LIFESTYLE

ഹോളിവുഡ് സ്റ്റൈലിനെ വെല്ലുന്ന ലുക്കിൽ മനീഷ കൊയ്‌രാള

Follow Us മനീഷ കൊയ്‌രാള ബോംബെ' സിനിമയിലെ ശൈലബാനുവിനെ അവതരിപ്പിച്ച മനീഷ കൊയ്‌രാളയെ നമ്മളാരും തന്നെ മറന്നിട്ടുണ്ടാകില്ല. ഒരൊറ്റ സിനിമയിലൂടെ ആരാധകപ്രീതി നേടിയെടുത്ത മനീഷയുടെ ഏറ്റവും പുതിയ പരമ്പരയായിരുന്നു സഞ്ജയ് ലീലാബൻസാലിയുടെ 'ഹീരാമണ്ഡി'. തന്റെ കഥാപാത്രത്തിന്റെ ഒട്ടേറെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാം പേജിലൂടെ താരം പങ്കുവച്ചിരുന്നു. എന്നാലിപ്പോഴിതാ ലെണ്ടൻ സ്ട്രീറ്റിൽ ഹോളിവുഡ് നായികമാരെ പോലും വെല്ലുന്ന ലുക്കിലുള്ള മനീഷയുടെ ചിത്രങ്ങളാണ് ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്. ബ്രൗൺ നിറത്തിലുള്ള ഗുച്ചിയുടെ കേപ്പ് സ്റ്റൈൽ ജാക്കറ്റും, അതേ നിറത്തിലുള്ള ടീഷർട്ട് ടോപ്പുമാണ് ഔട്ട്ഫിറ്റ്. മൈൻഡ്ഫുൾ ഫാഷനെ കുറിച്ചുള്ള ഒരു കുറിപ്പും ചിത്രത്തിനൊപ്പം മനീഷ പങ്കുവച്ചിട്ടുണ്ട്. ലൈറ്റ് ബ്രൗൺ നിറത്തിലുള്ള ഗോൾഡൻ സ്ട്രാപ്പോടു കൂടി ഹാൻഡ് ബാഗും ബൂട്സും അണിഞ്ഞിട്ടുണ്ട്. സറ്റൈലിഷ് ലുക്കിലുള്ള സൺഗ്ലാസും, ഹൈ ബൺ രീതിയിൽ സ്റ്റൈൽ ചെയ്തിരിക്കുന്ന മുടിയും ഒരു റിച്ച് ലുക്കാണ് നൽകുന്നത്. A post shared by Manisha Koirala (@m_koirala) "അടുത്ത ഫാഷൻ ഐക്കൺ", "സ്റ്റണിംഗ്", "ഗ്രേസ് എലഗൻസ്", "യുണീക്" എന്നിങ്ങനെ ധാരാളം കമൻ്റുകളാണ് മനീഷയുടെ ചിത്രങ്ങൾക്ക് അരാധകർ പങ്കുവച്ചിരിക്കുന്നത്. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.