LIFESTYLE

ഇതാരാ കാവിലെ ഭഗവതിയോ?: നവരാത്രി ഫോട്ടോഷൂട്ടുമായി മിയ ജോർജ്ജ്

Follow Us മിയ ജോർജ്ജ് വളരെ ചുരുക്കം സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും പ്രേക്ഷകരുടെ പ്രിയ താരമാണ് മിയ ജോർജ്ജ്. നവരാത്രിയോട് അനുബന്ധിച്ച് നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ താരം തൻ്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിരിക്കുന്നതാണ് ഇപ്പോൾ ഏറെ ശ്രദ്ധേയമായിരിക്കുന്നത്. കടും മെറൂൺ നിറത്തിലുള്ള ധാവണി സെറ്റാണ് മിയ അണിഞ്ഞിരിക്കുന്നത്. നാരയണൻ പെറ്റ് ഹാൻഡ് ലൂം ത്രീ പീസ് ധാവണി സെറ്റാണിത്. ബൈ ഹാൻഡിൻ്റെ ട്രഡീഷ്ണൽ ഔട്ട്ഫിറ്റിന് 6425 രൂപയാണ് വില വരുന്നത്. കോട്ടൺ സിൽക്ക് മെറ്റീരിയലിൽ ഓംബ്രെ ടൈ-ഡൈ ചെയ്തെടുത്തിരിക്കുന്ന എത്നിക് ഔട്ട്ഫിറ്റാണിത്. ഗോൾഡ് ബ്ലാക്ക് ബോർഡുകളോറു കൂടിയ ദുപ്പട്ടയാണ് ഔട്ട്ഫിറ്റിൻ്റെ ക്ലാസി ലുക്ക് പൂർത്തിയാക്കുന്നത്. ഹാഫ്സാരിക്ക് ചേരുന്ന വിധം ആൻ്റിക് ആഭരണങ്ങളും തിരഞ്ഞെടുത്തിരിക്കുന്നു. രശ്മി മുരളീധരനാണ് മിയയുടെ ഈ ലുക്ക് സ്റ്റൈൽ ചെയ്തിരിക്കുന്നത്. 'നവരാത്രി സീരിസിൽ അവസാനത്തേത്' എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.