LIFESTYLE

കഠിനമായ മുടികൊഴിച്ചിൽ ചെറുക്കാൻ ചില മാർഗങ്ങൾ

Follow Us ചിത്രം: ഫ്രീപിക് ഇടയ്ക്ക് ഉണ്ടാകുന്ന മുടി കൊഴിച്ചിൽ നിസാരമായി കാണുന്നതിൽ തെറ്റില്ല. എന്നാൽ കൊഴിയുന്ന മുടിയുടെ അളവ് ഏറി വരുന്നുണ്ടെങ്കിൽ ഏറെ ശ്രദ്ധ വേണം. തുടക്കത്തിൽ തന്നെ അത് തിരിച്ചറിഞ്ഞ് പരിഹാരം തേടുന്നതാണ് ഏറ്റവും ഗുണകരം. വെള്ളത്തിലെ ക്ലോറിൻ മാത്രമല്ല മറ്റ് പല സജീവ ഘടകങ്ങളും ഈ മുടി കൊഴിച്ചിലിനു പിന്നിലുണ്ട്. കഠിനമായ മുടി കൊഴിച്ചിലാണ് നിങ്ങൾ നേരിടുന്നതെങ്കിൽ പരിശേധിക്കേണ്ടതും നികത്തേണ്ടതുമായ ചില കാര്യങ്ങളെ കുറിച്ച് ചർമ്മ സംരക്ഷണ വിദഗ്ധയായ നിപുൻ കപൂർ സോഹൽ പറയുന്നുണ്ട്. വിറ്റാമിൻ ഡി3 അളവ് പരിശോധിക്കുക മുടി വളർച്ചയ്ക്ക് സഹായകരമായ പോഷകമായാണ് വിറ്റാമിൻ ഡി3 കണ്ടു വരുന്നത്. ഇതിൻ്റെ കുറവ് മുടികൊഴിച്ചിലിലേക്കും അതുമായി ബന്ധപ്പെട്ട മറ്റ് പ്രശ്നങ്ങളിലേക്കും നയിക്കും. രോമകൂപങ്ങളുടെ വികാസത്തിലും അവയുടെ പരിപാലനത്തിലും ഇത് മുഖ്യ പങ്ക് വഹിക്കുന്നു. വിറ്റാമിൻ ഡി സമ്പന്നമായ ഭക്ഷണങ്ങൾ കഴിക്കുക എന്നത് പ്രധാനമാണ്. ട്യൂണ, സാൽമൺ, അയല എന്നിങ്ങനെ കൊഴുപ്പടങ്ങിയ മത്സ്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. വെജിറ്റേറിയൻ ഭക്ഷണങ്ങളാണെങ്കിൽ കൂണുകളിൽ ധാരാളം വിറ്റമിൻ ഡി അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ശരീരത്തിന് ലഭ്യമാകുന്ന ഏറ്റവും മികച്ച മാർഗം സൂര്യനാണ്. ഇളം വെയിൽ കൊള്ളുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഇത് മുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. മുടി വളർച്ചക്കായി സെറം ഉപയോഗിക്കുക മുടി കൊഴിച്ചിലിന് പുറമേ ചെയ്യാൻ സാധിക്കുന്ന പരിഹാര മാർഗങ്ങളിൽ ഒന്നാണ് സെറത്തിൻ്റെ ഉപയോഗം. അത് മുടി കൊഴിച്ചിൽ ഏറ്റവും ആധികം ബാധിക്കുന്ന പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നു. പാർശ്വഫലങ്ങളുടെ സാധ്യത വളരെ കുറവായിരിക്കും. ഏറ്റവും അടിസ്ഥാനപരമായ മുടി കൊഴിച്ചിൽ ചകിത്സാ മാർഗമാണിത്. എങ്കിലും ഉത്പന്നങ്ങളുടെ ഫലപ്രാപ്തി വ്യത്യാസപ്പെട്ടിരിക്കും. വ്യക്തിഗതമായും ഇത് സംഭവിച്ചേക്കാം. മിനോക്സിഡിൽ, ബയോട്ടിൻ, ഫിനാസ്റ്ററൈഡ്, പെപ്റ്റൈഡുകൾ, റെഡൻസിൽ എന്നിവയാണ് മുടി വളർച്ചക്കായി ഉപയോഗിക്കുന്ന സെറങ്ങളിൽ സാധാരണ കാണാറുള്ള ചേരുവകൾ. മത്തങ്ങ വിത്ത് കൊണ്ടുള്ള എണ്ണ, മെലാറ്റോണിൻ, റോസ്മേരി ഓയിൽ, കഫീൻ എക്സ്ട്രാക്റ്റ് എന്നിവയൊക്കെ മുടി വളർച്ചയെ സഹായിച്ചേക്കാവുന്ന മറ്റ് ഘടകങ്ങളാണ്. ദിവസവും തലയോട്ടി മസാജ് ചെയ്യുക രോമകൂപങ്ങളിലേക്കുള്ള രക്തചംക്രമണം വർധിപ്പിച്ച് മുടി വളർച്ചയെ അത് പ്രോത്സാഹിപ്പിക്കുന്നു. രക്തപ്രവഹാത്തിലെ വർധനവ് മതിയായ ഓക്സിജൻ രോമകൂപങ്ങളിലേക്ക് എത്തിക്കുന്നു. ഇത് തലമുടിയുടെ വളർച്ചയ്ക്ക് മതിയായ സാഹചര്യമാണ് തലയോട്ടിയിൽ സൃഷ്ട്ടിക്കുന്നത്. ദിവസേന അല്ലെങ്കിൽ ഒന്നിടവിട്ട് തലയോട്ടി മസാജ് ചെയ്യണമെന്നാണ് വിദഗ്ധർ നിർദ്ദേശിക്കുന്നത്. സൾഫേറ്റ് രഹിത ഷാമ്പൂ ഉപയോഗിക്കുക മിക്ക ഷാമ്പൂവിലും കണ്ടു വരുന്ന ഡിറ്റർജറ്റ് പോലെയുള്ള ഒരു ചേരുവയാണ് സൾഫേറ്റുകൾ. മുടി കഴുകുന്ന സമയത്ത് പത ഉണ്ടാകുന്നത് ഇതു കൊണ്ടാണ്. സൾഫേറ്റുകൾ മുടിയിൽ നിന്നും, തലയോട്ടിയിൽ നിന്നും അഴുക്കും എണ്ണയും നീക്കം ചെയ്യുന്നു. എന്നാൽ ഇതേ സമയം മുടിയിലെ സ്വഭാവികമായ എണ്ണ കൂടി നീക്കം ചെയ്യപ്പെടുന്നു. അത് വരൾച്ചയിലേക്ക് നയിക്കുന്നു. സെൻസിറ്റീവ് ചർമ്മമുള്ള വ്യക്തികളിൽ ഇത് വളരെ ദോഷകരമായി ബാധിച്ചേക്കും. സൾഫേറ്റ് രഹിത ഷാമ്പൂ ഉപയോഗിക്കുന്നത് ഈ പ്രശ്നങ്ങൾ ലഘൂകരിക്കാനും മുടിയും തലയോട്ടിയും ശുദ്ധീകരിക്കാനും സഹായിക്കും. ദിനചര്യയിൽ റോസ്മേരി എണ്ണ ഉൾപ്പെടുത്തുക റോസ് മേരി ഓയിൽ അടുത്തിടെയായി സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആകുന്നുണ്ട്. മുടിയുടെ ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ ഇവ ചെയ്യുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. റോസ്മേരി ഓയിൽ ഉപയോഗിച്ച് തലയോട്ടി മസാജ് ചെയ്യുന്നത് രക്തയോട്ടം വർധിപ്പിക്കുന്നു. അത് മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. ഇതിൻ്റെ ആൻ്റി ഇൻഫ്ലമേറ്ററി, ആൻ്റി മൈക്രോബയൽ, ആൻ്റി ഓക്സിഡൻ്റ് ഗുണങ്ങൾ മുടിയുടെ ഗുണനിലവാരം, ഘടന, കരുത്ത് എന്നിവ മെച്ചപ്പെടുത്തുന്നു. വെളിച്ചെണ്ണയിൽ ഏതാനും തുള്ളി റോസ്മേരി എണ്ണ ചേർത്ത് മസാജ് ചെയ്യാൻ ഉപയോഗിക്കുക. കുറഞ്ഞത് 30 മിനിറ്റെങ്കിലും ഇത് പുരട്ടി വിശ്രമിക്കുക. ശേഷം കഴുകി കളയുക. മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.