ENTERTAINMENT

Grrr OTT: ഗ്ർർർ ഒടിടിയിലേക്ക്

Follow Us Grrr Ott Release Date and Platform കുഞ്ചാക്കോ ബോബൻ സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയ്‌.കെ സംവിധാനം ചെയ്ത ചിത്രമാണ് 'ഗ്ർർർ.' മദ്യപിച്ച് ലക്കുകെട്ട് മൃഗശാലയിലെ സിംഹക്കൂട്ടിലേക്ക് ചാടുന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. തിയേറ്ററിൽ മികച്ച പ്രതികരണം നേടിയ ചിത്രം ഒടിടിയിലേക്കെത്തുകയാണ്. 'എസ്ര' എന്ന സൂപ്പർഹിറ്റ്‌ ചിത്രത്തിനു ശേഷം ജെയ് കെ.സംവിധാനം ചെയ്യത ചിത്രമാണ് 'ഗ്ർർർ'. ഷാജി നടേശൻ, തമിഴ് നടൻ ആര്യ എന്നിവർ ചേർന്നാണ് ചിത്രത്തിന്റ നിർമ്മാണം. സംവിധായകൻ ജയ്‌.കെയും പ്രവീൺ.എസും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. പ്രശസ്ത സംവിധായകനായ രതീഷ്‌ ബാലകൃഷ്ണൻ പൊതുവാളാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. ജൂൺ 14നാണ് ചിത്രം തീയറ്ററിലെത്തിയത്. ചിത്രത്തിലുള്ളത് യഥാർത്ഥ സിംഹമാണെന്ന് സിനിമയുടെ റിലീസിന് മുൻപ്, ചാക്കോച്ചൻ വെളിപ്പെടുത്തിയിരുന്നു. ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള മോജോ എന്ന സിംഹമാണ് 'ദർശൻ' എന്ന സിംഹമായി ചിത്രത്തിൽ എത്തുന്നത്. അനഘ, ശ്രുതി രാമചന്ദ്രൻ, രാജേഷ് മാധവൻ, ഷോബി തിലകൻ, മഞ്ജു പിള്ള, സെന്തിൽ കൃഷ്ണ, അലൻസിയർ, രമേഷ് പിഷാരടി, പാർവതി കൃഷ്ണ, എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഗ്ർർർ ഒടിടി റിലീസ്: Grrr OTT Release Date, Platform A post shared by Disney+ Hotstar Malayalam (@disneyplushotstarmalayalam) ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെയാണ് (Disney Plus Hotstar) ഗ്ർർർ ഒടിടിയിലെത്തുന്നത്. ഓഗസ്റ്റ് 20 മുതൽ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കും. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.