NEWS

രത്തൻ ടാറ്റയുടെ ഇന്ത്യൻ കാർ: 'ഇൻഡിക്ക'

Follow Us ചിത്രം: എക്സ് സുസുക്കി എന്ന പ്രത്യയം മാരുതിയെ ഒരിക്കലും ഒരു യഥാർത്ഥ ഇന്ത്യൻ കാർ ആക്കിയിരുന്നില്ലെ. അംബാസഡർ, ഇന്ത്യയിൽ അസംബിൾ ചെയ്തിട്ടുണ്ടെങ്കിലും, അടിസ്ഥാനപരമായി ബ്രിട്ടീഷ് മോറിസ് ഓക്സ്ഫോർഡിൻ്റെ ഒരു ഇന്ത്യൻ അസംബിൾഡ് പതിപ്പായിരുന്നു. ടാറ്റയിൽ നിന്നുള്ള ഇതിഹാസ വാഹനങ്ങളിലൊന്നായ ഇൻഡിക്ക വരും വരെ, യഥാർത്ഥത്തിൽ ഇന്ത്യയിൽ ഒരു തദ്ദേശീയ കാർ ഇല്ലായിരുന്നു എന്നതാണ് വാസ്തവം. 1998ൽ, പ്രഗതി മൈതാനിൽ നടന്ന ഓട്ടോ എക്‌സ്‌പോയിൽ ടാറ്റ അവതരിപ്പിച്ച ഇൻഡിക്ക, യാത്രാ വാഹനങ്ങളിലേക്കുള്ള കമ്പനിയുടെ ആദ്യ ചുവടുവെപ്പെന്നതിലുപരി, ഒരു ഗെയിം ചേഞ്ചർ തന്നെ ആയിരുന്നു. രത്തൻ ടാറ്റയുടെ ആ ദർശനം പിന്നീട് ഇന്ത്യയിൽ ചരിത്രം സൃഷ്ടിച്ചെന്നത് യാഥാർത്ഥ്യം. പൂർണമായും സ്വദേശിയായ ഒരു ഫാമിലി കാർ പുറത്തിറക്കുമെന്നത്, രത്തൻ ടാറ്റയുടെ മുൻഗാമിയായ ജെആർഡി ടാറ്റയുടെ സ്വപ്നമായിരുന്നു. എന്നാൽ അന്ന് നിലനിന്നിരുന്ന സർക്കാർ നയങ്ങൾ അദ്ദേഹത്തിന്റെ ആഗ്രഹങ്ങൾക്ക് തടയിട്ടു. 1991ന് ശേഷമാണ് ഇൻഡിക്ക എന്ന ആശയം ഉയർന്നുവന്നത്. ജെആർഡി സ്ഥാനമൊഴിഞ്ഞ് രത്തൻ, ടാറ്റ സൺസ് ചെയർമാനായി നിയമിതനാകുമ്പോൾ, ഏതാണ്ട് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിൽ ഘടനാപരമായ പരിഷ്‌കാരങ്ങൾ ഉണ്ടായിക്കഴിഞ്ഞിരുന്നു. 1993ൽ നടന്ന ഒരു ഓട്ടോമൊബൈൽ പ്രദർശനത്തിലാണ് രത്തൻ ടാറ്റ തൻ്റെ പദ്ധതികൾ പരസ്യമാക്കിയത്. മാരുതി സെന്നിന്റെ വലുപ്പവും, അംബാസഡറിൻ്റെ ഉൾവശവും, മാരുതി 800ന്റെ യാത്ര ചിലവും ആയിരിക്കണം, തന്റെ മനസിലുള്ള കാറിനെന്നായിരുന്നു അന്നൊരു അഭിമുഖത്തിൽ രത്തൻ ടാറ്റ പറഞ്ഞത്. ഇതിനു പുറമേ, ഇന്ത്യൻ റോഡുകൾക്ക് അനുയോജ്യവും ശക്തവുമായ ബോഡിയും, വിദേശ വിപണികൾക്ക് അനുകൂലമാകുന്ന തരത്തിൽ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണമെന്നും അദ്ദേഹത്തിനു നിർബന്ധമുണ്ടായിരുന്നു. അതുവരെ കാണാത്ത കാര്യങ്ങളായിരുന്നു രത്തൻ ടാറ്റ മുന്നോട്ടുവച്ചത്. കാർ ഡിസൈൻ ചെയ്യുന്നതിനായി പുതിയ എഞ്ചിനീയറിങ് ടീമിനെ തന്നെ അദ്ദേഹം നിയോഗിച്ചു. മികച്ച ഡിസൈൻ എഞ്ചിനീയർമാരെ തിരഞ്ഞെടുത്ത് അവരെ ടെൽകോ എഞ്ചിനീയറിംഗ് റിസർച്ച് സെൻ്ററിലെത്തിച്ചു. കമ്പ്യൂട്ടർ എയ്ഡഡ് ഡിസൈനോ സിഎഡിയോ അന്ന് ജനപ്രിയമായിരുന്നില്ല. പക്ഷെ അതിൻ്റെ സാധ്യത മനസ്സിലാക്കിയ രത്തൻ, 120 കോടി രൂപ ഇതിനായി ചെലവഴിച്ചു. ഒരു ലോകോത്തര ഡിസൈനായി, 350 ഓളം എഞ്ചിനീയർമാരും, 225 കമ്പ്യൂട്ടറുകളും കഠിനമായി പ്രയത്നിച്ചു. ഇന്ത്യൻ എഞ്ചിനീയർമാർ ഡിസൈൻ പൂർത്തിയാക്കിയ ശേഷം, ഇറ്റലിയിലെ ഒരു പ്രശസ്ത ഓട്ടോമോട്ടീവ് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അത് അയച്ചു. കാറിൻ്റെ എഞ്ചിനായി ഫ്രഞ്ച് എഞ്ചിനീയർമാരെയാണ് അദ്ദേഹം തിരഞ്ഞെടുത്തത്. വിദേശ സഹായം തേടാനുള്ള തൻ്റെ തീരുമാനത്തെ വിമർശിച്ചവരോട്, "ലോകത്തിലെ ഏറ്റവും മികച്ചതിൽ നിന്ന് പഠിക്കുന്നതിൽ തെറ്റൊന്നുമില്ല," എന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. അവസാനം ഇറ്റലിയിൽ ഒരു പ്രോട്ടോടൈപ്പ് തയ്യാറാക്കുകയും, അതു പൂനെയിൽ എത്തുകയും ചെയ്തു. പൂനെയിലെ ടെൽകോ (ഇപ്പോൾ ടാറ്റ മോട്ടോഴ്‌സ്) ഫാക്ടറിയിൽ 6 ഏക്കറോളം സ്ഥലത്ത് രത്തൻ തികച്ചും സ്വതന്ത്രമായ ഒരു അസംബ്ലി ലൈൻ സ്ഥാപിച്ചു. ഓസ്‌ട്രേലിയയിൽ നിന്നുള്ള ഒരു ഉപയോഗിക്കാത്ത നിസാൻ നിർമ്മാണ പ്ലാൻ്റ് വേർപെടുത്തി പൂനെ ഫാക്ടറിയിലേക്ക് എത്തിക്കുകയായിരുന്നു. അതു തൊഴിലാളികളുടെ സൗകര്യത്തിന് അനുസരിച്ച് വികസിപ്പിച്ചെടുത്തു. ഒരിക്കൽ പ്ലാറ്റ് സന്ദർശിച്ചപ്പോൾ, കാറിന്റെ ഒരു പ്രത്യേക ഭാഗം കൂട്ടിച്ചേർക്കാൻ തൊഴിലാളിക്ക് രണ്ടുതവണ കുനിയേണ്ടിവരുമെന്ന് അദ്ദേഹം മനസ്സിലാക്കി. പ്ലാൻ്റ് പ്രതിദിനം 300 കാറുകൾ നിർമ്മിക്കുകയാണെങ്കിൽ, 600 തവണ തൊഴിലാളികൾ കുനിയേണ്ടി വരും. ഇത് അനുവദിക്കാൻ രത്തൻ ടാറ്റ തയ്യാറായിരുന്നില്ല. ഉടൻ തന്നെ പ്ലാന്റിൽ റോബോർട്ടിനെ സ്ഥാപിക്കുകയും തൊഴിലാളികളുടെ ജോലി ലഘൂകരിക്കുകയും ചെയ്തു. 1999-ൻ്റെ മധ്യത്തോടെ, പ്ലാന്റിൽ ഓരോ 56 സെക്കൻഡിലും ഒരു കാർ നിർമ്മിക്കാൻ തുടങ്ങി. 2.6 ലക്ഷം രൂപയ്ക്ക് വിപണിയിലെത്തിച്ച ഇൻഡിക്ക കാറുകൾക്ക് 1.10 ലക്ഷം ബുക്കിങ്ങാണ് ആദ്യ ദിവസങ്ങളിൽ ഉണ്ടായത്. എന്നാൽ, തുടക്കത്തിൽ പുറത്തിറക്കിയ മോഡലുകളിൽ ചില നിർമ്മാണ പ്രശ്നങ്ങളും, മറ്റു സാങ്കേതിക പ്രശ്നങ്ങളും ബാധിച്ചിരുന്നു. ഇതിനെതിരെ രത്തൻ ടാറ്റയ്ക്കെതിരെ വ്യാപക വിമർശനം ഉണ്ടായി. ഇത് രത്തൻ ടാറ്റയെ വളരെയധികം അസ്വസ്ഥനാക്കി. ഇതു പരിഹരിക്കാനായി, കമ്പനി രാജ്യവ്യാപകമായി ഉപഭോക്തൃ ക്യാമ്പുകൾ നടത്താനും എല്ലാ തകരാറുള്ള ഭാഗങ്ങളും സൗജന്യമായി മാറ്റാനും തീരുമാനിച്ചു. രത്തൻ ടാറ്റ ഇതിനായി 500 കോടി രൂപ ചെലവഴിച്ചു. അതേസമയം തന്നെ കമ്പനിയുടെ എഞ്ചിനിയറിങ് വിഭാഗം മികച്ച മറ്റൊരു പതിപ്പിനായി അണിയറയിൽ തയ്യാറെടുപ്പുകൾ നടത്തുന്നുണ്ടായിരുന്നു. അങ്ങനെ ഇൻഡിക വി2 പുറത്തിറക്കുകയും, അത് ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വിജയകരമായ കാറുകളിലൊന്നായി മാറുകയും ചെയ്തു. ഇന്നും ഇന്ത്യൻ റോഡുകളിൽ ഒരു ഇന്ത്യക്കാരന്റെ നിശ്ചയദാർഢ്യത്തിന്റെ മുഖമായി ഇൻഡിക്കയെ കാണാം. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.