ENTERTAINMENT

ഉലകിനെയും ഉയിരിനെയും കയ്യിലേന്തി നയൻതാര; വീഡിയോ

Follow Us തമിഴകത്തെ പവർ കപ്പിളാണ് നയൻതാരയും വിഘ്നേഷ് ശിവനും. നയൻതാര അഭിനയത്തിൽ തിളങ്ങുമ്പോൾ സംവിധാനരംഗമാണ് വിഘ്നേഷിന്റെ തട്ടകം. എന്നാൽ തെന്നിന്ത്യയുടെ സൂപ്പർസ്റ്റാർ മാത്രമല്ല, ഉയിരിന്റെയും ഉലകിന്റെയും ഗ്രേറ്റ് മദർ കൂടിയാണ് നയൻതാര. തന്റെ ഇരട്ടകുട്ടികൾക്കൊപ്പമുള്ള നയൻതാരയുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം എല്ലായ്പ്പോഴും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടാറുണ്ട്. മക്കളായ ഉലകിനെയും ഉയിരിനെയും കയ്യിലേന്തി ഒരു ഹോട്ടലിന്റെ വരാന്തയിലൂടെ നടക്കുന്ന നയൻതാരയുടെ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. A post shared by nayanthara (@nayanthara_.media.cuts) കരിയറിനൊപ്പം തന്നെ പാരന്റിംഗിനും പ്രാധാന്യം നൽകി ബാലൻസ്ഡ് ആയാണ് നയൻതാര മുന്നോട്ടു പോവുന്നത്. വളരെ സെലക്റ്റീവായി മാത്രം സിനിമകൾ ചെയ്യുകയും ബാക്കി സമയമത്രയും മക്കൾക്കൊപ്പം ചെലവഴിക്കുകയും ചെയ്യുകയാണ് നയൻതാര. വാടക ഗർഭധാരണത്തിലൂടെയാണ് നയൻതാരയും വിക്കിയും മാതാപിതാക്കളായത്. ഉയിരിന്റെ യഥാര്‍ത്ഥ പേര് രുദ്രോനില്‍ എന്‍.ശിവ എന്നും ഉലകിന്റെ പേര് ദൈവിക് എന്‍.ശിവ എന്നുമാണ്. മലയാളത്തിലേക്ക് റീ എൻട്രിക്കായി തയ്യാറെടുക്കുന്ന നയൻസ്, തന്റെ പുതിയ ചിത്രവും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. നിവിൻ പോളിയുടെ നിർമ്മാണത്തിൽ ഒരുങ്ങുന്ന ചിത്രത്തിന് 'ഡിയർ സ്റ്റുഡന്റ്സ്' എന്നാണ് പേരു നിശ്ചയിച്ചിരിക്കുന്നത്. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.