OPINION

നിലവിലെ ഭരണത്തിൽ, 'ജനാധിപത്യം' എന്ന വാക്കിന് പുതിയ നിർവ്വചനമുണ്ടെന്ന് ബിജെപി

Follow Us Express Photo by Anil Sharma Narendra-Modi, BJP: കഴിഞ്ഞയാഴ്ച ലോകസഭയിൽ ഒരു ചോദ്യത്തിന് മറുപടിയായി കേന്ദ്രമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി പറഞ്ഞു, “നമ്മുടെ പ്രധാനമന്ത്രിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഞങ്ങളുടെ സർക്കാർ വീടില്ലാത്തവർക്ക് വീട് നൽകുന്നത്. എന്നെ നോക്കൂ, തലയ്ക്ക് മുകളിൽ മേൽക്കൂരയില്ലാത്ത കുടുംബമാണ് എന്റേത്. എന്നാൽ, എന്നെപ്പോലുള്ള ഒരാൾക്ക് ഇവിടെ നിൽക്കാനും പാർപ്പിട പദ്ധതിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകാനും അവസരം നൽകിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തന്റെ പാർട്ടി ഉയർത്തിക്കാട്ടണം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്നതെന്ത് എന്ന് വ്യക്തമാക്കുന്നതായിരുന്നു കേന്ദ്ര ഗ്രാമവികസന സഹമന്ത്രി സഭയിൽ നടത്തിയ പരാമർശം. 2014-ന് ശേഷം, ജാതി, വർഗീയ, വർഗ വ്യത്യാസങ്ങൾക്കപ്പുറം പാർട്ടി നേതാക്കളുടെ ഒരു വിശ്വസ്ത അടിത്തറ ഉണ്ടാക്കുന്നതിൽ മോദിയും ബിജെപിയും ശ്രദ്ധ കേന്ദ്രീകരിച്ചു. പണാധിപത്യം, സംഘടന കരുത്ത്, ഹിന്ദുത്വ രാഷ്ട്രീയം എന്നിവയ്‌ക്കൊപ്പം പാർട്ടിയുടെ തിരഞ്ഞെടുപ്പ് വിജയങ്ങൾക്ക് നേതാക്കളുടെ ഈ തന്ത്രവും ഫലം കണ്ടു. ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരെയും ഉപമുഖ്യമന്ത്രിമാരെയും തിരഞ്ഞെടുത്തതിലൂടെ നേതൃത്വത്തിലേക്ക് പുതുരക്തം പകരാനുള്ള ബിജെപിയുടെ പ്രേരണ പ്രതിഫലിച്ചു. മോഹൻ യാദവ് മധ്യപ്രദേശ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു, നീണ്ട സംഘടനാ ട്രാക്ക് റെക്കോർഡുള്ള ആദ്യതവണ എംഎൽഎയായ ഭജൻ ലാൽ ശർമ്മയെ രാജസ്ഥാന്റെ തലപ്പത്തേക്ക് തിരഞ്ഞെടുത്തു. ഛത്തീസ്ഗഡിൽ, സംസ്ഥാനത്തിന്റെ ഉന്നത നേതൃത്വത്തിലെ പരിചിത മുഖമായ വിഷ്ണു ദേവ് സായിയെയാണ് നേതൃത്വം തിരഞ്ഞെടുത്തത്. അവസാന നിമിഷം ആശ്ചര്യപ്പെടുത്താനുള്ള ആ തീരുമാനൾക്ക് പിന്നിൽ, ആർഎസ്എസിന് പോലും നിയന്ത്രിക്കാനാവാത്ത തരത്തിൽ തങ്ങളോട് വിശ്വസ്തതയുള്ള നേതാക്കളെ തിരഞ്ഞെടുക്കാനുള്ള ഉന്നതരുടെ ആഗ്രഹമാണ് കാരണമെന്ന് ബിജെപിയുടെ അകത്തളങ്ങളിലുള്ളവർ പറയുന്നു. നിലവിലെ ഭരണത്തിൽ, 'ജനാധിപത്യം' എന്ന വാക്കിന് പുതിയ നിർവ്വചനമുണ്ടെന്ന് ബിജെപിക്കാരായ ഇവർ കൂട്ടിച്ചേർത്തു. ഈ തിരഞ്ഞെടുപ്പുകൾ കൊണ്ട് പാർട്ടിക്ക് ലഭിക്കുന്ന സ്വീകാര്യതയും അത്തരം നീക്കങ്ങൾ നരേന്ദ്ര മോദിക്ക് നേടിക്കൊടുക്കുന്ന സൽപ്പേരുമാണ് പാർട്ടിക്കുള്ള ഏറ്റവും വലിയ പിന്തുണയെന്ന് ഒരു നേതാവ് പറയുന്നു. “നിങ്ങൾ മാധ്യമപ്രവർത്തകർ നിങ്ങൾക്ക് അഭിമുഖം നൽകുന്ന മുൻനിരക്കാരെ കുറിച്ചോ നന്നായി കാര്യങ്ങൾ അവതരിപ്പിക്കുന്നവരെ കുറിച്ചോ ആർട്ടിക്കുലേറ്റ് ചെയ്യുന്നു. എന്നാൽ പാർട്ടി നേതൃത്വം ശ്രദ്ധിക്കുന്നത്, നിശ്ശബ്ദമായി പ്രവർത്തിച്ച, ആത്മാർത്ഥതയുള്ള കഠിനാധ്വാനികളായ നേതാക്കളിലാണ്,” ഹിന്ദി ഹാർട്ട്ലാൻഡ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രി-ഉപമുഖ്യമന്ത്രി തിരഞ്ഞെടുപ്പുകളെ കുറിച്ച് സംസാരിക്കവെ ഒരു ഉന്നത നേതാവ് പറഞ്ഞു. രാഷ്ട്രീയ പാർട്ടികളിലെ ആഭ്യന്തര ജനാധിപത്യത്തെക്കുറിച്ച് 2017ൽ ഒരു സംവാദത്തിന് ശ്രമിച്ച മോദി ഈ ആശയത്തോട് വ്യത്യസ്തമായ സമീപനമാണ് സ്വീകരിച്ചത്. "രാഷ്ട്രീയ പാർട്ടികൾക്കുള്ളിൽ യഥാർത്ഥ ജനാധിപത്യ മനോഭാവം വളർത്തിയെടുക്കേണ്ടത് രാജ്യത്തിന്റെ ഭാവിക്ക് മാത്രമല്ല, ജനാധിപത്യത്തിനും ആവശ്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു," ആറ് വർഷം മുമ്പ് ബിജെപി ആസ്ഥാനത്ത് നടന്ന 'ദീപാവലി മിലൻ' പരിപാടിയിൽ പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ ഇപ്പോൾ കേന്ദ്ര നേതൃത്വം 'അധികാരങ്ങളുടെ കേന്ദ്രീകരണ' ത്തെച്ചൊല്ലി വിമർശനം നേരിടുന്നു, ദേശീയ തലസ്ഥാനത്തെ ഉന്നത നേതൃത്വം തീരുമാനങ്ങൾ എടുക്കുകയും അവ നടപ്പിലാക്കാൻ സംസ്ഥാന യൂണിറ്റുകളോടും നേതാക്കളോടും നിർദ്ദേശിക്കുകയും ചെയ്യുന്നു. 'എല്ലാവരേയും ഒഴിവാക്കാവുന്നവർ എന്ന നിലയ്ക്കാക്കി, പാർട്ടിയിലെ ഉന്നതന്മാർ, തങ്ങളെ ഒഴിച്ചുകൂടാനാവാത്തവരാക്കുന്നു' എന്നാണ് പാർട്ടിയിലെ പലർക്കും തോന്നുന്നത്. എന്നാൽ, പാർട്ടിയുടെ രാജവംശേതര സ്വഭാവത്തെ ഊന്നിപ്പറയുന്ന മോദിയുടെ ജനാധിപത്യ ശൈലി വ്യത്യസ്തമാണെന്ന് ബിജെപിയുടെ ഉള്ളിലുള്ളവർ വാദിക്കുന്നു. പുതുമുഖങ്ങളുടെ വളർച്ച അനുവദിക്കുക, കേഡർ ബേസിൽ നിന്നുള്ള നേതാക്കളെ നിയമിക്കുക, കഠിനാധ്വാനികളായ നേതാക്കളെ അംഗീകരിക്കുക എന്നിവ പാർട്ടിയിലെ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണെന്ന് അവർ പറഞ്ഞു. "രാജസ്ഥാനിൽ പ്രധാനമന്ത്രി മോദി നടത്തിയ തിരഞ്ഞെടുപ്പുകൾ നോക്കൂ. അഡ്മിനിസ്ട്രേറ്റീവ് റോളിന്റെ കാര്യത്തിൽ ഭജൻ ലാൽ ശർമ്മ ആദ്യമായിട്ടാണ്. ഇതൊരു റിസ്കുള്ള കാര്യമാണ്, അദ്ദേഹത്തെ ഒരു നല്ല ഭരണാധികാരിയായി കൊണ്ടു വരാൻ പാർട്ടി അദ്ദേഹത്തിന് അധികാരവും പദവിയുമൊക്കെ നൽകേണ്ടി വരും,” മുതിർന്ന ബിജെപി നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ സദാനന്ദ ഗൗഡ പറഞ്ഞു. ശക്തമായ അടിത്തറയും ശക്തമായ സംഘടനാ ശൃംഖലയും ഉള്ള സംസ്ഥാനങ്ങളിൽ യുവ നേതൃത്വത്തെ തിരഞ്ഞെടുക്കാനുള്ള തീരുമാനത്തോട് പാർട്ടിയിലെ പലരെയും പോലെ സദാനന്ദ ഗൗഡയും യോജിക്കുന്നുണ്ട്. മൂന്ന് മുഖ്യമന്ത്രിമാരുടെയും ആറ് ഉപ മുഖ്യമന്ത്രിമാരുടെയും ശരാശരി പ്രായം 50 വയസ്സാണ്. ഈ നേതാക്കൾക്ക് യുവജനതയുടെ അഭിലാഷങ്ങൾ പരിപാലിക്കാൻ കഴിയും. അത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്, അത് പാർട്ടിക്ക് അനുകൂലമായി പ്രവർത്തിക്കുമെന്നും സദാനന്ദ ഗൗഡ പറഞ്ഞു. പിതാവ് പ്രമോദ് മഹാജന്റെ നിര്യാണത്തെത്തുടർന്ന് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെത്തിയ പൂനം മഹാജനെപ്പോലുള്ള യുവ എംപിമാരും ഇതൊരു നല്ല മാറ്റമായാണ് കാണുന്നത്. “രാഷ്ട്രീയ പശ്ചാത്തലത്തിൽ നിന്ന് വരാത്ത, എന്നാൽ പാർട്ടിക്കും രാഷ്ട്രനിർമ്മാണത്തിനും വേണ്ടി കഠിനാധ്വാനം ചെയ്യുന്ന ആളുകളെ പാർട്ടി അംഗീകരിക്കുന്നത് നല്ല മാറ്റമാണ്. രാഷ്ട്രത്തിനും പാർട്ടിയുടെ പ്രത്യയശാസ്ത്രത്തിനും വേണ്ടി പ്രവർത്തിക്കുകയും സംഭാവന ചെയ്യുകയും ചെയ്യുന്ന ആളുകളെ പാർട്ടി തിരിച്ചറിയുകയും പ്രതിഫലം നൽകുകയും ചെയ്യുന്നത് കാണുമ്പോൾ സന്തോഷമുണ്ട്. സാധാരണ പ്രവർത്തകർക്ക് ഇത് വലിയ ഉത്തേജനമാകും,” പൂനം മഹാജൻ പറഞ്ഞു. ലോകസഭാ തിരഞ്ഞെടുപ്പ് മനസ്സിൽ കണ്ടു കൊണ്ടാണ് മൂന്ന് സംസ്ഥാനങ്ങളിലെയും ഉന്നത തലത്തിലുള്ള ഓരോ തിരഞ്ഞെടുപ്പും നടന്നത്. അതതിടങ്ങളിലെ ജാതിയുടെയും സമുദായത്തിന്റെയും സന്തുലിതാവസ്ഥ നിലനിർത്തുക എന്നതിൽ ശ്രദ്ധാലുവാണ് അദ്ദേഹം. ഒബിസി വോട്ടുകളുടെ വലിയൊരു ഭാഗം ബിജെപി ഇതിനകം നേടിയിട്ടുണ്ടെങ്കിലും, മോഹൻ യാദവിനെ നിയമിച്ചതിലൂടെ ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനും സമാജ്‌വാദി പാർട്ടി (എസ് പി ) അധ്യക്ഷൻ അഖിലേഷ് യാദവും അല്ലാതെ മറ്റൊരു നേതാവ് തങ്ങൾക്കുണ്ടെന്ന് യാദവ സമുദായത്തിന് സൂചന നൽകാൻ കഴിഞ്ഞു. രാജസ്ഥാനിൽ, ഉന്നത സ്ഥാനത്തേക്ക് ഒരു ബ്രാഹ്മണനെ തിരഞ്ഞെടുത്തത് ഗുജ്ജർ, മീണ, രജപുത്ര സമുദായങ്ങൾ തമ്മിലുള്ള സംഘർഷത്തെ സൈഡ് സ്റ്റെപ് ചെയ്തു എന്ന് മാത്രമല്ല, ബിജെപിയുടെ സമർപ്പിത വോട്ട് ബാങ്കായ ബ്രാഹ്മണരെ സന്തോഷിപ്പിക്കുകയും ചെയ്തു. അടുത്ത കാലത്തായി വന്ന പാർട്ടിയുടെ ഒബിസി ഫോക്കസ്സിലും, താക്കൂർ നേതാക്കളെ പ്രധാന സ്ഥാനങ്ങളിൽ പ്രതിഷ്ഠിച്ചതിലും നീരസത്തിലായിരുന്നു അവർ. സർപ്രൈസ് ആയ എന്നാൽ റിസ്ക് ഉള്ള ഈ നീക്കങ്ങൾ പാർട്ടിക്ക് കീഴിലുള്ള നിരവധി സമുദായങ്ങളെ ഏകീകരിക്കാനും, തൊഴിലില്ലായ്മ, വിലക്കയറ്റം, പ്രാദേശിക നേതൃത്വത്തിനെതിരായ തീവ്രമായ അമർഷം എന്നിവ ഒഴിവാക്കാനും സഹായിക്കുമെന്ന് ഒരു നേതാവ് പറഞ്ഞു. "പ്രധാനമന്ത്രി എപ്പോഴും കേഡറുമായും ജനങ്ങളുമായും നേരിട്ട് ബന്ധപ്പെടാൻ ആഗ്രഹിക്കുന്നു. തന്റെ പ്രവർത്തനങ്ങൾ ജനങ്ങളിൽ, പ്രത്യേകിച്ച് ദരിദ്രരിലും യുവാക്കളിലും നേരിട്ട് സ്വാധീനം ചെലുത്തുമെന്ന് അദ്ദേഹത്തിനറിയാം,” ഒരു നേതാവ് പറഞ്ഞു. ബിജെപി നേതാക്കൾ പറയുന്നതനുസരിച്ച്, ഇതിനു അപ്രതീക്ഷിതമായ പ്രത്യാഘാതങ്ങളും ഉണ്ടാകാം. ഉത്തർപ്രദേശിലെ എസ് പി, ബിഹാറിലെ ആർജെഡി-ജെഡി (യു) തുടങ്ങിയ പ്രതിപക്ഷ പാർട്ടികളുടെ മുസ്‌ലിം-യാദവ് ഏകീകരണം തകർക്കാനുള്ള ശ്രമത്തിൽ മോഹൻ യാദവിന്റെ നിയമനം പാർട്ടിയെ സഹായിക്കുമെങ്കിലും, മറ്റ് സമുദായങ്ങൾ ശത്രുതയിലായേക്കാം (ഉദാഹരണത്തിന്, മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ഉൾപ്പെടുന്ന കിരാർ സമുദായം). പാർട്ടിയിലേക്ക് പുതുരക്തം നിറയ്ക്കാൻ ബിജെപി ശ്രമിക്കുമ്പോൾ, അതിന്റെ മൂന്നിലൊന്ന് മുഖ്യമന്ത്രിമാരുടെയും വേരുകൾ കോൺഗ്രസിലാണെന്നത് ശ്രദ്ധേയമാണ്. നിലവിൽ, ബിജെപിയുടെ 12 മുഖ്യമന്ത്രിമാരിൽ നാല് പേരും കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് വന്നവരാണ്. ഹിമന്ത ബിശ്വ ശർമ്മ (അസം), എൻ ബിരേൻ സിങ് (മണിപ്പൂർ), പേമ ഖണ്ഡു (അരുണാചൽ പ്രദേശ്), മണിക് സാഹ (ത്രിപുര). Read Here None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.