ENTERTAINMENT

രഞ്ജിത്തിന്റേത് അനിവാര്യമായ രാജിയെന്ന് സംവിധായകൻ വിനയൻ

Follow Us വിനയൻ കൊച്ചി: രഞ്ജിത്തിന്റെ രാജി അനിവാര്യതയായിരുന്നുവെന്ന് സംവിധായകൻ വിനയൻ. വലിയൊരു സ്ഥാനത്തിരിക്കുമ്പോൾ ഇത്തരത്തിലുള്ള ആരോപണങ്ങൾ വരുമ്പോൾ ആ സ്ഥാനത്തുനിന്ന് മാറിനിന്ന് അന്വേഷണത്തിന് തയ്യാറാകുക എന്നുള്ളതാണ് അതിന്റെയൊരു അഭികാമ്യമായ അവസ്ഥ. പക്ഷേ ഇപ്പോൾ ആരോപണത്തിനെതിരേ പിടിച്ചുനിൽക്കാൻ ശ്രമിച്ചുവെന്ന തോന്നൽ ജനത്തിനുണ്ടെന്നും അത് പാടില്ലായിരുന്നുവെന്നാണ് തന്റെ അഭിപ്രായമെന്നും വിനയൻ മാധ്യമങ്ങളോട് പ്രതികരിച്ചു. "സാംസ്‌കാരികവകുപ്പ് മന്ത്രിയുടെ മുഴുവൻ പിന്തുണ അദ്ദേഹത്തിന് കിട്ടി. എന്തായാലും ഇപ്പോൾ രാജിവെച്ചുവെന്നുള്ളത് നല്ല കാര്യം. അതാണ് വലിയ പൊസിഷനിലൊക്കെ ഇരിക്കുന്ന നേതാക്കൾ ചെയ്യേണ്ടതെന്നാണ് എന്റെയൊരഭിപ്രായം. ഇതൊരു സ്ത്രീവിഷയം സംബന്ധിച്ച വിഷയമായി ജനങ്ങൾക്ക് തോന്നുന്ന മറ്റൊരു വിഷയമാണ്.ഇതിനുമുമ്പ് ഞാനദ്ദേഹത്തിന്റെ ചെയ്തികൾക്കെതിരേ പരാതി നൽകിയിരുന്നു. അത് ഇതിലും വളരെ ഗൗരവതരമാണെന്നാണ് എന്റെ വിശ്വാസം"- വിനയൻ പറഞ്ഞു. "ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തിരിക്കുമ്പോൾ വളരെ നിഷ്പക്ഷമായ ഒരു അവാർഡ് നിർണ്ണയത്തിൽ എന്റെയൊരു ചിത്രത്തെ മാറ്റിവെക്കണമെന്ന് രഞ്ജിത്ത് ആവശ്യപ്പെട്ടതായി രണ്ട് ജൂറി മെമ്പർമാർ വെളിപ്പെടുത്തിയിരുന്നു. ആ വിഷയത്തിൽ മുഖ്യമന്ത്രിയ്ക്കും സാംസ്‌കാരികവകുപ്പ് മന്ത്രിയ്ക്കും പരാതി നൽകിയിരുന്നു. അതിലൊന്നും ഒരു കാര്യവുമില്ല രഞ്ജിത്ത് ഒരു ഇതിഹാസമെന്നായിരുന്നു സാംസാംസ്‌കാരികവകുപ്പ് മന്ത്രിയുടെ പ്രതികരണം. ഒരു അക്കാദമി ചെയർമാൻ ചെയ്യേണ്ട സത്യസന്ധതയേയാണ് അദ്ദേഹം ലംഘിച്ചത്. ഇപ്പോൾ അദ്ദേഹത്തെ കുത്തിപ്പറയുന്നതൊന്നുമല്ല, അദ്ദേഹം പോയി അഗ്‌നിശുദ്ധി വരുത്തി തിരിച്ചുവരട്ടെ"- വിനയൻ പറഞ്ഞു. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.