ENTERTAINMENT

അഭിനേതാക്കൾ കസറി, ഹാസ്യവും; 'നുണക്കുഴി' റിവ്യൂ: Nunakuzhi Malayalam Movie Review

Follow Us Nunakuzhi Malayalam Movie Review Nunakuzhi Movie Review: അപരിചിതരായ ഒരു കൂട്ടമാളുകളുടെ ജീവിതം ഒരു ദിവസം അനിതര സാധാരണമായ പ്രതിസന്ധിയിൽ പെടുന്നതും അവിടെ നിന്ന് അപ്രതീക്ഷിതമായ ബന്ധം അവർ തമ്മിൽ ഉടലെടുക്കുന്നതുമൊക്കെ മലയാള സിനിമയിൽ പ്രിയദർശൻ അടക്കമുള്ള സംവിധായകർ പല തവണ പരീക്ഷിച്ചു വിജയിപ്പിച്ച ഒരു ഫോർമുലയാണ്. മെസ്സ്, കയോസ് പിന്നെ ആ കുരുക്കുകൾ ഊരി സമാധാനത്തിൽ എത്തുന്നത്... ഇതേ ഫോർമാറ്റിലുള്ള സിനിമയാണ് 'നുണക്കുഴി.' കൃഷ്ണകുമാറിന്റെ എഴുത്തിലും ജിത്തു ജോസഫിന്റെ സംവിധാനത്തിലും പൊതുവെ കടന്നു വരാറുള്ള ത്രില്ലർ, സസ്പെൻസ് സ്വഭാവങ്ങളൊക്കെ ഉപേക്ഷിച്ചു ഹാസ്യമാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്. 'അഴിഞ്ഞാടി അഭിനയിക്കുക' എന്നത് സോഷ്യൽ മീഡിയ കാലത്തെ സിനിമസ്വാദനത്തിൽ പൊതുവെ ഉപയോഗിക്കാറുള്ള ഒരു പ്രയോഗമാണ്. സട്ടിലിറ്റിയെ, സ്വഭാവികമായ പെരുമാറ്റത്തെ പാടെ നിരാകരിച്ചു കൊണ്ട് വളരെ ലൗഡ് ആയ അഭിനയത്തിന് പറയുന്ന പേരാണത്. 'നുണക്കുഴി'യെ ആസ്വാദ്യമാക്കി നിർത്തുന്ന ഒരു ഘടകം കാണികളേ മുഷിപ്പിക്കാത്ത, ലൗഡ് ആയ അഭിനേതാക്കളുടെ പ്രകടനമാണ്. തിരക്കഥയെ സ്‌ക്രീനിൽ കൺവിൻസ് ചെയ്യുന്നത് ഈ പ്രകടനങ്ങളാണ്. സിദ്ദിഖ്, ബേസിൽ ജോസഫ്, ഗ്രേസ് ആന്റണി, മനോജ്‌ കെ ജയൻ, ബൈജു, ബിനു പപ്പു, അജു വർഗീസ് എന്നിവർ നടത്തിയ വളരെ ലൗഡ് ആയ പ്രകടനങ്ങളാണ് സിനിമയെ ബാലൻസ്ഡ് ആയി നിർത്തുന്ന ഘടകം. ഒരു കാലം കഴിഞ്ഞു പുറത്തിറങ്ങുന്ന മലയാള സിനിമയിലെ സഹതാരങ്ങളുടെ നല്ല പ്രകടനത്തിന്റെ അഭാവം ഒരു പരിധി വരെ 'നുണക്കുഴി' നികത്തിയിട്ടുണ്ട്. ചെറിയ പ്രശ്നങ്ങൾ വലുതാകുന്നതും പിന്നീട് അതൊരു ഊരാകുടുക്ക് ആവുന്നതുമൊക്കെ ഇവരിലൂടെ കാണികളിലേക്ക് നന്നായി സംവേദനം ചെയ്യപ്പെടുന്നു. 'കളിക്കളം' എന്ന പഴയ ഹിറ്റ് മലയാളം പാട്ടിന്റെ ഈണവും പശ്ചാത്തല സംഗീതവും അതേ പോലെ പകർത്തിയ 'നുണക്കുഴി' എന്ന ടൈറ്റിൽ സോങ് മുതൽ പഴയ പ്രിയദർശൻ, സിദ്ദിഖ് ലാൽ സിനിമകളുടെ ഓർമ കാണികളിലേക്ക് എത്തും. സിനിമയിലെ പ്രശ്ന കലുഷിതമായ പല സാഹചര്യങ്ങളും നേരിട്ടും അല്ലാതെയും 'വെട്ടം ' അടക്കമുള്ള സിനിമകളിൽ കണ്ടത് തന്നെയാണ്. അത്തരം സിനിമകൾ കണ്ടവർക്കോ കാണുന്നവർക്കോ പലപ്പോഴും പുതുമ തോന്നാത്ത അവസ്ഥയുണ്ടാക്കും. ഇത് അത് പോലെ ചെയ്യാനുള്ള ശ്രമമല്ലേ എന്ന തോന്നൽ 'നുണക്കുഴി'യുടെ ഒരു ന്യൂനതയാവൻ സാധ്യതയുണ്ട്. ഇതുണ്ടാക്കുന്ന ആവർത്തന സ്വഭാവം മറികടക്കാൻ 'നുണക്കുഴി'ക്ക് കഴിയുന്നില്ല. അബ്സർഡിറ്റി അഥവാ മരണ ജീവിതങ്ങൾക്കിടയിലെ അസംബന്ധ അവസ്ഥ 'നുണക്കുഴി'യുടെ പ്രധാന പ്രമേയമാണ്. ഇത് സിനിമ വിശ്വസനീയവും അതേ സമയം വളരെ ലളിതമായി എല്ലാ കാണികൾക്കും മനസിലാവുന്ന രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്. ഹാസ്യത്തിലൂടെ വളരെ ഫലപ്രദമായി ഇത് കാണികളോട് പറയാം. 'നുണക്കുഴി'യും പ്രേക്ഷകരും തമ്മിലുള്ള കണക്റ്റിംഗ് ലിങ്ക് അതാണെന്ന് തോന്നുന്നു. ഒന്നാം പകുതിയിൽ വളരെ കെട്ടുറപ്പുള്ള രീതിയിൽ പല മനുഷ്യരുടെ പല തരം കയോസ് സംവിധായകനും തിരക്കഥകൃത്തും പ്രേക്ഷകരിൽ എത്തിക്കുന്നുണ്ട്. രണ്ടാം പകുതിയിലും ഹാസ്യത്തിന്റെ രസകരമായ സാനിധ്യമുണ്ട്. പക്ഷേ ആദ്യ പകുതിയിൽ കെട്ടി പൊക്കിയ പിരിമുറുക്കം രണ്ടാം പകുതിയിൽ നഷ്ടപ്പെടുന്നു. അവസാനത്തോട് അടുക്കുമ്പോൾ സിനിമക്ക് അനാവശ്യമായ നീളക്കൂടുതലും തോന്നി. കൈസിന്റെ ഓർഡറും സിറ്റുവേഷനൽ ഹാസ്യവും ഇഷ്ടപ്പെടുന്നവർക്ക് 'വാച്ച്ബിൾ' ആയ സിനിമയാണ് 'നുണക്കുഴി.' Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.