LIFESTYLE

വരണ്ട ചർമ്മമാണോ? ഇവ ഉപയോഗിച്ചു നോക്കൂ

Follow Us ചിത്രം: ഫ്രീപിക് കാലാവസ്ഥ ഏതാണെങ്കിലും വരണ്ട ചർമ്മത്തിന് ശാശ്വതമായ പരിഹാരം കണ്ടെത്തുക വളരെ പ്രയാസമാണ്. ചർമ്മത്തിൽ കൂടുതൽ അസ്വസ്ഥത ഉണ്ടാകാതിരിക്കാൻ മോയ്സ്ചറൈസറുകൾ ഉപയോഗിക്കുക എന്നതാണ് ഏവരും ശീലമാക്കുന്നത്. എന്നാൽ ചർമ്മത്തിൻ്റെ സ്വഭാവം അനുസരിച്ചുള്ളവ വാങ്ങുക എന്നത് അധിക ചിലവാണ്. ഇവ ദീർഘകാല ഫലങ്ങൾ നൽകുമോ എന്നതും സംശയമാണ്. ഇത്തരം ഉത്പന്നങ്ങളിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ ചർമ്മത്തിൻ്റെ അവസ്ഥ കൂടുതൽ വഷളാക്കും. ചർമ്മ സംരക്ഷണത്തിനായി ഉപയോഗിക്കുന്ന ഉത്പന്നങ്ങൾ കഴിവതും വളരെ ലളിതവും എന്നാൽ​ ഓർഗാനികും ആയിരിക്കാൻ ശ്രദ്ധിക്കുക. രാസവസ്തുക്കൾ അടങ്ങിയ കട്ടിയുള്ള വസ്തുക്കൾ ഉപയോഗിക്കുന്നതിലൂടെ ചർമ്മം കൂടുതൽ പരുക്കനാകുന്നു. പ്രകൃതിദത്തമായ ഉത്പന്നങ്ങളാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ വീട്ടിൽ തന്നെ ഉണ്ട് പരിഹാരം. സ്വയം തയ്യാറാക്കി ഉപയോഗിക്കാവുന്ന മോയ്സ്ചറൈസറുകളുണ്ട്. അവ ട്രൈ ചെയതു നോക്കൂ തേൻ, നാരങ്ങ, ഗ്ലിസറിൻ ഒരു ടീസ്പൂൺ തേൻ, 2 ടീസ്പൂൺ ഗ്ലിസറിൻ, 2 ടീസ്പൂൺ ഗ്രീൻ ടീ,ഏതാനും തുള്ളി നാരങ്ങ നീര് എന്നിവ ഒരുമിച്ച് ചേർത്ത് ഇളക്കി യോജിപ്പിക്കുക. കിടക്കുന്നതിന് മുമ്പ് ഇത് ഉപയോഗിക്കുന്നതാണ് നല്ലത്. വെളിച്ചെണ്ണ, വിറ്റാമിൻ ഇ അര കപ്പ് വെളിച്ചെണ്ണ, ഒരു ടീസ്പൂൺ വിറ്റാമിൻ ഇ ഓയിൽ, സുഗന്ധത്തിനായി നിങ്ങളുടെ പ്രിയപ്പെട്ട അവശ്യ എണ്ണയുടെ ഏതാനും തുള്ളി എന്നിവ എടുക്കുക. മുഖക്കുരു അകറ്റാൻ നിങ്ങൾക്ക് ലാവെൻഡർ ഓയിൽ ഉപയോഗിക്കാവുന്നതാണ്. കറ്റാർവാഴ, അർഗൻ എണ്ണ കറ്റാർവാഴയുടെ ജെൽ മാത്രം എടുത്ത് അര ടേബിൾസ്പൂൺ അർഗൻ എണ്ണ ചേർത്തിളക്കി യോജിപ്പിക്കുക. ആവശ്യമെങ്കിൽ സ്ഥിരമായി ഉപയോഗിക്കുന്ന എണ്ണ ഒരു തുള്ളി ചേർക്കാം. ഇളക്കി യോജിപ്പിച്ചതിനു ശേഷം വൃത്തിയും അടച്ചുറപ്പുള്ളതുമായ പാത്രത്തിൽ സൂക്ഷിക്കുക. ആവശ്യാനുസരണം ഉപയോഗിക്കാം. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.