ENTERTAINMENT

മാളിക മുകളേറിയ മന്നന്റെ തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍: രചന നാരായണൻകുട്ടി

Follow Us ചിത്രം: ഇൻസ്റ്റഗ്രാം/ രചന നാരായണൻകുട്ടി ടെലിവിഷന്‍ പരമ്പരയികളിലൂടെ മലയാള സിനിമിയിലെത്തി പ്രേക്ഷകപ്രീതി നേടിയ നടിയാണ് രചന നാരായണൻകുട്ടി. അഷ്ടമിരോഹിണി ആശംസ നേർന്നുകൊണ്ട് രചന സോഷ്യൽ മീഡിയയിൽ പുങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. "രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ. മാളിക മുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ. അഷ്ടമിരോഹിണി ദിനാശംസകൾ," എന്ന കുറിപ്പിനെപ്പം ശ്രീകൃഷ്ണന്റെ ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. A post shared by Rachana Narayanankutty (@rachananarayanankutty) ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ മലയാളം സിനിമയിലെ പ്രമുഖ താരങ്ങൾ ഉൾപ്പെടെ ആരോപണ വിധേയനായിരിക്കുന്ന സാഹചര്യത്തിലാണ് രചന പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ആശംസാ കുറിപ്പും നിലവിലെ സംഭവ വികാസങ്ങളുമായി എന്തെങ്കിലും ബന്ധമുണ്ടോ​ എന്നാണ് പോസ്റ്റിൽ ആരാധകർ കമന്റു ചെയ്യുന്നത്. 'ആർക്കോ കൊണ്ട പോലെ, സന്ദർഭത്തിനും സാഹചര്യത്തിനും ചേർന്നൊരു ക്യാപ്ഷൻ, ആരെയോ കുത്തി നോവിക്കുന്നുണ്ടല്ലോ,' തുടങ്ങിയ കമന്റുകളാണ് പേസ്റ്റിന് ലഭിക്കുന്നത്. അതേ സമയം, ലൈംഗിക ആരോപണത്തെ തുടർന്ന് ഉണ്ടായ വിവാദങ്ങൾക്ക് ഒടുവിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് സംവിധായകൻ രഞ്ജിത്തും, അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നടൻ സിദ്ദിഖും രാജിവച്ചിട്ടുണ്ട്. ഗുരുതര ആരോപണങ്ങളെ തുടർന്നാണ് ഇരുവരും ഞായറാഴ്ച രാവിലെ രാജിവച്ചത്. നടനും എംഎൽഎയുമായ മുകേഷിന് എതിരെയും ആരോപണം ഉയർന്നിട്ടുണ്ട്. വനിതാ കാസ്റ്റിങ് ഡയറക്ടറാണ് മുകേഷിന് എതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.