NEWS

ഹേമാകമ്മിറ്റി റിപ്പോർട്ട്; ഇരയ്‌ക്കൊപ്പമെന്ന് നടി അൻസിബ: Kerala News Highlights

Follow Us വേട്ടക്കാരുടെ പേരുകൾ പുറത്തുവരണമെന്ന് നടി അൻസിബ പറഞ്ഞു കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ കെട്ടടങ്ങാതെ വിവാദം. റിപ്പോർട്ടിലെ പരമാർശങ്ങളെ സംബന്ധിച്ച് തങ്ങളുടെ ഭാഗം വിശദീകരിക്കാൻ വെള്ളിയാഴ്ച അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖിന്റെ നേതൃത്വത്തിൽ നടന്ന വാർത്താസമ്മേളനത്തിന് പിന്നാലെ സംഘടനയ്ക്കുള്ളിലെ വിയോജിപ്പുകളും മറനീക്കി പുറത്തുവന്നിരിക്കുകയാണ്. സിദ്ദിഖിന്റെ വാർത്താസമ്മേളനത്തിന് പിന്നാലെ ഔദോഗീക നിലപാടിനോട് വിയോജിച്ച് അമ്മ വൈസ് പ്രസിഡന്റെ ജഗദീഷ് രംഗത്ത് വന്നിരുന്നു.ഹേമ കമ്മറ്റി റിപ്പോർട്ട് പരിപൂർണമായും സ്വാഗതം ചെയ്യുന്നുവെന്നും, ശക്തമായ അന്വേഷണം വേണമെന്നുമാണ് അമ്മ സംഘടനയുടെ ജനറൽ സെക്രട്ടറി സിദ്ദിഖ് വാർത്താസമ്മേളനത്തിൽ പറഞ്ഞത്. ഹേമാകമ്മിറ്റി റിപ്പോർട്ടിൻമേലുള്ള അമ്മയുടെ പ്രതികരണം വൈകിയെന്ന് വിമർശനവുമായാണ് നടൻ ജഗദീഷ് രംഗത്തുവന്നത്. അതിനിടെ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ ആരോപണവുമായി ബംഗാളി നടി ശ്രീലേഖ മിത്ര രംഗത്തുവന്നതോടെ പുതിയ വിവാദങ്ങൾക്ക് തിരിക്കൊളുത്തിയിരിക്കുകയാണ്. അതേ സമയം, വേട്ടക്കാർ ആരായാലും പേരുകൾ പുറത്ത് വരണമെന്നും അഴിക്കുള്ളിൽ ആകണമെന്നും അമ്മ എക്‌സിക്യൂട്ടീവ് അംഗവും നടിയുമായ അൻസിബ ഹസൻ പറഞ്ഞു. 'ബംഗാളി നടിയുടെ ആരോപണത്തിൽ ഇരയുടെ ഒപ്പം നിൽക്കും. തെളിവുണ്ടെങ്കിൽ മുഖം നോക്കാതെ നടപടി വേണം. ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ളത് ഒറ്റപ്പെട്ട സംഭവമല്ല. ഇത്രയും സ്ത്രീകൾ പരാതി പറഞ്ഞിട്ടുണ്ടെങ്കിൽ അതിൽ വസ്തുതയുണ്ടാകും. റിപ്പോർട്ട് ഗൗരവത്തോടെയാണ് കാണുന്നതെന്നും ഉത്തരവാദിത്തപ്പെട്ടവർ വേട്ടക്കാരുടെ പേരുകൾ പുറത്തുവിടണം'-അൻസിബ പറഞ്ഞു.തൊഴിലിടത്ത് തനിക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. മോശം മെസേജ് അയച്ചൊരാൾക്ക് ചുട്ട മറുപടി കൊടുത്തു. മറുപടിയിൽ വിഷയം അവസാനിപ്പിച്ചു അൻസിബ കൂട്ടിച്ചേർക്കുന്നു. സമ്മതപത്രം നൽകിയിട്ടില്ലാത്ത ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക പിടിക്കില്ലെന്ന് ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അറിയിച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജീവനക്കാർ അഞ്ച് ദിവസത്തെ വേതനം നൽകണമെന്ന് സർക്കാർ അഭ്യർത്ഥിച്ചിരുന്നു. സമ്മതപത്രം നൽകാത്തവർക്ക് പി.എഫ് ലോൺ അപേക്ഷ നൽകുന്നതിന് സ്പാർക്കിൽ നിലവിൽ തടസങ്ങളില്ലെന്നും അദ്ദേഹം അറിയിച്ചു. നടനും 'അമ്മ' ജനറൽ സെക്രട്ടറിയുമായ സിദ്ദിഖിനെതിരെ ഗുരുതര ആരോപണവുമായി യുവനടി. വളരെ ചെറിയ പ്രായത്തിലേ നടനിൽ നിന്ന് പീഡനം നേരിട്ടെന്ന് നടി പറഞ്ഞു. പൂനെയിൽ സ്വകാര്യ ഹെലികോപ്റ്റർ തകർന്ന് അപകടം. പൈലറ്റിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈയിലെ ജുഹുവിൽ നിന്ന് ഹൈദരാബാദിലേക്ക് യാത്രതിരിച്ച സ്വകാര്യ ഹെലികോപ്റ്ററാണ് ശനിയാഴ്ച ഉച്ചയോടെ തകർന്നു വീണത്. കാലവസ്ഥ മോശമായതിനെ തുടർന്നുണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. മലയാളം സിനിമയിൽ പവർ ഗ്രൂപ്പ് ഇല്ലെന്ന് നടനും എംഎൽഎയുമായ മുകേഷ്. സിനിമയിൽ ആരെയും ഇല്ലാതാക്കാൻ സാധിക്കില്ലെന്നും, സ്ത്രീകൾക്ക് മെച്ചപ്പെട്ട തൊഴിൽ അന്തരീക്ഷം ഉണ്ടാകണമെന്നും മുകേഷ് പറഞ്ഞു. കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽകോളജ് ആശുപത്രിയിൽ യുവഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സഞ്ജയ് റോയിയുടെ നുണ പരിശോധന ടെസ്റ്റ് തുടങ്ങി. 'പാലേരി മാണിക്യം' എന്ന സിനിമയിൽ അഭിനയിക്കാനെത്തിയ സമയത്ത്, സംവിധായകൻ രഞ്ജിത്തിൽ നിന്ന് മോശം അനുഭവം നേരിടേണ്ടി വന്നുവെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിൽ. സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും രഞ്ജിത്തിനെ പുറത്താക്കണമെന്ന് ദേശീയ വനിത കമ്മീഷന്‍ മുന്‍ അധ്യക്ഷ രേഖാ ശര്‍മ്മ ആവശ്യപ്പെട്ടു. തിരുവനന്തപുരം: ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിൽ കൃത്യമായി അന്വേഷണം നടത്തി എത്ര ഉന്നതനാണെങ്കിലും നടപടിയെടുക്കണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. സർക്കാരിനോട് കമ്മീഷൻ റിപ്പോർട്ട് തേടുമെന്നും വനിതാകമ്മിഷൻ അധ്യക്ഷ പറഞ്ഞു. കൊച്ചി: ബംഗാൾ നടപടിയുടെ ആരോപണത്തിൽ രഞ്ജിത്തിനെതിരെ സംവിധായകൻ ആഷിക അബു. 'നടിയുടേത് ആരോപണമല്ല, വെളിപ്പെടുത്തലാണെന്നും രഞ്ജിത്തിനെ പദവിയിൽ നിന്നു മാറ്റി നിർത്താൻ സർക്കാർ തയാറാവണം' സംവിധായകൻ ആഷിഖ് അബു ആവശ്യപ്പെട്ടു. കൊച്ചി: ആദരണീയയായ പ്രഗത്ഭ നടി പൊതുസമൂഹത്തിനു മുന്നിൽ വന്ന് ചലച്ചിത്ര അക്കാദമി അധ്യക്ഷൻ രഞ്ജിത്തിനെതിരേ ഗുരുതരമായ ലൈംഗികാരോപണം ഉന്നയിച്ചിട്ടും, അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്ന മന്ത്രി സജി ചെറിയാൻ കേരളത്തിലെ സ്ത്രീസമൂഹത്തിനെ നോക്കി പല്ലിളിക്കുകയാണെന്ന് നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസ്. ഭരണഘടനയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത സാംസ്‌കാരിക മന്ത്രി രഞ്ജിത്തിനെ സംരക്ഷിക്കുന്നത് തികച്ചും അപലപനീയവും പ്രതിഷേധാർഹവും സാംസ്‌കാരിക കേരളത്തിന് അപമാനവുമാണെന്ന് സാന്ദ്ര തോമസ് ഫെയ്സ്ബുക്ക് പേജിൽ കുറിച്ചു. കൊച്ചി: രഞ്ജിത്തിനെതിരായ ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിലെ വസ്തുതകൾ പരിശോധിക്കണമെന്ന് മന്ത്രി ബിന്ദു. ഒരു സ്ത്രീ ഇത്തരം ആരോപണം ഉന്നയിക്കുമ്പോൾ നിജ സ്ഥിതി മനസിലാക്കണം. അതിന് ശേഷം തുടർ നടപടികൾ എടുക്കും. ചില മാധ്യമങ്ങളിൽ വന്ന വിവരങ്ങൾ മാത്രമാണ് സർക്കാരിന് മുന്നിലുളളത്. ഉത്തരവാദിത്തപ്പെട്ട സർക്കാരിന് എല്ലാം പരിശോധിച്ച ശേഷമേ നടപടികൾ എടുക്കാൻ സാധിക്കു. ഇതിൽ അന്തിമ അഭിപ്രായം പറയേണ്ടത് സാംസ്‌കാരിക വകുപ്പും മുഖ്യമന്ത്രിയുമാണെന്നും മന്ത്രി ബിന്ദു വ്യക്തമാക്കി. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.