LIFESTYLE

നെറ്റിയിലെ കുരുക്കൾ അകറ്റാൻ ആപ്പിൾ കഴിച്ചാൽ മതിയാകുമോ? അറിയാം

Follow Us ചിത്രം: ഫ്രീപിക് നെറ്റിയിൽ അമിതമായ കുരുക്കളാണോ?. എന്തെല്ലാം ഉത്പന്നങ്ങൾ ഉപയോഗിച്ചിട്ടും അതിൽ നിന്നും മോചനമില്ലേ?. ചർമ്മ സംരക്ഷണത്തിൽ സൗന്ദര്യ ഉത്പന്നങ്ങൾക്കു മാത്രമല്ല ഭക്ഷണക്രമത്തിനും പ്രാധാന്യമുണ്ട്. തിളങ്ങുന്ന ചർമ്മത്തിനും മുഖകാന്തിക്കും നിർദ്ദേശിക്കുന്ന എണ്ണമറ്റ പഴങ്ങളിൽ ആപ്പിളും കണ്ടുവരാറുണ്ട്. അങ്ങനെയെങ്കിൽ മുഖക്കുരുവിന് ആപ്പിൾ മികച്ച പരിഹാരമാണോ?. ആപ്പിളിൽ എന്താണുള്ളത്? ധാരാളം ആൻ്റി ഓക്സിഡൻ്റുകൾ അടങ്ങിയിരിക്കുന്ന ആപ്പിൾ, സ്ട്രോബെറി പോലെയുള്ള ബെറി പഴങ്ങളും ആരോഗ്യകരമായ ചർമ്മത്തിന് സഹായിക്കും എന്ന് ഡെർമറ്റോളജിസ്റ്റായ ഡോ. പ്രിയങ്കരി പറയുന്നു. ആൻ്റിഓക്സിഡൻ്റുകളാണ് ചർമ്മ പ്രശ്നങ്ങളിൽ പലതിനും പരിഹാരം. മുഖക്കുരു, അകാല വാർദ്ധക്യം എന്നിവയിലേക്കു നയിക്കുന്ന വീക്കം ചെറുക്കാൻ ഇവ സഹായിക്കും. ചർമ്മാരോഗ്യത്തിന് വളരെ പ്രധാനമാണ് കൊളാജൻ. ചർമ്മത്തിൻ്റെ ഇലാസ്തികതയും ദൃഢതയും നിലനിർത്തുന്നത് കൊളാജനാണ്. മിക്ക പഴങ്ങളിലും അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി കൊളാജൻ്റെ ഉത്പാദനത്തിനും ചർമ്മത്തിൻ്റെ പുനരുദ്ധാരണത്തിനും സഹായിക്കുന്നു. ഇത്തരം പഴങ്ങൾ മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്. എന്നാൽ മുഖക്കുരുവിന് ശാശ്വത പരിഹാരമാകുന്നില്ല. മാത്രമല്ല ഭക്ഷണത്തോടുള്ള വ്യക്തിഗതമായ പ്രതികരണം എല്ലായിപ്പോഴും വ്യത്യസ്തമായിരിക്കും. മാമ്പഴം പോലെയുള്ള പഴങ്ങൾ ചില വ്യക്തകളിൽ മുഖക്കുരുവിന് കാരണമാകാറുണ്ട്. അതിനാൽ വിട്ടുമാറാത്ത ഗുരുതരമായ ചർമ്മ പ്രശ്നങ്ങൾക്ക് ഡെർമറ്റോളജിസ്റ്റിൻ്റെ നിർദ്ദേശം സ്വീകരിക്കുക. ചർമ്മ സംരക്ഷണത്തിൽ ആപ്പിളിൻ്റെ പ്രാധാന്യം ആപ്പിളിൻ്റെ ഗുണത്തെ കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് പങ്കുവെയ്ക്കപ്പെടുന്നത്. നെറ്റിയിലെയും കവിളിലെയും മുഖക്കുരു അകറ്റാൻ ദിവസവും രണ്ട് മുതൽ നാല് വരെ ആപ്പിൾ കഴിക്കണം എന്നാണ് ഡോ. പ്രിയങ്ക പറയുന്നത്. ആപ്പിൽ അരച്ച് ചർമ്മത്തിൽ പുരട്ടുന്നതും നിരവധി ഗുണങ്ങൾ പ്രദാനം ചെയ്തേക്കും. എല്ലാ പഴങ്ങളും ആൻ്റി ഓക്സിഡൻ്റുകളാൽ സമ്പന്നമാണ്. കോശജ്വലനം മൂലമുണ്ടാകുന്ന മുഖക്കുരു അകറ്റുന്നതിന് ഇത് സഹായിക്കും. അകാല വാർദ്ധക്യത്തിൻ്റെ ലക്ഷണങ്ങൾ തടയുന്നതിനും സാധിക്കും. കുടലിൻ്റെ ആരോഗ്യവും ചർമ്മവും തമ്മിലെന്ത് ബന്ധം? കുടലിൻ്റെ ആരോഗ്യം ചർമ്മത്തിൻ്റെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. പലപ്പോഴും ബാക്ടീരിയയുടെ അസന്തുലിതാവസ്ഥ മൂലമുണ്ടാകുന്ന കുടലിലെ മാറ്റങ്ങൾ മുഖക്കുരു പോലുള്ള ചർമ്മ പ്രശ്നങ്ങൾക്കു കാരണമാകും. ആരോഗ്യകരമായ കുടൽ നിലനിർത്തുന്നത് വീക്കം കുറയ്ക്കാനും ചർമ്മത്തിൻ്റെ ഘടനയും തിളക്കവും മെച്ചപ്പെടുത്താനും സഹായിക്കും. നെറ്റിയിലെ കുരുക്കൾ സാധാരണമായ ചർമ്മ പ്രശ്നമാണ്. പ്രത്യേകിച്ച് കൗമാരക്കാർക്കിടയിലാണ് ഇത് അധികവും കാണാറുള്ളത്. അമിതമായ എണ്ണ, ഇത് മൂലമുണ്ടാകുന്ന താരൻ, തലയോട്ടിയിലെ നിർജ്ജീവമായ ചർമ്മം, നെറ്റിയിലെ ചർമ്മവുമായുള്ള മുടിയുടെ സമ്പർക്കം എന്നിവ മുഖക്കുരുവിന് കാരണമാകും. പതിവായി മുടി കഴുകുന്നതും നീളം കുറച്ചു നിലനിർത്തുന്നതും ഒരു പരിധി വരെ ഇവ പ്രതിരോധിക്കാൻ സഹായിക്കും. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.