ENTERTAINMENT

കൊച്ചുങ്ങൾ എന്തേലും ആഗ്രഹം പറഞ്ഞാൽ അതങ്ങു സാധിപ്പിച്ചു കൊടുക്കണം; വൈറലായി വീഡിയോ

Follow Us താരങ്ങളെ നേരിട്ട് കാണുമ്പോൾ ആരാധകരുടെ സന്തോഷപ്രകടനം പലപ്പോഴും വീഡിയോകളിലെ വൈറൽ കണ്ടന്റായി മാറിയിട്ടുണ്ട്. അത്തരത്തിലുള്ളൊരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മമ്മൂട്ടിയും താരത്തിന്റെ ഒരു കുഞ്ഞു ആരാധികയുമാണ് ഈ വൈറൽ വീഡിയോയിലെ താരങ്ങൾ. താരസംഘടനയായ അമ്മ സംഘടിപ്പിച്ച നൃത്ത ശില്‍പശാലയുടെ സമാപന സമ്മേളനത്തിനു എത്തിയതായിരുന്നു മമ്മൂട്ടി. നൃത്ത ശിൽപശാലയിൽ ഡാൻസ് ക്ലാസിനെത്തിയ കടുത്ത മമ്മൂട്ടി ആരാധികയായ പെൺകുട്ടിയാണ് തന്റെ ആഗ്രഹം മൈക്കിലൂടെ പ്രകടിപ്പിച്ചത്. മമ്മൂട്ടിക്ക് കൈ കൊടുക്കുകയല്ല വേണ്ടതെന്നും തനിക്ക് മമ്മൂക്കയെ കെട്ടിപ്പിടിക്കണം എന്നാണ് കൊച്ചുമിടുക്കി പറഞ്ഞത്. ഇതുകേട്ട് ചിരിയോടെ മമ്മൂട്ടി കുട്ടിയെ തന്റെ അരികിലേക്ക് വിളിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്തു. A post shared by Kariveppila Media (@_kariveppila_) "കൊച്ചുങ്ങൾ എന്നായേലും ആഗ്രഹം പറഞ്ഞാൽ സാധിച്ചു കൊടുത്തേക്കാണോടാ ഉവ്വേ," എന്ന് പണ്ട് സിദ്ദിഖ് പറഞ്ഞത് മമ്മൂക്ക കേട്ടു എന്നാണ് ആരാധകരുടെ കമന്റ്. കൊച്ചി കലൂരിലെ അമ്മ കോംപ്ലക്സിൽ രണ്ടു ദിവസമായിട്ടായിരുന്നു നൃത്ത ശില്പശാല നടന്നത്. രചന നാരായണൻകുട്ടിയുടെ നേതൃത്വത്തിലായിരുന്നു ക്ലാസ്സുകൾ നടന്നത്. മോഹൻലാൽ ആയിരുന്നു നൃത്ത ശില്പശാല ഉദ്ഘാടനം ചെയ്തത്. സമാപന ചടങ്ങിൽ മമ്മൂട്ടിയും സംവിധായകൻ ബേസിൽ ജോസഫും ചേർന്ന് ക്യാമ്പിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.