LIFESTYLE

കാവ്യ സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന ഫോട്ടോഷൂട്ടുമായി മിയ ജോർജ്ജ്

Follow Us മിയ ജോർജ്ജ് താരങ്ങളുടെ വിജയദശമി ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ ട്രെൻഡ് ആയിക്കൊണ്ടിരിക്കുന്നത്. അവയിൽ ഏറെ വ്യത്യസ്തമായി നിൽക്കുന്നവയാണ് നടി മിയ ജോർജ്ജിൻ്റെ ഫോട്ടോഷൂട്ട്. കറുപ്പ് നിറത്തിലുള്ള സിൽക്ക് സാരിയിൽ കാവ്യ സൗന്ദര്യത്തെയും വെല്ലുന്ന ലുക്കിലുള്ള ചിത്രങ്ങൾ മിയ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പങ്കുവച്ചിരിക്കുന്നത്. ശീമാട്ടി ടെക്സ്റ്റൈൽസിൻ്റേതാണ് സാരി. ഗോൾഡൻ ബോർഡറിൽ ഫ്ലോറൽ വർക്കുകളോടു കൂടിയ സാരി ക്ലാസിക് ലുക്കിന് ഉചിതമാണ്. ഒപ്പം ഹൈനെക്കോഡുകൂടിയ കറുപ്പ് നിറത്തിൽ തന്നെയുള്ള ബ്ലൗസാണ് തിരഞ്ഞെടുത്തിരിക്കുന്നത്. കണ്ണുകൾക്ക് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള മേക്കപ്പാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ആദ്യകാല നായികമാരുടേതു പോലെ നീട്ടിയെഴുതിയ കണ്ണുകളും , കട്ടി പുരികങ്ങളും, ഈ ലുക്കിന് കൂടുതൽ മിഴിവ് നൽകുന്നു. അഴിച്ചിട്ട മുടികൾ കേൾ ചെയ്തിരിക്കുന്നു. ഔട്ട്ഫിറ്റിനും തീമിനും മാച്ചിങ്ങായ ആൻ്റിക് ആഭരണങ്ങളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഫാഷൻ ഡിസൈനറായ ശബരി നാഥാണ് മിയയുടെ ക്ലാസിക് ലുക്ക് സ്റ്റൈൽ ചെയ്തിരിക്കുന്നത്. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.