NEWS

ബലാത്സംഗ കൊല; ആർജി കർ ആശുപത്രി പരിസരത്ത് നിരോധനാജ്ഞ നീട്ടി

Follow Us എക്സ്‌പ്രസ് ഫൊട്ടോ കൊൽക്കത്ത: യുവഡോക്ടറുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ പശ്ചിമബംഗാളിൽ സമരം ശക്തമായി തുടരുകയാണ്. നിലവിലെ സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ ആശുപത്രിക്ക് സമീപമുള്ള നിരോധന ഉത്തരവ് ഓഗസ്റ്റ് 31 വരെ കൊൽക്കത്ത പൊലീസ് നീട്ടി. ഓഗസ്റ്റ് 18വരെ പ്രഖ്യാപിച്ചിരുന്ന നിരേധനമാണ് നീട്ടിയിരിക്കുന്നത്. അതേസമയം, ആർജി കാർ ആശുപത്രിയിലെ സാമ്പത്തിക ക്രമക്കേടുകളിൽ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. മെഡിക്കൽ കോളേജിലെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിൻ്റെ വീട്ടിൽ ഉൾപ്പെടെ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ സിബിഐ പരിശോധന നടത്തുകയാണ്. ആശുപത്രിയിലെ രോഗികളുടെ പരിചരണത്തിന് ആവശ്യമായ സാമഗ്രികൾ വിതരണം ചെയ്യുന്ന വ്യക്തികളുടെ വസതികളിലും ഓഫീസുകളിലും സിബിഐ ആന്റി കറപ്ഷൻ യൂണിറ്റ് പരിശോധന നടത്തുന്നുണ്ട്. സന്ദീപ് ഘോഷിൻ്റെ ഭരണകാലത്ത് 2021 ജനുവരി മുതൽ ആശുപത്രിയിൽ നടന്ന അഴിമതികളെ കുറിച്ച് അന്വേഷിക്കാൻ സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ നിന്ന് കേസ് സിബിഐക്ക് വിട്ടുകൊണ്ട് കൊൽക്കത്ത ഹൈക്കോടതി വെള്ളിയാഴ്ച ഉത്തരവിട്ടതിന് പിന്നാലെയാണ് സിബിഐ അന്വേഷണം ആരംഭിച്ചത്. കേസിൽ കസ്റ്റഡിയിൽ കഴിയുന്ന മുഖ്യപ്രതി സഞ്ജയ് റോയിയെ ഞായറാഴ്ച കൊൽക്കത്ത പ്രസിഡൻസി ജയിലിൽവച്ച് നുണ പരിശേധനയ്ക്ക് വിധേയനാക്കിയതായി പിടിഐ റിപ്പോർട്ട് ചെയ്തു. ഉച്ചയോടെ നടപടികൾ അവസാനിപ്പിച്ച് സിബിഐ സംഘം ജയിലിൽ നിന്ന് പുറപ്പെട്ടതായും പിടിഐ റിപ്പോർട്ട് ചെയ്തു. മുഖ്യപ്രതിയുട പോളിഗ്രാഫ് പരിശോധനയ്ക്ക് അനുമതി തേടി കേന്ദ്ര ഏജൻസി നേരത്തെ സീൽദാ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. വെള്ളിയാഴ്ചയാണ് അനുമതി ലഭിച്ചത്. പ്രതി ടെസ്റ്റിന് സമ്മതം അറിയിക്കുകയും ചെയ്തിരുന്നു. മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ്, സംഭവ ദിവസം രാത്രി ജോലി ചെയ്തിരുന്ന നാല് ഡ്യൂട്ടി ഡോക്ടർമാർ ഉൾപ്പെടെയുള്ളവരെയും നുണപരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ട്. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.