ENTERTAINMENT

ദേശീയ പുരസ്കാര ജേതാക്കൾക്ക് ലഭിക്കുന്ന സമ്മാനത്തുക ഇത്രയാണ്

Follow Us 70-ാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ വെള്ളിയാഴ്ചയാണ് പ്രഖ്യാപിക്കപ്പെട്ടത്. 2022 ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്ത ചിത്രങ്ങളെയാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്. കാന്താരയിലെ അഭിനയത്തിന് റിഷബ് ഷെട്ടി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, നിത്യ മേനോനും മാൻസി പരേഖുമാണ് മികച്ച നടിയ്ക്കുള്ള പുരസ്കാരം പങ്കിട്ടത്. ദേശീയ പുരസ്കാര ജേതാക്കളായവർക്ക് സമ്മാനത്തുകയായി എത്രയാണ് ലഭിക്കുക എന്നറിയാമോ? രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതി ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരമാണ്, 15 ലക്ഷം രൂപയാണ് ഈ പുരസ്കാര ജേതാക്കൾക്ക് നൽകുന്ന സമ്മാനത്തുക. 3 ലക്ഷം രൂപ ക്യാഷ് പ്രൈസായി നൽകുന്ന സ്വർണ കമൽ അല്ലെങ്കിൽ ഗോൾഡൻ ലോട്ടസ് പുരസ്കാരമാണ് രണ്ടാമത്തെ വലിയ പുരസ്കാരം. അതേസമയം, രജത് കമൽ വിജയികൾക്ക് വ്യത്യസ്ത വിഭാഗങ്ങളിലായി 2 ലക്ഷം രൂപ ലഭിക്കും. മികച്ച സിനിമ, നവാഗത ചിത്രം, ജനപ്രിയ ചിത്രം, മികച്ച സംവിധായകൻ, മികച്ച കുട്ടികളുടെ ചിത്രം എന്നിങ്ങനെയുള്ള വിഭാഗങ്ങളിലാണ് സ്വർണ കമൽ നൽകുന്നത്. ഈ വർഷം ഈ വിഭാഗത്തിൽ വരിക ആട്ടത്തിൻ്റെ നിർമ്മാതാവും (ജോയ് മൂവി പ്രൊഡക്ഷൻസ്) സംവിധായകനും (ആനന്ദ് ഏകർഷി) ആണ്. ഫൗജയുടെ സംവിധായകൻ പ്രമോദ് കുമാറിനും സ്വർണ കമൽ സമ്മാനിക്കും. ഹരിയാൻവി ഭാഷയിലുള്ള ഫോജയാണ് മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരത്തിന് പ്രമോദ് കുമാറിനെ അർഹനാക്കിയത്. മികച്ച ജനപ്രിയ സിനിമയായി തിരഞ്ഞെടുക്കപ്പെട്ട കാന്താരയുടെ നിർമ്മാതാവിനും (ഹോംബലെ ഫിലിംസ് എൽഎൽപി) സംവിധായകനും (റിഷബ് ഷെട്ടി) 3 ലക്ഷം രൂപ ക്യാഷ് അവാർഡ് ലഭിക്കും. എവിജിസിയിലെ ആനിമേഷൻ, വിഷ്വൽ ഇഫക്‌ട്‌സ്, ഗെയിമിംഗ്, കോമിക്ക്) മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട (ബ്രഹ്മാസ്ത്ര-ഒന്നാം ഭാഗത്തിൻ്റെ നിർമ്മാതാക്കളായ ധർമ്മ പ്രൊഡക്ഷൻസ്, പ്രൈം ഫോക്കസ്, സ്റ്റാർലൈറ്റ് പിക്ചേഴ്‌സ് സംവിധായകൻ അയാൻ മുഖർജി എന്നിവർക്കും മികച്ച സംവിധായകനുള്ള അവാർഡ് നേടിയ ഉഞ്ചായിയുടെ സംവിധായകൻ സൂരജ് ആർ ബർജാത്യയ്ക്കും സ്വർണ കമൽ ലഭിക്കും. അതേസമയം, ദേശീയ, സാമൂഹിക, പാരിസ്ഥിതിക മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്ന മികച്ച ഫീച്ചർ ഫിലിം, മറ്റു അഭിനയ വിഭാഗങ്ങൾ, മികച്ച തിരക്കഥ, സംഗീതം, സമാന വിഭാഗങ്ങൾ എന്നിവയിലെ വിജയികൾക്കാണ് രജത് കമൽ ലഭിക്കുക. അതായത്, റിഷബ് ഷെട്ടി (മികച്ച നടൻ), നിത്യ മേനൻ, മാനസി പരേഖ് (മികച്ച നടി), പവൻ രാജ് മൽഹോത്ര, നീന ഗുപ്ത (മികച്ച നടനും സഹനടിയും), അരിജിത് സിംഗ് (മികച്ച പിന്നണി ഗായകൻ) എന്നിവർക്കും പ്രാദേശിക ഭാഷകളിലെ മികച്ച സിനിമകൾക്കും ഉൾപ്പെടെ രജത് കമൽ ആണ് ലഭിക്കുക. എന്നാൽ,, പ്രത്യേക പരാമർശം നേടിയ മനോജ് ബാജ്‌പേയി, സംഗീത സംവിധായകൻ സഞ്ജയ് സലിൽ ചൗധരി എന്നിവർക്ക് സർട്ടിഫിക്കറ്റുകൾ ലഭിക്കുമെങ്കിലും സമ്മാനത്തുക ഉണ്ടാവില്ല. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.