LIFESTYLE

ഹെയർ ജെൽ, മൂസ്, വാക്സ്; ഏതാണ് നിങ്ങളുടെ മുടിക്ക് അനുയോജ്യം?

Follow Us ചിത്രം:ഫ്രീപിക് രാവിലെ ഇഷ്ടാനുസരണം സ്റ്റൈൽ ചെയ്ത് ഒതുക്കിയ മുടി വൈകിട്ട് വരെ അങ്ങനെ നിൽക്കാറുണ്ടോ? മുടി സ്റ്റൈൽ ചെയ്യുന്നതിനായി എന്തെല്ലാം ഉത്പന്നങ്ങളാണ് ഉപയോഗിക്കാറുള്ളത്?. ഇതു വരെ ഇത്തരത്തിലൊന്നും ഉപയോഗിച്ച് തുടങ്ങിയില്ലെങ്കിൽ വിഷമിക്കേണ്ട, മുടി സ്റ്റൈൽ ചെയ്യാൻ നിങ്ങളെ സഹായിച്ചേക്കാവുന്ന വസ്തുക്കളും അവയുടെ ഗുണങ്ങളും ദോഷങ്ങളും അറിഞ്ഞോളൂ. മുടി ഭംഗിയോടെ നിലനിർത്താൻ ഉപയോഗിക്കുന്ന ഉത്പന്നങ്ങളുടെ പ്രധാന വ്യത്യാസം തന്നെ അവയുടെ ഗുണമേന്മയിലാണ്. മുടിയുടെയും തലയോട്ടിയുടെയും ആരോഗ്യത്തിൽ അവ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്ന് അറിഞ്ഞിരിക്കണം. ജെൽ, മൂസ്, വാക്സ് എന്നീ മൂന്ന് തരം ഉത്പന്നങ്ങളാണ് മുടി സ്റ്റൈൽ ചെയ്യുന്നതിന് പ്രധാനമായും ഉപയോഗിക്കാറുള്ളത്. ഇവ തമ്മിലുള്ള വ്യത്യാസം എന്തെന്ന് ത്രയയിലെ കൺസൾട്ടൻ്റ് ഡെർമറ്റോളജിസ്റ്റായ ഡോ. കല്ല്യാണി ദേശ്മുഖ് പറയുന്നു: ഹെയർ ജെൽ: വെള്ളത്തെ അടിസ്ഥാനമാക്കിയുള്ള ഉത്പന്നമാണിത്. ഒരേ ഹെയർ സ്റ്റൈൽ തന്നെ ദീർഘ നേരം നിലനിർത്താൻ ഇവ സഹായിക്കും. അൽപ്പം കട്ടിയുള്ള പ്രകൃതമാണ്. മുടിയിഴകളെ ഇത് ചേർത്തു നിർത്തുന്നു. എന്നാൽ ഒരു മാതൃകയിൽ മാത്രമേ ഇതുപയോഗിച്ച് തലമുടി സ്റ്റൈൽ ചെയ്യാൻ സാധിക്കൂ, റീ സ്റ്റൈലിംഗ് അസാധ്യമാകും. മുടിക്ക് നനവോടു കൂടിയ തിളക്കം നൽകുന്നു. ഹെയർ വാക്സ്: എണ്ണയെ അധിഷ്ഠിതമാക്കിയുള്ള ഉത്പന്നമാണിത്. മുടിയിഴകൾക്ക് മാറ്റേ ഫിനിഷ് നൽകുന്നതിന് ഇത് സഹായിക്കുന്നു. ഇഷ്ടാനുസരണം ഏതു വിധേനയും മുടി ഇടയ്ക്ക് റീസ്റ്റൈൽ ചെയ്യുന്നതിന് തടസ്സം ഉണ്ടാകില്ല. സ്റ്റൈലിംഗ് മൂസ്: ഫോം അടിസ്ഥാനമാക്കിയുള്ള ഉത്പന്നമാണിത്. വളരെ കട്ടി കുറഞ്ഞതു മുതൽ ഇടത്തരം കട്ടിയുള്ളതു വരെ ലഭ്യമാണ്. മുടിക്ക് സ്വഭാവികമായ ഉള്ളും പ്രകൃതവും ഇത് നൽകുന്നു. അൽപ്പം കട്ടിയുണ്ടെങ്കിലും ഉപയോഗിക്കാൻ എളുപ്പം ഹെയർ വാക്സ് ആണെന്ന് സലൂണിലെ ഹെയർ എക്സ്പേർട്ടുകൾ പറയുന്നു. ഹെയർ ജെൽ മുടിയിൽ കട്ടിയായി പിടിച്ചിരിക്കുന്നു. ഒരു വെറ്റ് ലുക്കാണ് അത് പ്രദാനം ചെയ്യുന്നത്. എന്നാൽ വാക്സ് മാറ്റേ ഫിനിഷാണ് നൽകുന്നത്. ഇവ തമ്മിൽ ഘടനയിൽ വ്യത്യാസമുണ്ട് എന്ന് അവർ പറയുന്നു. ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ മുടിയുടെ ആരോഗ്യം നഷട്ടപ്പെടുത്തുന്നതിൽ ഇത്തരം ഉത്പന്നങ്ങളുടെ പങ്ക് ചെറുതല്ല. അമിത അളവിൽ ദീർഘകാലം ഇവ ഉപയോഗിക്കുന്നത് തലമുടി വരണ്ടു പോകുന്നതിലേക്ക് നയിച്ചേക്കാം. രോമകൂപങ്ങളെ ദുർബലപ്പെടുത്തുകയും അകാല നരയ്ക്കും മുടി കൊഴിച്ചിലിനും കാരണമാകുന്നു. അതിനാൽ അത്യാവശ്യ ഘട്ടങ്ങളിൽ മുൻകരുതലുകളോടെ ഉപയോഗിക്കുക. മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഉത്പന്നം ഇതാണ് ഉയർന്ന അളവിൽ ആൽക്കഹോൾ അടങ്ങിയിരിക്കുന്നതിനാൽ ഹെയർ ജെല്ലുകൾ ദേഷകരമാണെന്ന് ഡോ. കല്ല്യാണി പറയുന്നു. ഇവ മുടി വരണ്ടതും, ദുർബലവും ആക്കുന്നു. കട്ടി കുറവാണെങ്കിലും സുഷിരങ്ങൾ അടച്ച് മുടിയുടെ കട്ടികുറക്കാൻ സാധ്യതയുള്ളതിനാൽ ഹെയർ വാക്സിൻ്റെ അമിത ഉപയോഗവും മുടിയുടെ ആരോഗ്യത്തെ പ്രതികൂലമായ ബാധിച്ചേക്കും പൊതുവെ ദോഷഫലങ്ങൾ കുറഞ്ഞിരിക്കുന്നത് സ്റ്റൈലിംഗ് മൂസിനാണ്. എന്നാൽ അതിൽ അടങ്ങിയിരിക്കുന്ന ആൽക്കഹോളിൻ്റെ അംശം തലമുടി വരണ്ടു പോകുന്നതിലേക്ക് നയിച്ചേക്കും. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.