LIFESTYLE

വെളിച്ചെണ്ണയും നെല്ലിക്കയും മുടിയുടെ ആരോഗ്യത്തിന് എങ്ങനെ ഗുണം ചെയ്യുന്നു?

Follow Us ചിത്രം: ഫ്രീപിക് കരുത്തുറ്റ തലമുടി വളരുന്നതിന് ശുദ്ധമായ വെളിച്ചെണ്ണ സഹായിക്കും എന്നത് വളരെ കാലമായി നിലനിൽക്കുന്ന ഒരു വിശ്വാസമാണ്. ഇതേ വെളിച്ചെണ്ണയിൽ അൽപ്പം നെല്ലിക്ക ഉണക്കി പൊടിച്ചു ചേർത്താലോ?. ഇവ രണ്ടും എങ്ങനെ തലമുടിയുടെ ആരോഗ്യത്തിനും വളർച്ചക്കും സഹായിക്കുമെന്ന് പരിശോധിക്കാം. തലമുടിയുടെ തിളക്കം, സംരക്ഷണം, വളർച്ച എന്നിവയിൽ വെളിച്ചെണ്ണ ഏറെ ഗുണകരമാണ്. വേരിൽ നിന്ന് തന്നെ മുടിയുടെ ആരോഗ്യം സംരക്ഷ്ക്കുന്നതിൽ നെല്ലിക്കയും ഒട്ടും പിന്നിലല്ല. ഇവ രണ്ടും ഒരുമിച്ച് ചേർത്ത് നന്നായി മസാജ് ചെയ്യുന്നത് ഇരട്ടി ഗുണം ചെയ്യും എന്ന് ന്യൂട്രീഷ്യനിസ്റ്റായ രാഷ്മി മിശ്ര പറയുന്നു. നെല്ലിക്കയുടെ ഗുണങ്ങൾ വെളിച്ചെണ്ണയുടെ ഗുണങ്ങൾ വെളിച്ചെണ്ണയും നെല്ലിക്ക പൊടിയും ഉപയോഗിക്കേണ്ട വിധം വെളിച്ചെണ്ണയിൽ അൽപ്പം നെല്ലിക്ക പൊടിച്ചത് ചേർത്തിളക്കി യോജിപ്പിക്കുക. ഉപയോഗിക്കുന്നതിനു മുമ്പ് ചെറുതായി ചൂടാക്കുക. അത് പുരട്ടി ഒരു മണിക്കൂർ വിശ്രമിക്കുക. ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയുക. ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക വെളിച്ചെണ്ണയിൽ നെല്ലിക്ക പൊടിച്ചത് കലർത്ത് മസാജ് ചെയ്യുന്നത് തലയോട്ടിയിലെ രക്ത ചംക്രമണം വർധിപ്പിക്കുകയും മുടി വളർച്ച വർധിപ്പിക്കുമെന്നു ബജ്വ പറയുന്നു. എന്നാൽ ഇതു കൊണ്ട് മാത്രം മുടിയുടെ ആരോഗ്യം സംരക്ഷിക്കാൻ സാധിച്ചെന്നു വരില്ല. സമീകൃതമായ ആഹാര രീതിയും പിൻതുടരുക. ജനിതകം, ജീവിത ശൈലി, ഭക്ഷണക്രമം, സമ്മർദ്ദം, ഹോർമോൺ, കാലാവസ്ഥ, എന്നിങ്ങനെ തലമുടിയുടെ ആരോഗ്യത്തെ സ്വാധീനിക്കുന്ന ധാരാളം ഘടകങ്ങളുണ്ട്. അതിനാൽ വ്യക്തിഗതമായി ഫലം വ്യത്യാസപ്പെട്ടിരിക്കും. അമിതമായി ഇത് ഉപയോഗിക്കുന്നത് മുടി കൂടുതൽ എണ്ണ മയമുള്ളതാക്കി തീർക്കുന്നു. ഉപയോഗിക്കുന്ന അളവിൽ ശ്രദ്ധിക്കുക. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.