LIFESTYLE

പപ്പായയും പൈനാപ്പിളും മാത്രമല്ല, ചർമ്മാരോഗ്യത്തിന് ഈ പഴങ്ങളും കഴിക്കൂ

Follow Us ചിത്രം: ഫ്രീപിക് പോഷകഹാരങ്ങൾ ശരീരത്തിൻ്റെ ആരോഗ്യം എന്നതു പോലെ തന്നെ ചർമ്മത്തിനും ഗുണകരമാണ്. നിങ്ങൾ എന്ത് കഴിക്കുന്നു എന്നതനുസരിച്ചായിരിക്കും ചർമ്മ കോശങ്ങളും പ്രവർത്തിക്കുക. ഇതിനായി സമീകൃത ആഹാര ശീലം കൊണ്ടു വരിക. ഭക്ഷണത്തിൽ പഴങ്ങളും ഉൾപ്പെടുത്തുക. ചർമ്മം തിളക്കമുള്ളതും ആരോഗ്യമുള്ളതും ആക്കി തീർക്കാൻ സഹായിക്കുന്ന പഴങ്ങൾ ഏതൊക്കെയെന്ന് അറിയാമോ?. പൈനാപ്പിളും പപ്പായയും ചർമ്മ പോഷണത്തിന് പേരു കേട്ട രണ്ട് പഴങ്ങളാണ്.​ ഇവ മാത്രമല്ല നാരങ്ങയും, ഓറഞ്ചും ചർമ്മ പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ്. ഇവ നേരിട്ടോ ജ്യൂസായോ കുടിക്കുന്നത് രക്തശുദ്ധീകരണത്തിനും, പോഷകങ്ങളുടെ ആഗിരണത്തിനും, രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനും, ചർമ്മത്തിന് ആവശ്യമായ വിറ്റാമിനുകൾ എത്തിക്കുന്നതിനും സഹായിക്കും. ഈ​ പഴങ്ങൾ എങ്ങനെയാണ് ചർമ്മാരോഗ്യത്തിനായി പ്രവർത്തിക്കുന്നത് എന്ന് കൺസൾട്ടൻ്റ് ഡെർമറ്റോളജിസ്റ്റായ ഡോ. റിങ്കി കപൂർ പറയുന്നു. പൈനാപ്പിൾ: വിറ്റാമിൻ സിയുടെ സമ്പന്നമായ ഉറവിടമാണ് പൈനാപ്പിൾ. ഫ്രീ റാഡിക്കലുകൾ നിർവീര്യമാക്കുന്നതിനും കൊളാജൻ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും ഈ വിറ്റാമിൻ ഗുണം ചെയ്യും. ആൻ്റി ഓക്സിഡൻ്റ് സവിശേഷതകളും ധാരാളമുണ്ട്. കൊളാജൻ ചർമ്മത്തിൻ്റെ ഇലാസ്തികതയും ദൃഢതയും നിലനിർത്താൻ അത്യന്താപേക്ഷിതമാണ്. ഇത് യുവത്വം നിലനിർത്തുന്നു. പൈനാപ്പിളിൽ ബ്രോമെലൈൻ എന്ന എൻസൈം അടങ്ങിയിട്ടുണ്ട്. അത് ചർമ്മത്തിലെ മൃതകോശങ്ങളെ പുറംതള്ളാനും മുഖത്തിന് തിളക്കം നൽകാനും കോശങ്ങളുടെ പ്രവർത്തനത്തിനും സഹായകരമാണ്. പപ്പായ: പപ്പായയിൽ പപ്പൈൻ എന്ന എൻസൈം അടങ്ങിയിട്ടുണ്ട്. ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനും സുഷിരങ്ങൾ അടയ്ക്കാനും സഹായിക്കുന്ന എക്സഫോളിയേറ്റിംഗ് ഗുണങ്ങൾ പപ്പായക്ക് ഉണ്ട്. വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ എന്നീ ആൻ്റി ഓക്സിഡൻ്റുകളും ഇതിൽ അടങ്ങിയിരിക്കുന്നു. അന്തരീക്ഷ മലിനീകരണത്തിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കുകയും കോശങ്ങളുടെ പുനരുജ്ജീവനത്തിനും സഹായിക്കുന്നു. ധാരാളം ജാലാംശം അടങ്ങിയിരിക്കുന്ന പഴമാണ പപ്പായ. ഇത് ചർമ്മത്തിലെ ഈർപ്പം നിലനിർത്തി മൃദുത്വം നൽകുന്നു. ഓറഞ്ച്: പൈനാപ്പിൾ പോലെ, ഓറഞ്ചിലും വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് കൊളാജൻ ഉത്പാദനത്തിനും ചർമ്മത്തിൻ്റെ പുനരുദ്ധാരണത്തിനും അത്യന്താപേക്ഷിതമാണ്. വിറ്റാമിൻ സിക്ക് തിളക്കമുള്ള ചർമ്മം നൽകാൻ സാധിക്കും. അത് ചർമ്മത്തിൻ്റെ യഥാർത്ഥ ടോൺ നിലനിർത്തുന്നു. കറുത്ത പാടുകൾ അല്ലെങ്കിൽ ഹൈപ്പർപിഗ്മെൻ്റേഷൻ മങ്ങാനും സഹായിക്കും. ഫ്രീ റാഡിക്കലുകളിൽ നിന്നും, അകാല വാർദ്ധക്യത്തിൻ്റെ ലക്ഷണങ്ങളിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകളും ഓറഞ്ചിൽ അടങ്ങിയിട്ടുണ്ട്. നാരങ്ങ: വിറ്റാമിൻ സിയുടെയും ആൻ്റി ഓക്സിഡൻ്റുകളുടെയും മികച്ച മറ്റൊരു ഉറവിടമാണ് നാരങ്ങ. ഇത് കൊളാജൻ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു. സുഷിരങ്ങൾ അടച്ച് അമിതമായ എണ്ണ ഉത്പാദനം തടയുന്നു. ഇത് മുഖക്കുരുവിൻ്റെ സാധ്യതകളാണ് കുറയ്ക്കുന്നത്. നാരങ്ങാ നീരിൽ സ്വാഭാവികമായ ബ്ലീച്ചിംഗ് ഏജൻ്റുകൾ അടങ്ങിയിട്ടുണ്ട്, അത് കാലക്രമേണ ചർമ്മത്തിലെ കറുത്ത പാടുകളോ മുഖക്കുരുവോ കുറയ്ക്കാൻ സഹായിക്കുന്നു. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളൂ ഈ പഴങ്ങൾ ഒരുമിച്ചു ചേരുമ്പോൾ വിറ്റാമിനുകളുടെയും ആൻ്റി ഓക്സിഡൻ്റുകൾ, എൻസൈമുകൾ എന്നിവയുടെയും ശക്തമായ മിശ്രിതമായി മാറുന്നു. ചർമ്മത്തെ പോഷിപ്പിച്ച് ഘടനയും, ടോണും മെച്ചപ്പെടുത്തുന്നു. എങ്കിലും വ്യക്തിഗതമായ ആരോഗ്യം ഇതിൽ പ്രധാനമാണ്. എന്തെങ്കിലും തരത്തിലുള്ള അലർജി ഉണ്ടെങ്കിൽ അത് പരിഗണിക്കാൻ മറക്കേണ്ട. ചർമ്മ പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം തേടാൻ ഡെർമറ്റോളജിസ്റ്റിനെ സമീപിക്കുന്നത് ഗുണം ചെയ്യും. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.