ENTERTAINMENT

ഉമ്മയിന്നെന്നെ കൊല്ലും; മുടി വെട്ടി പുത്തൻ ലുക്കിൽ നസ്രിയ

Follow Us ഇൻസ്റ്റഗ്രാം: നസ്രിയ നസീം തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇഷ്ട നായികയാണ് നസ്രിയ നസീം. മലയാള സിനിമയിലെ ക്യൂട്ട് നായിക എന്നാണ് പൊതുവെ നസ്രിയയെ വിശേഷിപ്പിക്കാറുള്ളത്. ഇപ്പോഴിതാ ചെറിയൊരിടവേളയ്ക്ക് ശേഷം നസ്രിയ വീണ്ടും മലയാള സിനിമയിലേക്ക് മടങ്ങിയെത്തുകയാണ്. ബേസിൽ ജോസഫ് നായകനായ 'സൂക്ഷ്മദര്‍ശിനി' എന്ന ചിത്രത്തിലൂടെയാണ് നസ്രിയ വീണ്ടും നായിക വേഷത്തിലേക്ക് റീ എൻട്രി നടത്തുന്നത്. നസ്രിയ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പുതിയൊരു പോസ്റ്റാണ് ആരാധകർക്കിടയിൽ ശ്രദ്ധനേടുന്നത്. മുടിമുറിച്ച് പുത്തൻ ലുക്കിലാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. മുറിച്ച മുടി കൈയ്യിൽ പിടിച്ച് പോസു ചെയ്യുന്ന ഒരു ചിത്രവും, പുത്തൻ ലുക്കിലുള്ള ഒന്നിലേറെ ചിത്രങ്ങളുമാണ് താരം പോസ്റ്റു ചെയ്തിരിക്കുന്നത്. A post shared by Nazriya Nazim Fahadh (@nazriyafahadh) 'ഉമ്മ എന്നെ കൊല്ലും' എന്ന രസകരമായ ക്യാപ്ഷനും നസ്രിയ ചിത്രത്തിന് നൽകിയിട്ടുണ്ട്. നിരവധി ആരാധകരാണ് ചിത്രത്തിൽ കമന്റുമായെത്തുന്നത്. സോഷ്യൽ മീഡിയയ്ക്ക് ഏറെ പ്രയങ്കരിയാണ് നസ്രിയ. താരം പങ്കിടുന്ന ചിത്രങ്ങൾ പെട്ടന്ന് തന്നെ സൈബറിടങ്ങളിൽ ശ്രദ്ധനേടാറുണ്ട്. നടൻ ഫഹദ് ഫാസിലുമായുള്ള വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്ന നസ്രിയ. നിർമ്മാതാവെന്ന നിലയിൽ സജീവമായ താരം, വിവഹ ശേഷം ഒന്നു രണ്ട് സിനിമകളിൽ നായികയായി അഭിനയിച്ചു. ഷൂട്ടിങ് പൂർത്തിയായ 'സൂക്ഷ്മദര്‍ശിനി' എം.സി. ജിതിനാണ് സംവിധാനം ചെയ്യുന്നത്. ട്രാൻസ്, മണിയറയിലെ അശോകൻ തെലുങ്ക് ചിത്രം അണ്ടേ സുന്ദരാനികി എന്നീ ചിത്രങ്ങളിലാണ് അവസാനമായി നസ്രിയ അഭിനയിച്ചത്. നാലുവർഷത്തെ ഇടവേളയ്ക്ക് ശേഷമണ് താരത്തിന്റെ മടങ്ങിവരവ്. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.