NEWS

യുവഡോക്ടറുടെ കൊലപാതകം;മെഡിക്കൽ കോളേജ് അടിച്ചുതകർത്തു

Follow Us കൊൽക്കത്തയിൽ ബുധനാഴ്ച രാത്രി നടന്ന പ്രതിഷേധം. എക്‌സപ്രസ് ഫൊട്ടോ കൊൽക്കത്ത: പശ്ചിമ ബംഗാളിൽ യുവഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സംഘർഷം. പുറത്തു നിന്നെത്തിയ ഒരു സംഘം മെഡിക്കൽ കോളജ് ആശുപത്രിയും പ്രതിഷേധപ്പന്തലും അടിച്ചു തകർത്തു. നിരവധി വാഹനങ്ങളും നശിപ്പിച്ചു. പൊലീസിന് നേരെയും സമരം ചെയ്യുന്ന ഡോക്ടർമാർക്ക് നേരെയും ആക്രമണം ഉണ്ടായി. സംഘർഷത്തിന് കാരണം തെറ്റായ മാധ്യമ പ്രചാരണമാണെന്ന് കൊൽക്കത്ത പൊലീസ് കമ്മീഷണർ കുറ്റപ്പെടുത്തി. സംഘർഷത്തിൽ മർദ്ദനമേറ്റ ഡിസിപി അബോധാവസ്ഥയിലാണ്. പൊലീസ് കാര്യക്ഷമമായിട്ടാണ് പ്രവർത്തിക്കുന്നത്. കൊലപാതകക്കേസിൽ പൊലീസ് രാത്രിയും പകലുമില്ലാതെ തെളിവ് ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. പ്രധാന പ്രതി പൊലീസിന്റെ പിടിയിലായിട്ടുണ്ടെന്നും പൊലീസ് കമ്മീഷണർ വിനീത് ഗോയൽ പറഞ്ഞു. അതേസമയം കേസിൽ സിബിഐ അന്വേഷണം ഏറ്റെടുത്തു.കൊൽക്കത്ത ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്. ഫൊറൻസിക് വിദഗ്ധർ അടക്കം അന്വേഷണസംഘത്തിലുണ്ട്. പിജി ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഗവർണർ സി വി ആനന്ദ ബോസ് വൈസ് ചാൻസലർമാരുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. പ്രതിഷേധിക്കുന്ന ഡോക്ടർമാരുമായി ഗവർണർ ഇന്ന് കൂടിക്കാഴ്ച നടത്തും. സർവകലാശാലകൾ വനിതാ വിദ്യാർത്ഥികൾക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ഗവർണർ നിർദേശിച്ചിട്ടുണ്ട്. അതേസമയം,പശ്ചിമ ബംഗാളിൽ ബംഗ്ലാദേശിന് സമാനമായ പ്രതിഷേധങ്ങൾ സംഘടിപ്പിച്ച് തന്നിൽ നിന്ന് അധികാരം പിടിച്ചെടുക്കാൻ പ്രതിപക്ഷ പാർട്ടികൾ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി മമത ബാനർജി. കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ഉയരുന്നതിനിടെയാണ് മമതയുടെ പ്രതികരണം. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.