NEWS

Independence Day 2024 Speech Live:2036ൽ ഒളിമ്പിക്‌സ് ഇന്ത്യയിൽ നടത്തണമെന്ന് സ്വപ്‌നം:പ്രധാനമന്ത്രി

Follow Us രാവിലെ 7.30ന് പ്രധാനമന്ത്രി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി Independecne Day 2024 Speech Live Updates : ന്യൂഡൽഹി: 2036ൽ ഇന്ത്യയിൽ ഒളിമ്പിക്‌സ് നടത്തമെന്നത് രാജ്യത്തിന്റെ സ്വപ്‌നമാണെന്നും അതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. എഴുപത്തിയെട്ടാം സ്വാതന്ത്ര്യ പുലരിയിൽ ചെങ്കോട്ടയിൽ ദേശീയ പതാക ഉർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.ഒളിമ്പിക്‌സിൽ പങ്കെടുത്ത കായികതാരങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി കായികതാരങ്ങൾക്ക് പുതിയ ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിയട്ടെയെന്നും ആശംസിച്ചു. ഇന്ത്യയുടെ സുവർണ്ണ കാലഘട്ടമാണിതെന്ന് ഓർമിപ്പിച്ച പ്രധാനമന്ത്രി രാജ്യത്തിന്റെ മുന്നേറ്റം കൃത്യമായ ദിശയിലാണെന്ന് വ്യക്തമാക്കി.സർക്കാരിന്റെ പരിഷ്‌കാരങ്ങൾ പബ്ലിസിറ്റിയല്ല മറിച്ച് പ്രതിബദ്ധതയാണെന്ന് പറഞ്ഞ അദ്ദേഹം ഭരണനേട്ടങ്ങൾ പ്രസംഗത്തിൽ എടുത്തുകാട്ടി. ലോകം ഇന്ന് ഇന്ത്യയുടെ വളർച്ച ഉറ്റുനോക്കുന്നു. സർവ്വമേഖലകളിലും രാജ്യം വികസനത്തിന്റെ പാതയിലാണ്. പത്ത് കോടിയിലധികം വനിതകൾ ഇന്ന് സ്വയം പര്യാപ്തരാണ്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ കൂടുതൽ വികസനം എത്തിക്കാൻ കഴിഞ്ഞു. രാജ്യത്തെ രണ്ട് കോടി വീടുകളിലേക്ക് വൈദ്യുതി എത്തിച്ചു.ജലജീവൻ മിഷനിൽ 15 കോടി ഉപഭോക്താക്കൾ ഇന്നുണ്ട്. കഴിഞ്ഞ പത്ത് വർഷത്തെ വളർച്ച യുവാക്കൾക്ക് പ്രതീക്ഷ നൽകുന്നതാണ്. ഇത്തരത്തിലുള്ള അതിവേഗ വളർച്ചയാണ് യുവതയ്ക്ക് ആവശ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. കാലാവസ്ഥ വ്യതിയാനത്തിനെതിരെ ശക്തമായ ഇടപെടൽ ഉണ്ടായി.ബഹിരാകാശ രംഗത്ത് കൂടുതൽ സ്റ്റാർട്ട് അപ്പുകൾ വരും.ഉത്പാദന മേഖലയുടെ ഹബായി ഇന്ത്യ മാറി.ഭരണസംവിധാനം ഇനിയും കൂടുതൽ ശക്തമാകണം 2047ഓടെ വികസിത ഭാരതമെന്ന് ലക്ഷ്യം കൈവരിക്കും. വികസിത ഭാരതം അകലെയല്ല. ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും. വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കാൻ നിരവധി പേരുടെ പ്രയ്തനമാണ് നടക്കുന്നത്. ഓരോ പൗരന്റെ സ്വപ്‌നങ്ങളും ആ നേട്ടത്തിൽ പ്രതിഫലിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രകൃതി ദുരന്തങ്ങളിൽ ജീവൻ പൊലിഞ്ഞവരെ വേദനയോടെ ഓർക്കുന്നുവെന്നും രാജ്യം അവരുടെ കുടുംബങ്ങൾക്ക് ഒപ്പമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗനിർഭരമായ പോരാട്ടങ്ങൾ അനുസ്മരിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം തുടങ്ങിയത്. കോളോണിയൽ ഭരണത്തിനെതിരെ നടന്നത് നീണ്ട പോരാട്ടമാണ്. രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ചവരെ അനുസ്മരിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.രാവിലെ 7.30നാണ് പ്രധാന മന്ത്രി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയത്. രാജ്ഘട്ടിൽ പുഷ്പാർച്ചനയ്ക്ക് ശേഷമാണ് പ്രധാനമന്ത്രി പതാക ഉയർത്താനായി ചെങ്കോട്ടയിൽ എത്തിയത്. സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച് കർശന സുരക്ഷയിലാണ് രാജ്യം.ഒളിമ്പിക്‌സ് മെഡൽ ജേതാക്കളും കർഷകരുമടക്കം 6000 പേർ ചെങ്കോട്ടയിലെത്തി. ജമ്മുവിലെ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ അതിർത്തികളിലും സുരക്ഷ ശക്തമാണ്. വികസിത് ഭാരത് എന്ന മുദ്രാവാക്യത്തിൽ ഊന്നിയാണ് ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷം. ഇത് പതിനൊന്നാം തവണയാണ് മോദി സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് നേതൃത്വം നൽകുന്നത്. ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് രണ്ടുദിവസത്തെ സന്ദർശനത്തിനായി വെള്ളിയാഴ്ച കേരളത്തിൽ എത്തും.ഹൈക്കോടതിയിൽ നടക്കുന്ന ചടങ്ങിലും, കുമരകത്ത് കോമൺ വെൽത്ത് ലീഗൽ എഡ്യൂക്കേഷൻ അസോസിയേഷൻ സംഘടിപ്പിക്കുന്ന പരിപാടിയിലും ചീഫ് ജസ്റ്റിസ് സംബന്ധിക്കും. തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നു ദിവസം വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്. ഇന്നും നാളെയും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ആഗസ്‌ററ് 17നും വടക്കൻ ജില്ലകളിൽ ഉൾപ്പെടെ കനത്ത മഴയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ഇന്ന് രണ്ട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം: 2023 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ വെള്ളിയാഴ്ച പ്രഖ്യാപിക്കും.വേറിട്ട പ്രമേയവും വ്യത്യസ്ത ശൈലികൊണ്ടും ഒരുപിടി നല്ല സിനികമകൾ പിറന്ന വർഷമായിരുന്നതിനാൽ പുരസ്‌കാര നിർണയത്തിന്റെ അവസാന റൗണ്ടിൽ വരെ കടുത്ത മത്സരമാണ് നടക്കുന്നത്. ആത്മസംഘർഷത്തിന്റെ കഥ പറഞ്ഞ കാതലും ഉള്ളൊഴുക്കും മുതൽ അതിജീവനത്തിന്റെ കഥ പറഞ്ഞ ആടുജീവിതം വരെ മത്സരരംഗത്തുണ്ട്. 2018 ഉം ഫാലിമിയും കണ്ണൂർ സ്‌ക്വാഡും അടക്കം നാൽപതോളം ചിത്രങ്ങളാണ് അവസാന റൗണ്ടിലുള്ളത്. പാലക്കാട്: വയനാട് തുരങ്ക പാത സംബന്ധിച്ച് ശാസ്ത്രീയ പഠനം വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പഠനം നടത്താതെ മുന്നോട്ട് പോയാൽ ജനങ്ങളിൽ ആശങ്ക ഉണ്ടാക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു. വ്യാജ കാഫിർ സ്‌ക്രീൻഷോട്ട് പോലുള്ള പ്രചരണങ്ങൾ ഇടതുപക്ഷ രീതി അല്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു. ഇടത് നയം ഇതല്ല. കെ കെ ശൈലജ അത് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, പാലക്കാട്ടെ സമാന്തര പ്രവർത്തനം കമ്മ്യൂണിസ്റ്റ് രീതിയല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. സേവ് സിപിഐ ഫോറത്തെ പിന്തുണച്ച് മുതിർന്ന സിപിഐ നേതാവ് കെ ഇ ഇസ്മായിൽ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം. കോഴിക്കോട്: 'കാഫിര്‍' പ്രയോഗത്തില്‍ തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഡിവൈഎഫ്‌ഐ. വിവാദത്തിൽ ഡി വൈ എഫ് ഐ നേതാക്കൾക്ക് എതിരെ തെറ്റായ പ്രചരണം സാമൂഹിക മാധ്യമങ്ങൾ ഉപയോഗിച്ച് നടക്കുകയാണ്. കള്ള പ്രചരണം പൊതുസമൂഹം തള്ളിക്കളയണമെന്നും ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കണ്ണൂർ: കാഫിർ പോസ്റ്റ് പ്രചരിപ്പിച്ചവർക്കെതിരെ കേസ് എടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഇടതുപ്രവർത്തകരാണ് കാഫിർ പോസ്റ്റ് പ്രചരിപ്പിച്ചതെന്ന് വ്യക്തമായി. നേതാക്കൾ അറിയാതെ ഇത് നടക്കില്ലെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.തെരഞ്ഞെടുപ്പു നേട്ടത്തിനുവേണ്ടി നാട്ടിൽ മതസ്പർധ വളർത്തുന്ന ഹീനമായ നയം പിന്തുടരുന്ന സിപിഎമ്മിനെ കേരളസമൂഹം ഒറ്റപ്പെടുത്തണം. നേതൃത്വത്തെ ബാധിച്ച ആശയപരമായ മൂല്യച്യുതിയും ജീർണതയും സിപിഎമ്മിനെ വർഗീയ കുപ്പത്തൊട്ടിയിലെത്തിച്ചു. സ്വാർത്ഥ രാഷ്ട്രീയനേട്ടത്തിനായി നാടിനെ ഭിന്നിപ്പിക്കുന്ന തീവ്രവർഗീയത പ്രചരിപ്പിച്ച സിപിഎം കേരളീയസമൂഹത്തോടു മാപ്പുപറയാൻ തയ്യാറാകണം-സുധാകരൻ പറഞ്ഞു തിരുവനന്തപുരം:സംസ്ഥാനത്ത് ജില്ലാ ആസ്ഥാനങ്ങളിലും സ്വാതന്ത്രദിനാഘോഷം നടന്നു. വയനാട്ടിലെ കൽപ്പറ്റ എസ്‌കെഎംജെ ഹയർസെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന സ്വാതന്ത്ര്യദിന ചടങ്ങിൽ മന്ത്രി ഒആർ കേളു പതാക ഉയർത്തി.ഉരുൾപൊട്ടലിൻറെ പശ്ചാത്തലത്തിൽ ആഘോഷ പരിപാടികൾ, പരേഡ് എന്നിവ പൂർണ്ണമായും ഒഴിവാക്കിയിരുന്നു. കോഴിക്കോട് മന്ത്രി എകെ ശശീന്ദ്രൻ പതാക ഉയർത്തി. പത്തനംതിട്ടയിൽ മന്ത്രി വീണാ ജോർജും ആലപ്പുഴയിൽ മന്ത്രി സജി ചെറിയാനും തൃശൂരിൽ മന്ത്രി ഡോ. ആർ ബിന്ദുവും പാലക്കാട് മന്ത്രി എംബി രാജേഷും കണ്ണൂരിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും കോട്ടയത്ത് ജെ ചിഞ്ചുറാണിയും ദേശീയ പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചു. കൊച്ചി ദക്ഷിണ നാവിക സേനാ ആസ്ഥാനത്തും സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾ നടന്നു. തിരുവനന്തപുരം: രാജ്യം എഴുപത്തിയെട്ടാം സ്വാതന്ത്രദിനം ആഘോഷിക്കുമ്പോഴും കേരളം അതീവ ദുഖത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി സ്വാതന്ത്ര ദിന പ്രസംഗത്തിൽ ഇക്കാര്യം പറഞ്ഞത്. ദുരന്തത്തിൽ കേരളത്തിനൊപ്പം നിന്ന് കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും മുഖ്യമന്ത്രി നന്ദി പറഞ്ഞു. രാജ്യത്തെ കാലാവസ്ഥ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കണം. ദുരന്തത്തിൽ വിഷമിച്ച് ഇരിക്കാതെ അതിജീവിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം: എഴുപത്തിയെട്ടാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തും വിപുലമായ പരിപാടികൾ. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ പതാക ഉയർത്തി. ജില്ലാ ആസ്ഥാനങ്ങളിൽ വിവിധ മന്ത്രിമാർ ദേശീയ പതാക ഉയർത്തി. കോട്ടയത്ത് മന്ത്രി ജെ ചിഞ്ചുറാണി, ആലപ്പുഴയിൽ മന്ത്രി സജി ചെറിയാൻ എന്നിവർ പതാക ഉയർത്തി. സ്വാതന്ത്ര്യദിനാഘോഷം 2024 ന്യൂഡൽഹി: രാജ്യത്ത് മതേതര സിവിൽ കോഡ് വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ബംഗ്ലാദേശിലെ സാഹചര്യം പരാമർശിച്ച പ്രധാന മന്ത്രി അവിടുത്തെ സാഹചര്യം ആശങ്ക ഉണ്ടാക്കുന്നതായും പറഞ്ഞു. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളായ ഹിന്ദുക്കൾ സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ന്യൂഡൽഹി: ഒളിമ്പിക്‌സിൽ പങ്കെടുത്ത കായികതാരങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ ലക്ഷ്യങ്ങൾ കൈവരിക്കാൻ കായികതാരങ്ങൾക്ക് കഴിയട്ടെയെന്നും പ്രധാനമന്ത്രി ആംശസിച്ചു. ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ന്യൂഡൽഹി: സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങളിൽ കടുത്ത നടപടി വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീകളെ അതിക്രമിച്ചാൽ പിന്നീട് നിലനിൽപ്പില്ലെന്ന് കുറ്റക്കാർ മനസ്സിലാക്കണം. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ കൃത്യമായ നടപടികൾ സ്വീകരിക്കുന്നുണ്ട്. സംസ്ഥാന സർക്കാരുകളും ഇക്കാര്യത്തിൽ കൂടുതൽ ഗൗരവ്വം കാട്ടണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ന്യൂഡൽഹി: ഇന്ത്യയുടെ മുന്നേറ്റം കൃത്യമായ ദിശയിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയാണ് പ്രധാനമന്ത്രി. രാജ്യത്ത് ഇന്ന്, പരസ്പര വിശ്വാസത്തിന്റെ അന്തരീക്ഷം നിലനിൽക്കുന്നുണ്ട്. സർക്കാരിന്റെ പരിഷ്‌കാരങ്ങൾ പബ്ലിസിറ്റിയല്ല മറിച്ച് പ്രതിബദ്ധതയാണെന്ന് പറഞ്ഞ അദ്ദേഹം ഭരണനേട്ടങ്ങൾ പ്രസംഗത്തിൽ എടുത്തുകാട്ടി. ലോകം ഇന്ന് ഇന്ത്യയുടെ വളർച്ച ഉറ്റുനോക്കുന്നു. സർവ്വമേഖലകളിലും രാജ്യം വികസനത്തിന്റെ പാതയിലാണ്. പത്ത് കോടിയിലധികം വനിതകൾ ഇന്ന് സ്വയം പര്യാപ്തരാണ്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ കൂടുതൽ വികസനം എത്തിക്കാൻ കഴിഞ്ഞു. രാജ്യത്തെ രണ്ട് കോടി വീടുകളിലേക്ക് വൈദ്യുതി എത്തിച്ചു.ജലജീവൻ മിഷനിൽ 15 കോടി ഉപഭോക്താക്കൾ ഇന്നുണ്ട്. കഴിഞ്ഞ പത്ത് വർഷത്തെ വളർച്ച യുവാക്കൾക്ക് പ്രതീക്ഷ നൽകുന്നതാണ്. ഇത്തരത്തിലുള്ള അതിവേഗ വളർച്ചയാണ് യുവതയ്ക്ക് ആവശ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. ന്യൂഡൽഹി: പുതിയ നിയമങ്ങൾ, നിയമവ്യവസ്ഥതിയുടെ അന്തസുയർത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയാണ് അദ്ദേഹം. ചെറിയ കാര്യങ്ങൾക്ക് ജയിലിൽ അടയ്ക്കുന്ന നിയമങ്ങൾ കാറ്റിൽപറത്തി. രാജ്യത്ത് വേഗത്തിൽ നിയമം നടപ്പിലാക്കാൻ കഴിയുന്നുണ്ടെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ന്യൂഡൽഹി:രാജ്യത്ത് ഇന്ന്, പരസ്പര വിശ്വാസത്തിന്റെ അന്തരീക്ഷം നിലനിൽക്കുന്നുണ്ടെന്ന് പ്രധാമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാരിന്റെ പരിഷ്‌കാരങ്ങൾ പബ്ലിസിറ്റിയല്ല മറിച്ച് പ്രതിബദ്ധതയാണെന്ന് പറഞ്ഞ അദ്ദേഹം ഭരണനേട്ടങ്ങൾ പ്രസംഗത്തിൽ എടുത്തുകാട്ടി. ലോകം ഇന്ന് ഇന്ത്യയുടെ വളർച്ച ഉറ്റുനോക്കുന്നു. സർവ്വമേഖലകളിലും രാജ്യം വികസനത്തിന്റെ പാതയിലാണ്. പത്ത് കോടിയിലധികം വനിതകൾ ഇന്ന് സ്വയം പര്യാപ്തരാണ്. രണ്ട് കോടി വീടുകളിലേക്ക് വൈദ്യുതി എത്തിച്ചു. കാലാവസ്ഥ വ്യതിയാനത്തിനെതിരെ ശക്തമായ ഇടപെടൽ ഉണ്ടായി.ബഹിരാകാശ രംഗത്ത് കൂടുതൽ സ്റ്റാർട്ട് അപ്പുകൾ വരും.ഉത്പാദന മേഖലയുടെ ഹബായി ഇന്ത്യ മാറി.ഭരണസംവിധാനം ഇനിയും കൂടുതൽ ശക്തമാകണം 2047ഓടെ വികസിത ഭാരതമെന്ന് ലക്ഷ്യം കൈവരിക്കും. വികസിത ഭാരതം അകലെയല്ല. ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും. വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കാൻ നിരവധി പേരുടെ പ്രയ്തനമാണ് നടക്കുന്നത്. ഓരോ പൗരന്റെ സ്വപ്‌നങ്ങളും ആ നേട്ടത്തിൽ പ്രതിഫലിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ന്യൂഡൽഹി: സർക്കാരിന്റെ പരിഷ്‌കാരങ്ങൾ പബ്ലിസിറ്റിയല്ല മറിച്ച് പ്രതിബദ്ധതയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.എഴുപത്തിയെട്ടാം സ്വാതന്ത്ര്യ ദിനപുലരിയിൽ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ലോകം ഇന്ന് ഇന്ത്യയുടെ വളർച്ച ഉറ്റുനോക്കുന്നു. സർവ്വമേഖലകളിലും രാജ്യം വികസനത്തിന്റെ പാതയിലാണ്. പത്ത് കോടിയിലധികം വനിതകൾ ഇന്ന് സ്വയം പര്യാപ്തരാണ്. രണ്ട് കോടി വീടുകളിലേക്ക് വൈദ്യുതി എത്തിച്ചു. കാലാവസ്ഥ വ്യതിയാനത്തിനെതിരെ ശക്തമായ ഇടപെടൽ ഉണ്ടായി.ബഹിരാകാശ രംഗത്ത് കൂടുതൽ സ്റ്റാർട്ട് അപ്പുകൾ വരും.ഉത്പാദന മേഖലയുടെ ഹബായി ഇന്ത്യ മാറി. ഭരണസംവിധാനം ഇനിയും കൂടുതൽ ശക്തമാകണം 2047ഓടെ വികസിത ഭാരതമെന്ന് ലക്ഷ്യം കൈവരിക്കും. വികസിത ഭാരതം അകലെയല്ല. ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും. വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കാൻ നിരവധി പേരുടെ പ്രയ്തനമാണ് നടക്കുന്നത്. ഓരോ പൗരന്റെ സ്വപ്‌നങ്ങളും ആ നേട്ടത്തിൽ പ്രതിഫലിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ന്യൂഡൽഹി: ഭരണസംവിധാനം കൂടുതൽ ശക്തമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചെങ്കോട്ടയിൽ സ്വാതന്ത്രദിനത്തിൽ രാജ്യത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2047ഓടെ വികസിത ഭാരതമെന്ന് ലക്ഷ്യം കൈവരിക്കും. വികസിത ഭാരതം അകലെയല്ല. ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും. വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കാൻ നിരവധി പേരുടെ പ്രയ്തനമാണ് നടക്കുമന്നത്. ഓരോ പൗരന്റെ സ്വപ്‌നങ്ങളും ആ നേട്ടത്തിൽ പ്രതിഫലിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ന്യൂഡൽഹി: രാജ്യം, 2047ഓടെ വികസിത ഭാരതമെന്ന് ലക്ഷ്യം കൈവരിക്കുമെന്നും അതിനായി നീണ്ട പരിശ്രമം വേണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.ഓരോ പൗരന്റെ സ്വപ്‌നങ്ങളും ആ നേട്ടത്തിൽ പ്രതിഫലിക്കണം. കർഷകരും സൈനീകരും രാഷ്ട്രനിർമാണത്തിൽ പങ്കാളികളായി. എഴുപത്തിയെട്ടാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയ ശേഷം രാജ്യത്തോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പ്രകൃതി ദുരന്തങ്ങളിൽ ജീവൻ പൊലിഞ്ഞവരെ വേദനയോടെ ഓർക്കുന്നുവെന്നും രാജ്യം അവരുടെ കുടുംബങ്ങൾക്ക് ഒപ്പമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗനിർഭരമായ പോരാട്ടങ്ങൾ അനുസ്മരിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം തുടങ്ങിയത്. കോളോണിയൽ ഭരണത്തിനെതിരെ നടന്നത് നീണ്ട പോരാട്ടമാണ്. രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ചവരെ അനുസ്മരിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.രാവിലെ 7.30നാണ് പ്രധാന മന്ത്രി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയത്. രാജ്ഘട്ടിൽ പുഷ്പാർച്ചനയ്ക്ക് ശേഷമാണ് പ്രധാനമന്ത്രി പതാക ഉയർത്താനായി ചെങ്കോട്ടയിൽ എത്തിയത്. ന്യൂഡൽഹി: പ്രകൃതി ദുരന്തങ്ങളിൽ ജീവൻ പൊലിഞ്ഞവരെ വേദനയോടെ ഓർക്കുന്നുവെന്നും രാജ്യം അവരുടെ കുടുംബങ്ങൾക്ക് ഒപ്പമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. എഴുപത്തിയെട്ടാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയ ശേഷം രാഷ്ട്രത്തെ അധിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗനിർഭരമായ പോരാട്ടങ്ങൾ അനുസ്മരിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം തുടങ്ങിയത്. രാവിലെ 7.30നാണ് പ്രധാന മന്ത്രി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയത്. രാജ്ഘട്ടിൽ പുഷ്പാർച്ചനയ്ക്ക് ശേഷമാണ് പ്രധാനമന്ത്രി പതാക ഉയർത്താനായി ചെങ്കോട്ടയിൽ എത്തിയത്. ന്യൂഡൽഹി: സ്വാതന്ത്ര്യ സമരസേനാനികളുടെ ത്യാഗനിർഭരനമായ സ്മരണങ്ങൾ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം. എഴുപത്തിയെട്ടാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയ ശേഷം രാഷ്ട്രത്തെ അധിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രാവിലെ 7.30നാണ് പ്രധാന മന്ത്രി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയത്. രാജ്ഘട്ടിൽ പുഷ്പാർച്ചനയ്ക്ക് ശേഷമാണ് പ്രധാനമന്ത്രി പതാക ഉയർത്താനായി ചെങ്കോട്ടയിൽ എത്തിയത്. ന്യൂഡൽഹി: എഴുപത്തിയെട്ടാം സ്വാതന്ത്ര്യദിനത്തിൽ പ്രധാന മന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ പതാക ഉയർത്തി. രാവിലെ 7.30നാണ് പ്രധാന മന്ത്രി ചെങ്കോട്ടയിൽ പതാക ഉയർത്തിയത്. രാജ്ഘട്ടിൽ പുഷ്പാർച്ചനയ്ക്ക് ശേഷമാണ് പ്രധാനമന്ത്രി പതാക ഉയർത്താനായി ചെങ്കോട്ടയിൽ എത്തിയത്. ചെങ്കോട്ടയിലെ സ്വാതന്ത്രദിനാഘോഷത്തിന് ഇക്കുറി നേതൃത്വം നൽകുന്നത് നാവിക സേനയാണ് ഓരോ വർഷവും സേനാവിഭാഗങ്ങൾ മാറിമാറിയാണ് ചെങ്കോട്ടയിലെ ആഘോഷ പരിപാടികളുടെ നേതൃത്വം ഏറ്റെടുക്കുന്നത്. ന്യൂഡൽഹി: ചെങ്കോട്ടയിലെ സ്വാതന്ത്രദിനാഘോഷത്തിന് ഇക്കുറി നേതൃത്വം നൽകുന്നത് നാവിക സേന. ഓരോ വർഷവും സേനാവിഭാഗങ്ങൾ മാറിമാറിയാണ് ചെങ്കോട്ടയിലെ ആഘോഷ പരിപാടികളുടെ നേതൃത്വം ഏറ്റെടുക്കുന്നത്. എഴുപത്തിയെട്ടാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ പതാക ഉയർത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ എത്തി. രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിൽ എത്തിയത.് 7.30 ന് ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തും. ന്യൂഡൽഹി: എഴുപത്തിയെട്ടാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ പതാക ഉയർത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ എത്തി. രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിൽ എത്തിയത.് 7.30 ന് ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തും. ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ വലിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ എന്നതാണ് ആകാംഷ. ഇത് പതിനൊന്നാം തവണയാണ് മോദി സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് നേതൃത്വം നൽകുന്നത്. ചെങ്കോട്ടയിലെ പരിപാടിയിൽ കർഷകർ, ഗോത്ര വിഭാഗങ്ങൾ, ആശാവർക്കർമാർ, അംഗനവാടി ജീവനക്കാർ തുടങ്ങി തിരഞ്ഞെടുക്കപ്പെട്ട 6000 പേരാണ് പങ്കെടുക്കുക. പാരീസ് ഒളിമ്പിക്‌സ് മെഡൽ ജേതാക്കളും പരിപാടിയുടെ ഭാഗമാകും. ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ജമ്മു കാശ്മീരിൽ സൈന്യം പരിശോധന ശക്തമാക്കി. ഇന്നലെ നടന്ന എടുമുട്ടലിൽ രാഷ്ട്രീയ റൈഫിൾസ് ക്യാപ്റ്റൻ ദീപക് സിങ് വീരമൃത്യു വരിച്ചിരുന്നു. ദില്ലിയിലും സുരക്ഷ കടുപ്പിച്ചു. ദില്ലിയുടെ വിവിധ മേഖലകളിൽ 10000 സുരക്ഷാ ജീവനക്കാരെയാണ് അധികം നിയോഗിച്ചത്. 700 എ ഐ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ബംഗ്ലാദേശ് കലാപത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തി മേഖലകളിൽ കൂടുതൽ ജാഗ്രത പാലിക്കാനും കേന്ദ്രം നിർദ്ദേശം നൽകി. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.