ENTERTAINMENT

ആദ്യം കണ്ട നാളിന്റെ ഓർമയ്ക്ക്; റൊമാന്റിക് ചിത്രങ്ങളുമായി അമല

Follow Us 2023 നവംബറിലായിരുന്നു നടി അമല പോളും ജഗതും തമ്മിലുള്ള വിവാഹം. അടുത്തിടെ ദമ്പതികൾക്ക് ഒരു ആൺകുഞ്ഞ് പിറന്നിരുന്നു. ഇളയ് (ILAI) എന്നാണ് കുഞ്ഞിനു പേരു നൽകിയിരിക്കുന്നത്. ഇളയിന് രണ്ടു മാസമായിരിക്കുകയാണ് ഇപ്പോൾ. ആ സന്തോഷം ആഘോഷമാക്കുകയാണ് അമലയും ജഗതും. ഒപ്പം ഇരുവരും ആദ്യമായി കണ്ടുമുട്ടിയതിന്റെ വാർഷികം കൂടി ആഘോഷമാക്കിയിരിക്കുകയാണ് ദമ്പതികൾ. തെന്നിന്ത്യയിലെ ബോൾഡ് നായികമാരിൽ ഒരാളാണ് അമല പോൾ. മലയാള സിനിമയിലൂടെയാണ് അമല പോൾ അഭിനയ രംഗത്തേക്ക് എത്തിയതെങ്കിലും തമിഴിലും തെലുങ്കിലുമാണ് കൂടുതൽ തിളങ്ങിയത്. 2009 ൽ ലാൽ ജോസ് സംവിധാനം ചെയ്ത ‘നീലത്താമര’യായിരുന്നു അമലയുടെ ആദ്യ ചിത്രം. അതിൽ ചെറിയൊരു വേഷമായിരുന്നു അമലയ്ക്ക്. അതിനുശേഷം തമിഴിൽ രണ്ടു സിനിമകൾ ചെയ്തുവെങ്കിലും അത് വിജയിച്ചില് 2010 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘മൈന’യാണ് അമലയുടെ കരിയറിൽ വഴിത്തിരിവായത്. ചിത്രം വൻ ഹിറ്റാവുകയും തമിഴ്നാട് സർക്കാരിന്റെ മികച്ച നടിക്കുളള പുരസ്കാരം അമലയ്ക്ക് ലഭിക്കുകയും ചെയ്തു. പിന്നീടിങ്ങോട്ട് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി അമല നിരവധി സിനിമകളിൽ അഭിനയിച്ചു. ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതമാണ് ഒടുവിൽ തിയേറ്ററുകളിലെത്തിയ അമല പോൾ ചിത്രം. ആടുജീവിതത്തിൽ പൃഥ്വിരാജ് അവതരിപ്പിച്ച നജീബ് എന്ന കഥാപാത്രത്തിന്റെ ഭാര്യ സൈനു ആയിട്ടാണ് അമല എത്തിയത്. Photo: Amala Paul | Instagram Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.