NEWS

Kerala News Live Updates July 22: കശ്മീരിൽ പുലർച്ചെ തീവ്രവാദി ആക്രമണം; ഒരു സൈനികന് പരിക്ക്

Follow Us Kerala Malayalam News Today Live Updates Kerala Malayalam News Today Live Updates: തിങ്കളാഴ്ച പുലർച്ചെ ജമ്മു കശ്മീരിലെ രജൗരി ജില്ലയിലുണ്ടായ തീവ്രവാദി ആക്രമണത്തിൽ ഒരു ഇന്ത്യൻ സൈനികന് പരിക്ക്. ശൗര്യ ചക്ര അവാർഡ് ജേതാവ് പർഷോതം കുമാറിൻ്റെ വീടിന് സമീപം സുരക്ഷാ സേന സ്ഥാപിച്ച പോസ്റ്റിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഗുണ്ട ഖവാസ് ഗ്രാമത്തിൽ പുലർച്ചെ 3.10 ഓടെയാണ് ആക്രമണം ഉണ്ടായതെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. പർഷോതം കുമാറിൻ്റെ വീടായിരുന്നോ തീവ്രവാദികളുടെ ലക്ഷ്യം എന്ന ചോദ്യത്തിന്, ആക്രമണത്തെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ മറുപടി നൽകി. കലക്കോട്ട് ഒരു ഭീകരനെ വധിക്കാൻ സഹായിച്ചതിനായിരുന്നു പർഷോതം കുമാറിനെ ശൗര്യ ചക്ര നൽകി ആദരിച്ചത്. ആക്രമണം നടക്കുമ്പോൾ അദ്ദേഹം വീട്ടിൽ ഉണ്ടായിരുന്നോ എന്നകാര്യത്തിൽ വ്യക്തത വന്നിട്ടില്ല. നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിന് തെളിവില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ലോക്സഭയിൽ. കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും, സർക്കാരിന് ഒന്നും ഒളിക്കാനില്ലെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ മറുപടിയിൽ പ്രതിപക്ഷം പ്രതിഷേധിച്ചു. തൃശൂര്‍ ചാലക്കുടി പുഴയ്ക്ക് മുകളിലൂടെ പേകുന്ന റെയിൽവേ പാലത്തിൽ അപകടം. പാലത്തിലൂടെ നടന്ന നാലു പേര്‍ക്ക് അപകടം സംഭവിച്ചതായി ലോക്കോ പൈലറ്റ് അറിയിച്ചു. പ്രദേശത്ത് തിരിച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ബജറ്റ് അവതരണത്തിനു മുന്നോടിയായി കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ സാമ്പത്തിക അവലോകന റിപ്പോർട്ട് പാർലമെന്റിന്റെ ഇരുസഭകളിലും ഇന്ന് അവതരിപ്പിക്കും. ചട്ടം അനുസരിച്ച് ബജറ്റിന് ഒരു ദിവസം മുൻപാണ് ധനമന്ത്രാലയം ഈ റിപ്പോർട്ട് പാർലമെന്റിൽ അവതരിപ്പിക്കുന്നത്. വിവിധ സാമ്പത്തിക മേഖലകളിലെ പ്രകടനത്തെക്കുറിച്ചും തൊഴിൽ, ജിഡിപി വളർച്ച, പണപ്പെരുപ്പം എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും സാമ്പത്തിക സർവേ റിപ്പോർട്ടിലുണ്ടാകും. യുഎസ് പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറിയ പ്രസിഡൻ്റ് ജോ ബൈഡനെ പ്രശംസിച്ച് മുൻ യുഎസ് പ്രസിഡൻ്റ് ബരാക് ഒബാമ. എന്നാൽ, വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിനെ ഡെമോക്രാറ്റിക് നോമിനിയായി അംഗീകരിക്കാനുള്ള ബൈഡൻ്റെ തീരുമാനത്തെ താൻ പിന്തുണച്ചോ എന്ന് ഒബാമ വ്യക്തമാക്കിയില്ല. മലപ്പുറത്ത് നിപ ബധിച്ച് മരിച്ച പതിനാലുകാരന്റെ വിശദമായ റൂട്ട് മാപ്പ് പുറത്തിറക്കി ആരോഗ്യവകുപ്പ്. പുതിയ റൂട്ട് മാപ്പി‍ലുള്ള സ്ഥലങ്ങളിൽ ഈ സമയങ്ങളിൽ ഉണ്ടായിരുന്നവർ ആരോഗ്യവകുപ്പിന്‍റെ നിപ കൺട്രോൾ റൂമിൽ വിവരമറിയിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ജൂലൈ 11 മുതല്‍ ജൂലൈ 19വരെയുള്ള വിശദമായ റൂട്ട് മാപ്പ് ആണ് ഇപ്പോള്‍ പുറത്തിറക്കിയത്. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.