LIFESTYLE

ഗോൾഡൻ സാരിക്കൊപ്പം ഹെവി വർക്ക് ജുവലറികൾ, ആളാകെ മാറി സംയുക്ത

Follow Us സംയുക്ത മേനോൻ സോഷ്യൽ മീഡിയയിൽ വ്യത്യസ്ത ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് നടി സംയുക്ത മേനോൻ ഗോൾഡൻ വർക്കുകൾ നിറഞ്ഞ സാരിക്കൊപ്പം ഹെവി വർക്ക് ജുവലറികളാണ് താരം അണിഞ്ഞിരിക്കുന്നത്. സ്ലീവ്‌ലെസ് ബ്ലൗസാണ് സാരിക്കൊപ്പം പെയർ ചെയ്തിരിക്കുന്നത്. കഴുത്തിലെ മാലയാണ് അക്സസറീസിൽ ഏറെ ആകർഷണീയം. മാലയ്ക്ക് ഇണങ്ങുന്ന വലിയ കമ്മലുകളും താരം അണിഞ്ഞിട്ടുണ്ട്. 'തീവണ്ടി' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ശ്രദ്ധ നേടിയ നടിയാണ് സംയുക്ത മേനോൻ. 'പോപ് കോൺ' എന്ന മലയാളം ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംയുക്ത പിന്നീട് അന്യഭാഷ സിനിമകളിലും അഭിനയിച്ചു. തെന്നിന്ത്യയിലെ തന്നെ തിരക്കേറിയ നായികമാരിലൊരാളാണ് താരം. തമിഴ്, തെലുങ്ക് ചിത്രങ്ങളിലാണ് താരം ഇപ്പോൾ സജീവമായി നിൽക്കുന്നുണ്ട്. ഫിറ്റ്നസിൽ വിട്ടുവീഴ്ചയില്ലാത്ത നടിയാണ് സംയുക്ത. വര്‍ക്കൗട്ടും ഡയറ്റുമാണ് താരത്തിന്റെ സൗന്ദര്യ രഹസ്യം. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.