NEWS

Opinion | ഭക്ഷണത്തിൽ മീൻ കുറയ്ക്കണ്ട; ആരോഗ്യം വഷളാക്കും

തിരുവനന്തപുരത്ത് പടക്കകടയ്ക്ക് തീപിടിച്ചു; കട പൂര്‍ണമായും കത്തിനശിച്ചു; അഗ്നിശമന സേന സ്ഥലത്ത് ക്രിമിനൽ സംഘങ്ങളുടെ റിക്രൂട്ട്മെന്റ് സോഷ്യൽ മീഡിയ വഴി; ജപ്പാനിൽ കൗമാരക്കാരടക്കം വലയിൽ World Cup Semi Finals | ലോകകപ്പ് സെമിലൈനപ്പായി; ഇന്ത്യയ്ക്ക് ന്യൂസിലന്‍ഡും ഓസ്ട്രേലിയക്ക് ദക്ഷിണാഫ്രിക്കയും എതിരാളി Diwali 2023 | പാവപ്പെട്ടവർക്കൊപ്പം ദീപാവലി ആഘോഷിക്കാനൊരുങ്ങി കാൺപൂരിലെ ഒരു കൂട്ടം യുവാക്കൾ കേരളത്തിൽ മീൻ ഉപഭോഗം കുറയുന്നത്. രോഗാതുരത വർധിക്കുന്നതിന് കാരണമാവും രാജ്യത്ത് പൊതുവിൽ മത്സ്യ ഉപഭോഗത്തിൽ ഇരട്ടി വർധന ഉണ്ടായതായി എൻ സി എ ഇ ആറിൻ്റെ പഠനത്തിൽ കാണുന്നു. 2011-12 ൽ പ്രതിവർഷം ആളോഹരി ഏഴുകിലോ ആയിരുന്ന മീൻ ഉപയോഗം 2022-23 ൽ 13 കിലോ ആയി കൂടിയിട്ടുണ്ട്. വീടുകളിലെ പ്രതിമാസ മീൻ ഉപഭോഗം 2.66 കിലോയിൽ നിന്ന് പത്ത് വർഷം കൊണ്ട് അഞ്ചു കിലോയായി വർധിച്ചിരിക്കുന്നു. ഹൃദ്രോഗസാധ്യത കുറക്കുന്ന ഒമേഗ 3 കൊഴുപ്പുള്ളതിനാൽ മത്സ്യം ഹൃദയത്തെ സംരക്ഷിക്കും (Fish protects Heart) എന്നൊരു ആപ്ത്യവാക്യം തന്നെ വൈദ്യശാസ്ത്രത്തിലുണ്ട് . ഓമേഗ 3 ഫാറ്റി ആസിഡ് വിഭാഗത്തിൽ പെട്ട ഡി എച്ച് എ (DHA: Docosahexaenoic acid), തലച്ചോറിൻ്റെ ആരോഗ്യത്തിന് പ്രത്യേകിച്ച് ധാരണാശക്തി Cognitive Function) മെച്ചപ്പെടുത്താനും സഹായകരമാണ്. ഇതെല്ലാം പരിഗണിക്കുമ്പോൾ കേരളത്തിൽ മത്സ്യ ഉപഭോഗം കുറയുന്നത് ഒരു പൊതുജനാരോഗ്യ പ്രശ്നം കൂടിയായി കണക്കിലെടുത്ത് പരിഹാര നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾ അടിയന്തിരമായി ശ്രമിക്കേണ്ടതാണ് ശ്രദ്ധിക്കുക. മത്സ്യം ഫ്രൈ ചെയ്ത് കഴിക്കുമ്പോൾ ഹാനികരങ്ങളായ കൊഴുപ്പുകൾ കൂട്ടിച്ചേർക്കപ്പെടാൻ സാധ്യയുണ്ട്. മാത്രമല്ല ഗുണകരമായ ഒമേഗ 3 കൊഴുപ്പുകൾ നഷ്ടപ്പെടാനും കാരണമാവും അത്കൊണ്ട് മീൻ കറിയായോ ഗ്രില്ല് ചെയ്തോ ആവിയിൽ പാചകം ചെയ്തോ ഉപയോഗിക്കുന്നതാവും ഉചിതം. ( പ്ലാനിങ് ബോര്‍ഡ് മുൻ അംഗവും ആരോഗ്യപ്രവര്‍ത്തകനും കേരള സർവകലാശാല മുന്‍ വൈസ് ചാന്‍സലറുമാണ് ലേഖകൻ) ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ. Tags: Dr b ekbal , Fish , Kerala Health ... ... ...

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.