NEWS

'അമ്മാതിരി കമന്റ് വേണ്ട കേട്ടോ;' കങ്കണ റണാവത്തിന് താക്കീതുമായി ബിജെപി

Follow Us ചിത്രം: ഇൻസ്റ്റഗ്രാം ഡൽഹി: നടിയും മാണ്ഡി എംപിയുമായ കങ്കണ റണാവത്തിൻ്റെ പ്രസ്താവനകളോട് വിയോജിച്ച് ബിജെപി. കർഷക സമരത്തെ കുറിച്ച് കങ്കണ നടത്തിയ പരാമർശങ്ങളിലാണ് പാർട്ടി വിയോജിപ്പ് പ്രകടിപ്പിച്ചത്. ഭാവിയിൽ സാമാന പ്രസ്താവനകൾ നടത്തരുതെന്ന് കങ്കണയ്ക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് ബിജെപി തിങ്കളാഴ്ച അറിയിച്ചു. 'കർഷക സമരത്തിൻ്റെ പശ്ചാത്തലത്തിൽ ബിജെപി എംപി കങ്കണ റണാവത്ത് നടത്തിയ പ്രസ്താവന പാർട്ടിയുടെ അഭിപ്രായമല്ല. കങ്കണയുടെ പ്രസ്താവനയോട് ഭാരതീയ ജനതാ പാർട്ടി വിയോജിപ്പ് പ്രകടിപ്പിക്കുന്നു' ബിജെപി അറിയിച്ചു. പാർട്ടി നയത്തെക്കുറിച്ച് പ്രസ്താവന നടത്താൻ കങ്കണയ്ക്ക് അനുമതിയോ അധികാരമോ ഇല്ലെന്നും ബിജെപി വ്യക്തമാക്കി. The statement made by BJP MP Kangana Ranaut in the context of the farmers' movement is not the opinion of the party. BJP disagrees with the statement made by Kangana Ranaut. On behalf of the party, Kangana Ranaut is neither permitted nor authorised to make statements on party… pic.twitter.com/DXuzl3DqDq കര്‍ഷകരുടെ സമരത്തെ ബംഗ്ലാദേശിലെ പ്രക്ഷോഭവുമായി ബന്ധപ്പെടുത്തിയായിരുന്നു കങ്കണയുടെ പ്രസ്ഥാവന. Kangana Ranaut calls out Farmers protest as an attempt to throw out the Modi govt similar to what happened in Bangladesh where the army threw out PM Sheikh Hasina. In response BJP gave a resounding slap back to #KangnaRanaut and asked her to shut up 😂 In an official… pic.twitter.com/8Tn6evDuC2 ബാഹ്യശക്തികൾ അകത്തുള്ളവരുടെ സഹായത്തോടെ നമ്മളെ തകർക്കാൻ പദ്ധതിയിടുന്നു. കടുത്ത നടപടിയെടുത്തില്ലെങ്കില്‍ ബംഗ്ലാദേശിലേത് പോലുള്ള സാഹചര്യം ഇന്ത്യയിലുണ്ടാവുമെന്നായിരുന്നു, കങ്കണ പ്രസ്ഥാവന നടത്തിയത്. കങ്കണയുടെ റിലീസിന് തയ്യാറെടുക്കുന്ന 'എമർജൻസി' എന്ന സിനിമയുടെ പ്രമോഷനിടെയാണ് വിവാദ പ്രസ്ഥാവന നടത്തിയത്. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.