NEWS

Kerala News Live:'അമ്മ' സംഘടനയുടെ അടിയന്തര ഓൺലൈൻ യോഗം ഇന്ന്‌

Follow Us അമ്മ' സംഘടനയുടെ അടിയന്ത ഓൺലൈൻ യോഗം ഇന്ന് കൊച്ചി: ലൈംഗികാരോപണം വന്നതിന് തൊട്ടുപിന്നാലെ ജനറൽ സെക്രട്ടറി സിദ്ദിഖ് രാജിവെച്ചതോടെ അമ്മ സംഘടന അടിയന്തര യോഗം ചേരും. ഓൺലൈൻ വഴിയാകും യോഗം ചേരുക. നിലവിൽ സംഘടനയുടെ പ്രസിഡന്റെ മോഹൻലാൽ ചെന്നെയിലാണ്. അതിനാലാണ് യോഗം ഓൺലൈനായി ചേരുന്നത്. സിദ്ദിഖ് ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതോടെ തൽസ്ഥാനത്തേക്ക് പുതിയൊരാളെ കണ്ടെത്തുന്നതിനാകും അടിയന്തര യോഗം ചേരുന്നത്. കൂടാതെ സിദ്ദിഖിനെതിരെയുണ്ടായ ആരോപണം, ഹേമാ കമ്മിറ്റി റിപ്പോർട്ട് എന്നിവ ചർച്ചയായേക്കുമെന്നാണ് വിവരം. 28ന് സംഘടനയുടെ എക്‌സീക്യൂട്ടീവ് യോഗം ചേരുമെന്നും സൂചനയുണ്ട്. ഗുരുതര ലൈംഗീക ആരോപണം ഉയർന്നുവന്നതിന് പിന്നാലെയാണ് ഞായറാഴ്ച രാവിലെ സിദ്ദിഖ് രാജിവെച്ചത്. അമ്മ പ്രസിഡന്റെ മോഹൻലാലിനാണ് ഇമെയിൽ വഴി സിദ്ദിഖ് രാജിസമർപ്പിച്ചത്.'ഔദോഗീകമായി രാജിക്കത്ത് പ്രസിഡന്റെിന് കൈമാറി. എനിക്കെതിരെ ഗുരുതരമായ ആരോപണം ഉയർന്നുവന്ന സാഹചര്യത്തിലാണിത്. ആരോപണത്തെ കുറിച്ച് കൂടുതൽ പ്രതികരിക്കാനില്ല.' -സിദ്ദിഖ് രാവിലെ പ്രതികരിച്ചു. കൊച്ചി: നടൻ സിദ്ദിഖിനെതിരെ പോക്സോ കേസ് ചുമത്തണമെന്ന് പൊലീസിൽ പരാതി. വൈറ്റില സ്വദേശിയാണ് കൊച്ചി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. സംവിധായകൻ രഞ്ജിത്തിനെതിരെയും കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഇയാൾ മറ്റൊരു പരാതിയും നൽകിയിട്ടുണ്ട്.പരാതിയിൽ അന്വേഷണം നടത്തണമെന്ന് പൊലീസ് അറിയിച്ചു. ബംഗാളി നടിയുടെ പരാതിയിൽ രഞ്ജിത്തിനെതിരെയും യുവനടിയുടെ പരാതിയിൽ സിദ്ധിഖിനെതിരെയും അന്വേഷണം നടത്തണമെന്നാണ് ആവശ്യം. കൊച്ചി: ചലച്ചിത്രമേഖലയിലെ സ്ത്രീകൾക്കുനേരെയുണ്ടായ അതിക്രമങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളിൽ സർക്കാരിന് ആരേയും സംരക്ഷിക്കാനില്ലെന്ന് നിയമന്ത്രി പി രാജീവ്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ആരുടേയും പേരുകളില്ല. ഇപ്പോഴാണ് പേരുകൾ പുറത്തേക്ക് വരുന്നത്. നിയമപരമായ എല്ലാകാര്യങ്ങളും ചെയ്യുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. 'ആരോപണങ്ങളിൽ നിയമപരമായി പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കും. സർക്കാരിന് ആരേയും സംരക്ഷിക്കാനില്ല. അമ്മയുടെ ഭാരവാഹികളെല്ലാം ഏത് പാർട്ടിയുമായാണ് ചേർന്നു നിൽക്കുന്നത്? ഞങ്ങൾക്ക് എന്തിനാണ് ആരേയെങ്കിലും സംരക്ഷിക്കേണ്ട ആവശ്യം. സർക്കാർ എന്ന നിലയിൽ പരിശോധിച്ച് നിയമപരമായി ചെയ്യേണ്ട കാര്യങ്ങൾ ഉചിതമായി ചെയ്യും', രാജീവ് പറഞ്ഞു. കൊച്ചി:ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചതിന് പിന്നാലെ പ്രതികരണവുമായി രഞ്ജിത്ത് രംഗത്തെത്തി. മാധ്യമങ്ങൾക്ക് അയച്ചുനൽകിയ ഓഡിയോ സന്ദേശത്തിലൂടെയാണ് രഞ്ജിത്ത് തന്റെ നിലപാട് വ്യക്തമാക്കിയത്. ആരോപണം ഒരുഭാഗം നുണയാണെന്നും അദ്ദേഹം പറഞ്ഞു.'തന്റെ പേരിൽ സർക്കാരിനെ ആക്രമിക്കരുത്. താൻ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഏറ്റെടുത്ത അന്നുമുതൽ ഒരു കൂട്ടം ആളുകൾ എനിക്കെതിരെ പ്രവർത്തിക്കുന്നു. തനിക്കതിരെയുള്ള ആരോപണം നുണ ആണെന്ന് തെളിയിക്കും. പൊതു സമൂഹത്തെ അത് ബോധ്യപ്പെടുത്തും'രഞ്ജിത്ത് പറഞ്ഞു തിരുവനന്തപുരം: ആരോപണ വിധേയർ അധികാര സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന് അമ്മ വൈസ് പ്രസിഡന്റെ് ജഗദീഷ് പറഞ്ഞു.'സിദ്ദിഖിന്റെ രാജി അമ്മ സ്വാഗതം ചെയ്യുന്നു.നടിയുടെ പരാതിയിൽ കേസെടുത്താൻ അതിനെ നേരിടേണ്ടത് സിദ്ദിഖാണ്.അമ്മ എന്ന നിലയിൽ സംഘടന കേസിന് പിന്തുണ നൽകേണ്ടതില്ല.അമ്മ അവൈലബിൾ എക്‌സിക്യൂട്ടീവ് ചൊവ്വാഴ്ച ചേരാൻ സാധ്യതയുണ്ട്.പകരം ചുമതല അടക്കമുള്ള കാര്യങ്ങൾ അതിൽ തീരുമാനിക്കും.ആരോപണ വിധേയർ ആരായാലും അധികാര സ്ഥാനത്ത് ഉണ്ടാകില്ല.'- ജഗദീഷ് വ്യക്തമാക്കി. കൊച്ചി: സർക്കാർ ഇരകൾക്കൊപ്പമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. രഞ്ജിത്തിന്റെ രാജിക്ക് പിന്നാലെ പ്രതികരിക്കുകയായിരുന്നു മന്ത്രി.' വേട്ടക്കാർക്കൊപ്പമല്ല, ഇരകൾക്കൊപ്പമാണ് സർക്കാർ എന്നും. രഞ്ജിത്ത് രാജി സന്നദ്ധത ഇങ്ങോട്ട് വിളിച്ച് അറിയിക്കുകയായിരുന്നു. മാധ്യമങ്ങൾ സർക്കാരിനെ താറടിച്ചുകാണിക്കുന്നു'-സജി ചെറിയാൻ പറഞ്ഞു. കൊച്ചി: ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നുള്ള രഞ്ജിത്തിന്റെ രാജി സ്വാഗതം ചെയ്ത ചലച്ചിത്ര അക്കാദമി അംഗവും എഐവൈഎഫ് സംസ്ഥാന ഭാരവാഹിയുമായ എൻ അരുൺ പറഞ്ഞു. 'നേരത്തെ ആരോപണം വന്നയുടനെ രഞ്ജിത്തിനെ മാറ്റി നിർത്തണമെന്നാവശ്യപ്പെട്ട് സാംസ്‌കാരിക മന്ത്രിക്ക് കത്തുനൽകിയിരുന്നു. ആരോപണം നേരിടുന്ന സാഹചര്യത്തിൽ രാജിവെച്ചത് സ്വാഗതാഹർഹമാണ്' -അരുൺ പറഞ്ഞു. കോഴിക്കോട്:രഞ്ജിത്തിന്റെ കോഴിക്കോട് ചാലപ്പുറത്തുള്ള വീടിന് പോലീസ് കാവൽ ഏർപ്പെടുത്തി. യുവജനസംഘടകളുടെ പ്രതിഷേധങ്ങൾ ഉണ്ടാകാൻ സാധ്യയുള്ളതിനെ തുടർന്നാണ് രഞ്ജിത്തിന്റെ വീടിന് പോലീസ് സുരക്ഷയൊരുക്കിയത്. ബിജെപി ഞായറാഴ്ച രഞ്ജിത്തിന്റെ കോഴിക്കോട്ടെ വസതിയിലേക്ക് മാർച്ച് നടത്തുന്നുണ്ട്. നേരത്തെ ശനിയാഴ്ച രഞ്ജിത്തിന്റെ വയനാട് മേപ്പാടിയിലുള്ള റിസോർട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. രഞ്ജിത്തിന്റെ രാജി ആവശ്യപ്പെട്ട കൂടുതൽ സംഘടനകൾ അദ്ദേഹത്തിന്റെ വീട്ടിലേക്കും ചലച്ചിത്ര അക്കാദമി ഓഫീസിലേക്കും പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് വിവരം. കൊച്ചി: ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം സംവിധായകൻ രഞ്ജിത്ത് രാജിവെച്ചു. രാവിലെ ഒൻപതരയോടെയാണ് സാംസ്‌കാരിക മന്ത്രി സജി ചെറിയാന് രഞ്ജിത്ത് ഔദോഗീകമായി രാജികത്ത് കൈമാറിയത്. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.