NEWS

Kerala News Live Today പെരുമ്പാവൂരിൽ നാളെ കടകൾ തുറക്കില്ല

Follow Us പ്രതീകാത്മക ചിത്രം കൊച്ചി: പെരുമ്പാവൂരിൽ തിങ്കളാഴ്ച വ്യാപാരികളുടെ ഹർത്താൽ. എഎം റോഡിലെ പെറ്റൽസ് കളക്ഷൻസിലെ മാനേജർ സജിത് കുമാറിന്റെ ആത്മഹത്യയ്ക്ക് കാരണം അനാവശ്യവും അശാസ്ത്രീയവുമായ രീതിയിൽ ജിഎസ്ടി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയും മാനസിക പീഡനവും ആണെന്ന് ആരോപിച്ചാണ് വ്യാപാരി വ്യവസായി ഐക്യവേദി നാളെ കടകൾ അടച്ച് ഹർത്താൽ നടത്താൻ ആഹ്വാനം ചെയ്തത്. നാളെ രാവിലെ 10 ന് ജിഎസ്ടി ഓഫിസിലേക്ക് വ്യാപാരികൾ മാർച്ച് നടത്തുമെന്ന് മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജോസ് നെറ്റിക്കാടൻ അറിയിച്ചു. ഈ മാസം 14 നാണ് സജിത്തിന്റെ സ്ഥാപനത്തിൽ പരിശോധന നടന്നത്. രാവിലെ 10 മുതൽ വൈകിട്ട് 6 വരെയും പിന്നീട് ആലുവ പാലസിൽ രാത്രി 12 വരെയും ഇയാളെ ചോദ്യം ചെയ്തു. ഏഴ് ഉദ്യോഗസ്ഥരാണ് പരിശോധനയ്‌ക്കെത്തിയത്. കൊൽക്കത്ത:യുവഡോക്ടർ ബലാത്സംഗത്തിനിരയായി അതിക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ പിടിയിലായ പ്രതിയെ സിബിഐ നാർക്കോ അനാലിസിസ് പരിശോധനയ്ക്ക് വിധേയമാക്കും. ഇതിനായി ന്യൂഡൽഹിയിലെ സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ നിന്നുള്ള ഉദ്യോഗസ്ഥർ കൊൽക്കത്തയിൽ എത്തിയിട്ടുണ്ട്. സംഭവത്തിൽ ഇനിയും പ്രതികളെ പിടികൂടാനുണ്ട്. അതിനിടെ ജൂനിയർ ഡോക്ടറുടെ കൊലപാതകത്തിൽ കോളേജ് പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെതിരെ ഡോക്ടർമാരുടെ സംഘടനയും നിലപാട് കടുപ്പിച്ചിട്ടുണ്ട്. കൊൽക്കത്ത:യുവഡോക്ടർ ബലാത്സംഗത്തിനിരയായി അതിക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ പിടിയിലായ പ്രതിയെ സിബിഐ നാർക്കോ അനാലിസിസ് പരിശോധനയ്ക്ക് വിധേയമാക്കും. ഇതിനായി ന്യൂഡൽഹിയിലെ സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ നിന്നുള്ള ഉദ്യോഗസ്ഥർ കൊൽക്കത്തയിൽ എത്തിയിട്ടുണ്ട്. സംഭവത്തിൽ ഇനിയും പ്രതികളെ പിടികൂടാനുണ്ട്. അതിനിടെ ജൂനിയർ ഡോക്ടറുടെ കൊലപാതകത്തിൽ കോളേജ് പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെതിരെ ഡോക്ടർമാരുടെ സംഘടനയും നിലപാട് കടുപ്പിച്ചിട്ടുണ്ട്. കൽപറ്റ: വയനാട് ദുരന്തത്തിൽ കാണാതായവരുടെ കരട് പട്ടിക പുതുക്കി. സർക്കാർ തയ്യാറാക്കിയ പുതിയ കണക്കുപ്രകാരം 119 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ആദ്യം തയ്യാറാക്കിയ പട്ടികയിൽ 128 പേരാണ് ഉണ്ടായിരുന്നത്. ഡിഎൻഎ ഫലം കിട്ടിയതിന് പിന്നാലെയാണ് കാണാതായവരുടെ എണ്ണം വീണ്ടും കുറഞ്ഞത്. ചൂരൽമല, മുണ്ടക്കൈ,ചാലിയാർ പുഴയുടെ തീരങ്ങൾ എന്നിവ കേന്ദ്രീകരിച്ച് ഞായറാഴ്ചയും തിരച്ചിൽ തുടരുകയാണ്. നീണ്ട ഇപുപതാം ദിവസത്തെ തിരച്ചിലാണ് ഞായറാഴ്ച നടക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മൃതദേഹങ്ങൾ ഒന്നും കണ്ടെത്തിയിരുന്നില്ല. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.