LIFESTYLE

റിമൂവർ ഇല്ലേ? നെയിൽ പോളിഷ് കളയാൻ ഇതാ ചില വിദ്യകൾ

Follow Us ചിത്രം: ഫ്രീപിക് ചർമ്മം എന്നതു പോലെ തന്നെ നഖങ്ങളും സുന്ദരമായി സൂക്ഷിക്കുന്നതിൽ നിങ്ങൾ അതീവ ശ്രദ്ധാലുക്കളാണോ?. എങ്കിൽ നെയിൽ പോളിഷ് റിമൂവറിൻ്റെ പ്രാധാന്യം പറയേണ്ടതില്ല. ഇടയ്ക്കിടെ നെയിൽ പോളിഷിൻ്റെ നിറം മാറ്റുന്ന ശീലം ഉണ്ടെങ്കിൽ അത് അധികമായി ഉപയോഗിക്കേണ്ടി വന്നേക്കും. എന്നാൽ പെട്ടെന്ന് ഒരു ദിവസം അത് തീർന്നു പോയാലോ?. കടയിൽ നിന്നു വാങ്ങുവാൻ ഉള്ള സമയം കിട്ടില്ലെങ്കിൽ വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന വിദ്യകളായിരിക്കും അന്വേഷിക്കുക. എന്നാലിനി ഇഷ്ടാനുസരണം നെയിൽ പോളിഷ് മാറ്റാം റിമൂവറില്ലാതെ, അധികം ബുദ്ധിമുട്ടുകളില്ലാതെ. അതിനായി ചില വദ്യകൾ പരിചയപ്പെടാം. ഡിയോഡറൻ്റ്: നഖങ്ങളിലെ നിറം കളയാൻ ഇത് ഉപയോഗിക്കുക. നെയിൽ പോളിഷ് ചെയ്ത നഖങ്ങളിൽ അൽപ്പം ഡിയോഡറൻ്റ് പുരട്ടുക കോട്ടൺ പാഡ് ഉപയോഗിച്ച് പതിയെ തുടക്കുക. റിമൂവർ പോലെ അതിവേഗം ഇത് ഫലം നൽകിയേക്കില്ല. കുറച്ച് സമയം കൊണ്ട് നെയിൽ പോളിഷ് നീക്കം ചെയ്യുന്നതിന് സഹായിക്കും. ഹാൻഡ് സാനിറ്റൈസർ: വ്യക്തി ശുചിത്വത്തിൻ്റെ ഭാഗമായി ഹാൻഡ് സാനിറ്റൈസർ നിത്യവും കൂടെ കൂട്ടുന്നവരാകും പലരും. എന്നാലിനി ശുചിത്വത്തിൽ മാത്രമല്ല നഖങ്ങളിലെ നെയിൽ പോളിഷ് കളയുന്നതിനും ഇത് ഉപയോഗിക്കാവുന്നതാണ്. ഒരു പഞ്ഞിയിൽ അൽപ്പം സാനിറ്റൈസർ എടുത്ത് നഖത്തിൽ പുരട്ടുക. നെയിൽ പോളിഷിൻ്റെ നിറം മങ്ങുന്നതു വരെ അത് തുടരുക. ടൂത്ത് പേസ്റ്റ്: പല്ലുകളെ വൃത്തിയാക്കി സൂക്ഷിക്കുന്നതിൽ മാത്രമല്ല മറ്റ് പല ഉപയോഗങ്ങളും ഇതിനുണ്ട്. പഴയ ടൂത്ത് ബ്രെഷിൽ അൽപ്പം പേസ്റ്റെടുത്ത് നഖത്തിൽ ഉരച്ചാൽ മതിയാകും. നെയിൽ പോളിഷ് റിമൂവറിൽ കാണപ്പെടുന്ന എഥൈൽ അസറ്റേറ്റ് പേസ്റ്റിൽ അങ്ങിയിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. പെർഫ്യൂം: ഡിയോഡറൻ്റ് പോലെ തന്നെയാണ് ഇതും പ്രവർത്തിക്കുന്നത്. പഴയ പെർഫ്യൂം കുപ്പികളിൽ നിന്ന് അൽപ്പം പഞ്ഞിയിലേക്ക് എടുത്ത് നഖത്തിൽ പുരട്ടി നോക്കുക. ഇവയുടെ ഫലം തികച്ചും വ്യക്തിഗതമായിരിക്കും. എന്തെങ്കിലും തരത്തിലുള്ള അലർജി ഇത്തരം വസ്തുക്കളോട് ഉണ്ടെങ്കിൽ അവ പൂർണമായും ഒഴിവാക്കുക. ഉപയോഗിക്കുന്ന അളവിലും ശ്രദ്ധിക്കുക. നിങ്ങൾ ഇതിൽ ഏതാവും പരീക്ഷിക്കുക?. മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.