജിസ്റ്റായ ഡോ. സുധീർ പറയുന്നു. ആ വിദ്യകൾ എന്തൊക്കെയാണെന്നു അദ്ദേഹം വ്യക്തമാക്കി തരുന്നു. What is that "magic pill" that can boost memory? Several students as well as adults visit my clinic asking for a magic pill that can boost their memory. In reality, there is no such magic pill. However, a combination of several strategies can give a… ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിച്ചോളൂ ആൻറി ഓക്സിഡന്റുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, തലച്ചോറിൻ്റെ ആരോഗ്യത്തെ സഹായിക്കുന്ന വിറ്റാമിനുകൾ എന്നിവയാൽ സമ്പുഷ്ടമായ സമീകൃതാഹാരം ഉൾപ്പെടുത്തി കൊണ്ടുള്ള ആരോഗ്യകരമായ ജീവിതശൈലി പുലർത്തുക. തലച്ചോറിലേക്കുള്ള രക്തപ്രവാഹം വർദ്ധിപ്പിക്കുകയും ന്യൂറോജെനിസിസ് പ്രോത്സാഹിപ്പിക്കുകയും പുതിയ ന്യൂറോണുകളുടെ രൂപീകരണം വർദ്ധിപ്പിക്കുകയും ചെയ്യുന്നതിനാൽ പതിവ് ശാരീരിക വ്യായാമവും നിർണായകമാണ്. പസിലുകൾ പൂർത്തീകരിക്കാൻ പരിശീലിക്കുക, വായന, അല്ലെങ്കിൽ പുതിയ എന്തെങ്കിലും കഴിവുകൾ പഠിക്കാൻ ശ്രമിക്കുക തുടങ്ങിയ മാനസിക വ്യായാമങ്ങൾ തലച്ചോറിനെ സജീവമാക്കുകയും വൈജ്ഞാനിക കഴിവുകൾ മെച്ചപ്പെടുത്തുകയും ചെയ്യും. യാതൊരു തടസ്സവുമില്ലാത്ത സ്ഥിരമായ ഉറക്ക ശീലം തലച്ചോറിൻ്റെ പ്രവർത്തനം സുഗമമാക്കുന്നുവെന്ന് ന്യൂറോളജിസ്റ്റായ ഡോ.വിനിത്. ബി പറയുന്നു. സാമൂഹികമായ ഇടപെടൽ, ജീവിത സമ്മർദ്ദം എന്നിവയിലും ശ്രദ്ധ പുലർത്തേണ്ടതുണ്ട്. വിട്ടുമാറാത്ത മാനസികമായ സമ്മർദ്ദം വൈജ്ഞാനിക പ്രവർത്തനത്തേയും ഓർമ്മ ശക്തിയേയും ബാധിക്കും. അതിനാൽ മറ്റുള്ളവരുമായി പരമാവധി ഇടപഴകാനും ഇഷ്ടപ്പെട്ട പ്രവൃത്തികളിൽ ഏർപ്പെടാനും ശ്രമിക്കുക. മത്സ്യങ്ങളിൽ കണ്ടുവരുന്ന ഓമേഗ 3 ഫാറ്റി ആസിഡുകൾ ഓർമ്മ ശക്തിയും വൈജ്ഞാനിക പ്രവൃത്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ വ്യക്തിഗതമായി ഇതിൻ്റെ ഫലപ്രാപ്തിയിൽ വ്യത്യാസം കണ്ടേക്കാം. യോഗ, വ്യായമങ്ങൾ പോലെയുള്ളവ മാനസിക സമ്മർദ്ദം അകറ്റി നിർത്താൻ സഹായിച്ചേക്കാം. ഇതിലൂടെ ശ്രദ്ധയും, ഓർമ്മ ശക്തിയും വർധിക്കുന്നു. ഇത്തരം നുറുങ്ങു വിദ്യകൾ എന്തെങ്കിലും മാന്ത്രിക ഗുളികകളേക്കാൾ കൂടുതൽ ഫലപ്രാപ്തിയുള്ളവയാണ്. ഓർമ്മ ശക്തി മെച്ചപ്പെടുത്താനുള്ള ഒരു സമഗ്ര സമീപനമായി ഇവയെ കാണാം. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.