ENTERTAINMENT

എന്റെ മൂന്ന് നായകന്മാർക്കും സ്റ്റേറ്റ് അവാർഡ്, അതാണെന്റെ സന്തോഷം:  ബ്ലെസി

Follow Us 2023ലെ കേരള സംസ്ഥാന പുരസ്കാരങ്ങൾ പ്രഖ്യാപിക്കപ്പെട്ടപ്പോൾ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് പൃഥ്വിരാജ് സുകുമാരൻ ആണ്. ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പൃഥ്വിയ്ക്ക് അവാർഡ് ലഭിച്ചത്. പൃഥ്വിയുടെ അവാർഡു കൂടാതെ മറ്റു ഏഴു അവാർഡുകൾ കൂടി സ്വന്തമാക്കി ആടുജീവിതം സംസ്ഥാന പുരസ്കാരപ്രഖ്യാപന വേളയിൽ തിളങ്ങുകയായിരുന്നു. സംസ്ഥാന പുരസ്കാര പ്രഖ്യാപനത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ബ്ലെസി ചൂണ്ടികാണിച്ച കൗതുകകരമായൊരു കാര്യമുണ്ട്. പൃഥ്വിയടക്കം തന്റെ മൂന്നു നായകന്മാരാണ് ഇതിനകം സംസ്ഥാന പുരസ്കാരങ്ങൾ സ്വന്തമാക്കിയതെന്ന്. "കാഴ്ചയിൽ മമ്മൂട്ടി, തന്മാത്രയിൽ മോഹൻലാൽ, ആടുജീവിതത്തിൽ പൃഥി... എന്റെ മൂന്നു നായകന്മാർക്ക് സ്റ്റേറ്റ് അവാർഡ് കിട്ടി എന്നു പറയുന്നതൊരു സന്തോഷമാണ്," ബ്ലെസി പറഞ്ഞു. A post shared by IndianCinemaGallery (@indiancinemagallery_official) മലയാളികൾക്ക് ഓർക്കാൻ ഒരുപിടി നല്ല ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ബ്ലെസി. കാഴ്ച എന്ന ആദ്യ ചിത്രം നിരവധി സംസ്ഥാന പുരസ്കാരങ്ങൾ നേടി. തന്മാത്ര സംസ്ഥാന പുരസകാരങ്ങൾക്കൊപ്പം ദേശീയ പുരസ്കാരവും. കാഴ്ചയിലൂടെ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന പുരസ്കാരം നേടിയതിനു പിന്നിലെ മൂന്നു തവണ കൂടി മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്കാരങ്ങൾ ബ്ലെസിയെ തേടിയെത്തി. തന്മാത്ര, പ്രണയം, ആടുജീവിതം എന്നിവയാണ് ബ്ലെസിയ്ക്ക് മികച്ച സംവിധായകനുള്ള അവാർഡു നേടി കൊടുത്ത ചിത്രങ്ങൾ. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.