NEWS

ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്ത് വിടണമെന്ന് സുരേഷ് ഗോപി: Kerala News Highlights

Follow Us ഫയൽ ഫൊട്ടോ Kerala News Live Updates , Breaking Malayalam News: മലയാള സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളെപ്പറ്റി പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച ഹേമ കമ്മിഷൻ നൽകിയ റിപ്പോർട്ട് പുറത്ത് വിടണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. സിനിമാ മേഖലയിൽ നവീകരണം ആവശ്യമാണെന്നും റിപ്പോർട്ട് അതിന് സഹായിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. സിനിമാ മേഖലയിലെത്തുന്ന പുതുതലമുറയ്ക്കും കമ്മറ്റിയുടെ ശുപാർശ ഗുണകരമാകുമെന്ന് സുരേഷ് ഗോപി പറഞ്ഞു. നെടുമ്പാശ്ശേരി വിമാനത്താവളത്തിലൂടെ സ്വർണം കടത്താൻ ശ്രമിച്ച യുവതി അറസ്റ്റിലായി. ബെംഗളരു സ്വദേശിനിയായ മുബീനയെയാണ് കസ്റ്റംസിന്റെ കസ്റ്റഡിയിലെടുത്തത്. കുവൈത്തിൽ നിന്നാണ് യുവതി നെടുമ്പാശേരിയിലേക്കെത്തിയത്. സ്ക്രൂ ഡ്രൈവറിന്റെയും പ്ലാസ്റ്റിക് പൂക്കളുടേയും മറവിൽ 61 ലക്ഷം രൂപയുടെ സ്വർണമാണ് യുവതി കടത്തിക്കൊണ്ടുവന്നത്. വയനാട്ടിലെ ദുരന്തബാധിതരുടെ പുനരതിവാസം ഉറപ്പാക്കാൻ സർക്കാർ പ്രഖ്യാപിച്ച സാലറി ചലഞ്ചിലൂടെ നിർബന്ധപൂർവം ശമ്പളം പിടിച്ചെടുക്കൻ നീക്കം നടന്നാൽ ശക്തമായി നേരിടുമെന്ന് യുഡിഎഫ് അനുകൂല ജീവനക്കാരുടെ സംഘടനകളുടെ പൊതുവേദിയായ സെറ്റോ (സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻസ്). അധ്യാപകർക്കും ജീവനക്കാർക്കും കഴിവിനൊത്ത് ശമ്പളം സംഭാവനയായി നൽകാനുള്ള അവസരമൊരുക്കണമെന്ന് സെറ്റോ സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു. ഭൂമി കുംഭകോണ ആരോപണം സർക്കാരിനും തനിക്കുമെതിരെ നടന്ന ഗൂഢാലോചനയെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ‌. കേന്ദ്ര സർക്കാരും കർണാടക ബിജെപി നേതാക്കളും ജെഡിഎസും ചേർന്നാണ് ഗൂഢാലോചന നടത്തിയതെന്നും, കേസ് നിയമപരമായി നേരിടുമെന്നും കർണാടക മുഖ്യമന്ത്രി പറഞ്ഞു. ഉത്തര്‍പ്രദേശില്‍ അധ്യാപകന്റെ ക്രൂരബലാത്സംഗത്തിനിരയായ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. സോണഭദ്ര ദുധി സ്വദേശിനിയായ 14 വയസ്സുകാരിയാണ് ചികിത്സയിലിരിക്കെ മരിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടുന്നതിൽ സർക്കാരിനും സാംസ്കാരിക വകുപ്പിനും പങ്കില്ലെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. വിവരാവകാശ കമ്മീഷനാണ് ഇതിൽ ഉത്തരവാദിത്തമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഓട്ടോ റിക്ഷകള്‍ക്കുള്ള പെർമിറ്റിൽ ഇളവ് വരുത്തി. കേരളം മുഴുവൻ ഇനി മുതൽ ഓട്ടോറിക്ഷകള്‍ക്ക് സർവീസ് നടത്താനായി പെർമിറ്റ് അനുവദിക്കും. കര്‍ണാടക മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യയെ അഴിമതി നിരോധന നിയമപ്രകാരം വിചാരണചെയ്യാന്‍ ഗവര്‍ണര്‍ തവര്‍ചന്ദ് ഗെഹ്‌ലോത് അനുമതി നല്‍കി. ഉത്തർപ്രദേശിലെ കാൺപൂരിനും ഭീംസെൻ സ്റ്റേഷനും ഇടയിൽ സബർമതി എക്സ്പ്രസ് പാളം തെറ്റി. ട്രെയിനിൻ്റെ 20 കോച്ചുകളെങ്കിലും പാളം തെറ്റിയതായാണ് റിപ്പോർട്ട്. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.