ENTERTAINMENT

കൊച്ചിയിൽ സിനിമാ ഷൂട്ടിങ്ങിനിടെ അപകടം, അര്‍ജുൻ അശോകൻ അടക്കം 5 പേർക്ക് പരുക്ക്

Follow Us കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ അഞ്ചുപേർക്ക് പരുക്കേറ്റു. കൊച്ചി എംജി റോഡിലെ ഷൂട്ടിങ്ങിനിടെ കാർ തല കീഴായി മറിയുകയായിരുന്നു. കാറിലുണ്ടായിരുന്ന നടൻമാരായ അർജുൻ അശോകനും സംഗീത് പ്രതാപനും മാത്യു തോമസിനും പരുക്കേറ്റു. മൂവരുടെയും പരുക്ക് ഗുരുതരമല്ല. ഇന്നു പുലർച്ചെ 1.30 ഓടെ 'ബ്രൊമാൻസ്' എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് അപകടമുണ്ടായത്. നടൻമാർ സഞ്ചരിച്ചിരുന്ന കാർ തല കീഴായി മറിഞ്ഞായിരുന്നു അപകടം. സിനിമയുടെ സ്റ്റണ്ട് മാസ്റ്റർ ആയിരുന്നു കാർ ഓടിച്ചിരുന്നത്. നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞ് മുന്നിലുണ്ടായിരുന്ന കാറിലിടിക്കുകയായിരുന്നു. ഈ കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കിലിടിച്ച് രണ്ടുപേർക്ക് പരുക്കേറ്റു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.