NEWS

ഹൃദയത്തിൽ വഞ്ചിപ്പാട്ടിന്റെ താളം; വിടവാങ്ങിയത് നാട്ടുകാരുടെ ഹൃദയത്തുടിപ്പായ ജനകീയ ഡോക്ടർ

പത്താം ക്ലാസിൽ 75 ശതമാനം മാർക്ക്, പിന്നെ കഠിനാധ്വാനം; എൻഐടിക്കാരനെ തേടി 88 ലക്ഷത്തിന്റെ ജോലി 'സുരേഷ് ഗോപിക്കെതിരെ മാധ്യമപ്രവർത്തക പീഡന പരാതി നൽകിയതിന് പിന്നിൽ ഗൂഢാലോചന, രാഷ്ട്രീയലക്ഷ്യം': ശോഭാ സുരേന്ദ്രൻ മലപ്പുറത്ത് സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യപരിപാടിയില്‍ ഓണ്‍ലൈനായി പങ്കെടുത്ത് ഹമാസ് നേതാവ്; വിവാദം മാധ്യമപ്രവർത്തകയെ അപമാനിച്ച സംഭവം; സുരേഷ് ഗോപി മാപ്പ് പറഞ്ഞതിനാൽ വിവാദം അവസാനിപ്പിക്കണം: കെ സുരേന്ദ്രൻ സ്തെസ്കോപ്പിലെ ഹൃദയതാളത്തിനൊപ്പം വഞ്ചിപ്പാട്ടിന്റെ ഈരടികളും നെഞ്ചിലേറ്റിയ കോട്ടയംകാരുടെ പ്രിയപ്പെട്ട ഡോ.പി.ആർ കുമാർ (64) വിടവാങ്ങി. ജനകീയ ഡോക്ടറെന്ന് പേരെടുത്ത് അയ്മനംകാരുടെ കണ്ണിലുണ്ണിയായി മാറിയ കുമാർ ഡോക്ടറുടെ വിയോഗം ഇപ്പോഴും അവർക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. നാട്ടുകാര്‍ക്ക് കുറഞ്ഞ ചെലവിൽ ചികിത്സ ഉറപ്പാക്കിയിരുന്ന ജനകീയ ഡോക്ടറും വള്ളംകളി പ്രേമിയും എന്ന നിലയിൽ അയ്മനം ദേശത്തിന്‍റെ ആവേശമായിരുന്നു അദ്ദേഹം കുഴിത്താർ ഗ്രേസ് ആശുപത്രിയിലെ ഡോക്ടറായിരുന്ന അദ്ദേഹം കോട്ടയം പരിപ്പില്‍ മെഡികെയർ എന്ന പേരിൽ സ്വന്തം ആശുപത്രിയും നടത്തിയിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസും ജനറൽ മെഡിസിനിൽ എം.ഡിയും നേടിയശേഷം സ്വന്തം ഗ്രാമത്തിൽ സേവനം നടത്തുകയായിരുന്നു. രോഗികള്‍ക്ക് ദൈവതുല്യനായിരുന്ന ഡോ.പി.ആർ കുമാർ വള്ളംകളി പ്രേമികൾക്കിടയിലെ അവരുടെ പ്രിയപ്പെട്ട ക്യാപ്റ്റനും വഞ്ചിപ്പാട്ട് ഗായകനുമൊക്കെയായിരുന്നു.. മുതിര്‍ന്ന മാധ്യമ പ്രവർത്തകൻ പി.ബി. ബാലു ഡോ.പി.ആർ കുമാറിനെ അനുസ്മരിക്കുന്നത് ഇങ്ങനെയാണ്.. വഞ്ചിപ്പാട്ടിന്റെ ഡോക്ടർ…നാട്ടുകാരുടെ ദൈവം ഒരു യാത്രയ്ക്കൊരുങ്ങി നിൽക്കുമ്പോഴാണ് ആ ഫോൺ വിളി തേടി വരുന്നത്. ശരിയാണോ ഡോക്ടർക്ക് ഇത്തിരി കൂടുതലാണോ? കഴിഞ്ഞ 5 ദിവസമായി എന്റെ ഫോണിൽ വന്നിരുന്ന കോളുകളിൽ ഏറെയും ഇക്കാര്യത്തിന് വേണ്ടി മാത്രമായിരുന്നു. നമ്മൾക്ക് കാത്തിരിക്കാം തിരികെ അദ്ദേഹം നടന്ന് നമ്മുടെ അടുത്തേക്ക് എത്തും എന്ന പ്രത്യാശ പങ്കു വെച്ചാണ് സംഭാഷണങ്ങൾ അവസാനിച്ചിരുന്നത്. കാരണം ഞങ്ങൾക്കാർക്കും അംഗീകരിക്കാൻ കഴിയുന്ന ഒന്നായിരുന്നില്ല ഡോക്ടർ പി.ആർ കുമാറിന്റെ രോഗാവസ്ഥയും അദ്ദേഹം വേർപിരിയുക എന്ന സത്യവും. കഴിഞ്ഞ മൂന്നുപതിറ്റാണ്ടിലേറ നീണ്ട തന്റെ ആതുരശുശ്രൂഷ സേവന രംഗത്ത് അദ്ദേഹം ജീവിതത്തിലേക്ക് തിരികെ കൈപിടിച്ചു കൊണ്ടുവന്നത് നൂറുകണക്കിന് മനുഷ്യരെയാണ്. അതുകൊണ്ടാണ് ഡോ.പി.ആർ കുമാർ , ഗ്രേസ്മെഡിക്കൽ സെൻറർ, ആയ്മനം എന്ന അഡ്രസ് ഒരു ആശുപത്രിയുടെ മേൽവിലാസം ആയിട്ടല്ല മറിച്ച് ദൈവത്തിന്റെ മേൽവിലാസമായി വായിക്കപ്പെടുന്നത്. ചികിത്സാരംഗത്ത്‌ മാത്രമായി അദ്ദേഹം ഒതുങ്ങിയില്ല. മീനച്ചിലാറിന്റെ തീരത്ത് ജനി ച്ചുവളർന്നതിനാൽ ഹരം വള്ളംകളിയും കൃഷിയു മായിരുന്നു. അയ്മനം കാ രുടെ മനസ്സിൽ വള്ളംകളിയുടെ ആവേശം നിറച്ച ഡോ. കുമാർ ഇനി അവർക്കൊപ്പമില്ല. അവിചാരിതമായിരുന്നു വിടവാങ്ങൽ. വളകളിക്കൊപ്പം വള്ളംകളിപ്പാട്ടുകളും ഡോക്ടർക്ക് ഹരമായിരുന്നു. കുട്ടനാടൻ ശൈലിയിൽ വേഗം കൂടിയ വഞ്ചിപ്പാട്ടുകൾ താളത്തിൽ പാടുമായിരുന്നു. അയ്‌മനത്തിന്റെ വള്ളംകളിപ്പെരുമ നിലനിർത്തുന്നതിൽ വലിയ പങ്ക്‌ വഹിച്ച ഡോക്ടർ വഞ്ചിപ്പാട്ട് മത്സരങ്ങളുടെ സംഘാടെ നായിരുന്നു. വഞ്ചിപ്പാ ട്ട് ഗായകൻ കൂടിയായ കുമാർ സൗഹൃദ സദസ്സുകളെ താള ത്തിൽ കയ്യിലെടുത്തിരുന്നു. നെഹ്രുട്രോഫി വള്ളംകളിയിൽ കുമരകം ടൗൺ ബോട്ട്‌ ക്ലബ്ബിന്റെയും അയ്‌മനം ബോട്ട്‌ ക്ലബ്ബിന്റെയും ക്യാപ്‌റ്റനായിട്ടുണ്ട്‌. 2009ൽ കുമരകം ടൗൺ ബോട്ട് ക്ലബ് തുഴഞ്ഞ ഇല്ലിക്കളം ചുണ്ടന്റെ ക്യാപ്റ്റനായിരുന്നു. ഈ വള്ളം പണിതു നീറ്റിലിറ ക്കിയ വർഷം തന്നെ നെഹ്റു ട്രോഫി മത്സരത്തിൽ പങ്കെടു ത്തു. 2012ൽ ജവാഹർ തായങ്കരി യുടെയും 2014ൽ വെള്ളംകുള അര ചുണ്ടന്റെയും ക്യാപ്റ്റനായി രുന്നു. 2013ൽ താഴത്തങ്ങാടി ട്രോഫി സ്വന്തമാക്കിയ ജവാഹർ തായങ്കരിയുടെ ക്യാപ്റ്റൻ ഡോ ക്ടറായിരന്നു. കോട്ടയത്തും ആലപ്പുഴയിലും വള്ളംകളി നടക്കുന്ന ട്രാക്കുക ളിൽ വാട്ടർ സ്കൂട്ടറിൽ കുമാറി നെ കാണാമായിരുന്നു. നാട്ടിൻപുറത്തെ സ്‌നേഹിച്ച ഡോ. പി ആർ കുമാറിന്റെ ദിനചര്യയുടെ ഭാഗമായിരുന്നു കൃഷിയും പശുപരിപാലനവുമെല്ലാം. പരിപ്പിലെയും പുന്നത്തുറയിലെയും സ്ഥലത്ത്‌ കൃഷിയുമുണ്ട്‌. എല്ലാ ദിവസവും അതിരാവിലെ മുതൽ രാത്രി വരെ ആശുപത്രിയും കൃഷിയിടവുമൊക്കെയായി ഡോക്ടർ തിരക്കിൽതന്നെ ആയിരിക്കും. ആർജിച്ച അറിവ്‌ സാധാരണക്കാരുടെ സൗഖ്യത്തിന്‌ ഉപയോഗിക്കണമെന്ന്‌ അദ്ദേഹം ആഗ്രഹിച്ചു. സ്വന്തം ക്ലിനിക്കിലും ആശുപത്രികളിലും കുറഞ്ഞ ചെലവിൽ ചികിത്സ നൽകി. മെഡിക്കൽ ക്യാമ്പുകളിൽ രജിസ്‌ട്രേഷൻ ഫീസ്‌ വാങ്ങരുതെന്ന്‌ അദ്ദേഹത്തിന്‌ നിർബന്ധമായിരുന്നു. സർ ക്കാർ ആശുപത്രി സേ വനത്തോട് മുഖംതിരി ച്ച് ചെറിയ ക്ലിനിക്കുമാ യാണ് തന്റെ വൈദ്യ ശാസ്ത്രമികവ്ജന്മനാടി ന് സംഭാവന ചെയ്തത്. പരിപ്പിൽ മെഡികെയർ, കുഴിത്താറിൽ ഗ്രേ മെഡിക്കൽ സെന്റർ ആശുപത്രികൾ പാവപ്പെട്ട രോഗികളുടെ ആശ്രയമായിരുന്നു. രോഗങ്ങൾ കണ്ടുപിടിക്കുന്നതിലും അതിന് മികച്ച ചികിത്സ എവിടെ ലഭിക്കും എന്ന് മനസിലാക്കി രോഗിയെ അവിടെ എത്തിക്കുന്നതിലുമായിരുന്നു കുമാർ ഡോക്ടറുടെ മികവ്. പനിയുടെ ചികിത്സതേടി എത്തിയ വ്യക്തിയെ ബാധിച്ച രക്താർബുദത്തെ തിരിച്ചറിയാൻ കഴിഞ്ഞ കഴിവിനെ എങ്ങനെ വിശേഷിപ്പിക്കണം എന്ന് ഇത് എഴുതുമ്പോഴും അറിയില്ല. എന്തിനായിരുന്നു അന്ന് അത്രയും ടെസ്റ്റുകൾ നടത്തിച്ചത് ഡോക്ടർ എന്ന് രോഗമുക്തി നേടിവന്ന വ്യക്തി ചോദിക്കുമ്പോൾ അത് എനിക്കങ്ങനെ തോന്നി എന്ന് പൊട്ടിച്ചിരിച്ചുകൊണ്ട് മറുപടി പറയുന്നഡോക്ടർ ഞങ്ങൾക്ക് അത്ഭുതമായിരുന്നു. ഒരാൾക്കല്ല ഒരായിരം പേർക്ക് ഇങ്ങനെ കഥകൾ പറയാനുണ്ടാവും. പടിപ്പുരകളുടെ അകത്തളങ്ങളിൽ അവശേഷിച്ചിരുന്ന സാമൂഹിക അകൽച്ചയെ തകർത്തെറിഞ്ഞ വിപ്ളവ കാരികൂടിയായിരുന്നു. നാടിന്റെ ജനകീയ ഡോക്ടർ. സാധാരണക്കാർക്കൊപ്പം സോക്ടർ തോളിൽ കയ്യിട്ട് നടപ്പോൾ അവരുടെ വീടുകളിൽ നിന്ന് ഭക്ഷണം കഴിച്ചപ്പോൾ മറ്റു പലരുടെയും ഉള്ളിലെ അയിത്തം പപ്പടം പോലെ തകരുകയായിരുന്നു മേർസൽ എന്ന വിജയ് ചിത്രത്തിലെ 5 ഡോക്ടർ എന്ന കഥാപാത്രത്തിലുണ്ട് ഡോ. പി.ആർ കുമാറിന്റെ ജീവിതഭാവങ്ങൾ . തന്റെ ബാങ്ക് ബാലൻസിനായി ഒരു രോഗിയെയും അദ്ദേഹം ചികിത്സിച്ചിട്ടില്ല. തന്റെ അടുത്ത് സഹായം തേടി എത്തുന്ന ആരെയും അദ്ദേഹം നിരാശനാക്കിയിട്ടില്ല. പക്ഷെ വിധി എല്ലാവരെയും നിരാശനാക്കി പൊടുന്നനെ അദ്ദേഹം നടന്നു മാഞ്ഞു… ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ. Tags: Doctor , Kottayam ... ... ...

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.