NEWS

ഇന്ത്യ ഏറ്റവും വലിയ ജനാധിപത്യ ശക്തിയായി മാറിയെന്ന് രാഷ്ട്രപതി

Follow Us എഴുപത്തിയെട്ടാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ എല്ലാവരും പങ്കാളികളാകണമെന്നും ദ്രൗപദി മുർമു ആഹ്വാനം ചെയ്തു ന്യൂഡൽഹി:എഴുപത്തിയെട്ടാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുർമു.സ്വാതന്ത്ര്യ സരരസേനാനികളുടെ ത്യാഗോജ്ജലമായ നേട്ടങ്ങൾ അനുസ്മരിച്ച രാഷ്ട്രപതി ഇന്ത്യ ഏറ്റവും വലിയ ജനാധിപത്യശക്തിയായി മാറിയെന്നും പറഞ്ഞു. മൂന്നാമത്തെ വലിയ സമ്പദ് ശക്തിയായി ഇന്ത്യ മാറുന്നു. കർഷകർ രാജ്യത്തിന്റെ അന്നദാതാക്കൾ ആണ്. ആത്മനിർഭർ ഭാരതം പടുത്തുയർത്തുന്നതിൽ കർഷകരുടെ പങ്ക് വലുതാണ്. കർഷകർ രാജ്യത്തെ സ്വയം പര്യാപ്തമാക്കി. On the eve of Independence Day, President Droupadi Murmu says, It is a matter of pride for all that India has become the fifth largest economy in the world, and we are also poised to become one of the top three economies soon. This has been made possible only by tireless hard… pic.twitter.com/PU9cHFJsyq നാരീശക്തി ഇന്ത്യയുടെ സമ്പത്താണെന്നും പ്രധാനമന്ത്രിയുടെ വികസന പദ്ധതികൾ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തുകയാണെന്നും അവർ പറഞ്ഞു.എല്ലാ മേഖലകളിലും വികസനമുണ്ടാകുന്നു. ഒളിംപിക്‌സ് വേദിയിൽ ഇന്ത്യ തിളങ്ങി. താരങ്ങളുടെ സമർപ്പണത്തെ അഭിനന്ദിക്കുന്നു. കായിക മേഖലയിലും ഇന്ത്യ അനിഷേധ്യ ശക്തിയായി. നിർമിത ബുദ്ധി ഉൾപ്പടെയുള്ള സാങ്കേതിക വിദ്യയിൽ രാഷ്ട്രം കുതിക്കുന്നു.സാമൂഹിക ജനാധിപത്യം ഉറപ്പാക്കണമെന്ന് അബേദ്കറുടെ വീക്ഷണം പ്രധാനപ്പെട്ടതാണ്. ഭരണഘടനാ തത്വങ്ങളിൽ ഊന്നിയാണ് രാഷ്ട്രം മുന്നോട്ട് പോകുന്നതെന്നും എഴുപത്തിയെട്ടാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ എല്ലാവരും പങ്കാളികളാകണമെന്നും ദ്രൗപദി മുർമു ആഹ്വാനം ചെയ്തു. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.