NEWS

വനിതാ നിർമ്മാതാവിന്റെ പരാതി: പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ കേസ്: Kerala News Highlights

Follow Us റണാകുളം സെൻട്രൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത് Kerala News Highlights Today: കൊച്ചി: വനിതാ സിനിമാ നിർമ്മാതാവിന്റെ പരാതിയിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ പൊലീസ് കേസെടുത്തു. ആന്റോ ജോസഫ്, ബി രാകേഷ്, ലിസ്റ്റിൻ സ്റ്റീഫൻ അടക്കം ഒമ്പതു പേർക്കെതിരെയാണ് കേസെടുത്തത്. അസോസിയേഷൻ യോഗത്തിലേക്ക് വിളിച്ചു വരുത്തി മോശമായി പെരുമാറിയെന്നാണ് പരാതി. സ്ത്രീത്വത്തെ അപമാനിച്ചെന്നും പരാതിയിലുണ്ട്. പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. വനിതാ നിർമ്മാതാവ് നിർമ്മിച്ച ചിത്രങ്ങളുമായി ബന്ധപ്പെട്ട് അസോസിയേഷനുമായി ചില തർക്കങ്ങൾ നിലനിന്നിരുന്നു. ഇതിന്റെ ഭാഗമായി അസോസിയേഷൻ ഭാരവാഹികൾ ഈ നിർമ്മാതാവിനെ യോഗത്തിലേക്ക് വിളിച്ചു വരുത്തിയിരുന്നു. ഈ സമയത്ത് വനിതാ നിർമ്മാതാവ് ചില പരാതികൾ മുന്നോട്ടു വെച്ചു. അടുത്ത യോഗത്തിൽ ഇതു ചർച്ച ചെയ്ത് പരിഹരിക്കാമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. അടുത്ത യോഗത്തിലേക്ക് വനിതാ നിർമ്മാതാവിനെ വിളിക്കുന്നതിനിടെയാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വരുന്നത്. തുടർന്ന് വനിതാ നിർമ്മാതാവ് സമൂഹമാധ്യമങ്ങളിലൂടെ പരസ്യപ്രതികരണവുമായി രംഗത്തു വന്നത്. ഇതേത്തുടർന്ന് പരസ്യപ്രതികരണത്തിൽ വിശദീകരണം ആവശ്യപ്പെട്ടു അസോസിയേഷൻ കത്തു നൽകി. ഗുണ്ടാനേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിൽ സിനിമാ താരം പ്രയാഗ മാർട്ടിനെ ചോദ്യംചെയ്ത ശേഷം വിട്ടയച്ചു. വികസന വെല്ലുവിളികള്‍ നേരിടുന്ന കട്ടികളെ ചികിത്സയോടൊപ്പം അങ്കണവാടികളില്‍ പ്രവശിപ്പിക്കുന്നതിന് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2 വയസിനും 3 വയസിനും ഇടയിലുള്ള വികസന വെല്ലുവിളികള്‍ നേരിടുന്ന കട്ടികളെ ചികിത്സയോടൊപ്പം അങ്കണവാടികളില്‍ പ്രവശിപ്പിക്കുന്നത് അവരുടെ സാമൂഹിക മാനസിക വികസനം സാധ്യമാകാന്‍ വളരെ പ്രയോജനകരമാകുമെന്ന് ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍ ഉള്‍പ്പെടെ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. എറണാകുളം പത്തടിപ്പാലം പിഡബ്ല്യൂഡി റസ്റ്റ് ഹൗസിൽ എംഎൽഎ പിവി അൻവറിന് യോഗം ചേരാൻ മുറി നൽകിയില്ല. മുറി അനുവദിക്കാതിരുന്നതോടെ അൻവർ സ്ഥലത്ത് പ്രതിഷേധിച്ചു. ഗുണ്ടാ നേതാവ് ഓംപ്രകാശ് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഒരുക്കിയ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരായി നടി പ്രയാ​ഗാ മാർട്ടിൻ 2024 ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ദക്ഷിണ കൊറിയൻ എഴുത്തുകാരി ഹാൻ കാങിന്. ചരിത്രപരമായ ആഘാതങ്ങളെ അഭിമുഖീകരിക്കുകയും മനുഷ്യ ജീവിതത്തിന്റെ ദുർബലത തുറന്നുകാട്ടുകയും ചെയ്യുന്നു ഹാൻ കാങിന്റെ രചനകൾ എന്നതാണ്‌ അവരെ പുരസ്കാരത്തിന് അർഹയാക്കിയതെന്ന്‌ നൊബേൽ സമ്മാന സമിതി പറഞ്ഞു. 2024-25 അധ്യയന വർഷത്തിലെ ബിരുദാനന്തര ബിരുദ നഴ്‌സിംഗ് (പി.ജി. നഴ്‌സിംഗ്) കോഴ്‌സുകളിലേക്കുളള ഒന്നാംഘട്ട കേന്ദ്രീകൃത അന്തിമ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ അലോട്ട്‌മെന്റ് ലിസ്റ്റ് കാണാവുന്നതാണ്. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർഥികൾ അലോട്ട്‌മെന്റ് മെമ്മോയും അസൽ രേഖകളും സഹിതം അലോട്ട്‌മെന്റ് ലഭിച്ച കോളേജിൽ ഹാജരായി ഒക്ടോബർ 15ന് വൈകിട്ട് 3 മണിക്കകം പ്രവേശനം നേടണം. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ മേൽ വെബ്‌സൈറ്റ് കാണുക. ഹെൽപ് ലൈൻ നമ്പർ: 0471 2525300. സംസ്ഥാന ഗവർണർ കേരള വിരുദ്ധനെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. എല്ലാ പരിധിയും വിട്ടുള്ള ആക്രമണമാണ് കേരളത്തിലെ മുഖ്യമന്ത്രിക്ക് നേരെ ഗവർണർ നടത്തുന്നത്. എത്രത്തോളം കേരള വിരുദ്ധനെന്ന് നിരന്തരം തെളിയിച്ചൊരു ഗവർണർ ആണ് കേരളത്തിലുള്ളത്. ഗവർണറുടെ നിലപാടിനെ വിമർശിക്കാത്ത പ്രതിപക്ഷവും കേരളത്തിൽ തുറന്നു കാട്ടപ്പെടുമെന്ന് വിജയരാഘവൻ പറഞ്ഞു. കൊച്ചി: കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരി മരുന്നു കേസിൽ സിനിമാ താരം ശ്രീനാഥ് ഭാസി ചോദ്യം ചെയ്യലിന് പോലീസിന് മുമ്പിൽ ഹാജരായി. എറണാകുളം അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ പി രാജ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ചോദ്യം ചെയ്യുക. തിരുവന്തപുരം: അപ്പാർട്ടുമെന്റിൽ കയറി സിവിൽ സർവീസ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തതായി പരാതി. തിരുവനന്തപുരം കഴക്കൂട്ടം പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടുദിവസം മുൻപാണ് സംഭവം. യുവതി താമസിക്കുന്ന മുറിയിലെത്തിയ സുഹൃത്താണ് ബലാത്സംഗം ചെയ്തത്. യുവതിയുടെ പരാതിയിൽ കൂപ്പർ ദീപു എന്ന ദീപുവിനെതിരെ കേസ് എടുത്തതായി കഴക്കൂട്ടം പൊലീസ് അറിയിച്ചു. പീഡിപ്പിക്കുന്ന ദൃശ്യം യുവാവ് മൊബൈൽ ഫോണിൽ പകർത്തിയതായും യുവതി പരാതിയിൽ പറയുന്നു. ഐഎഎസ് വിദ്യാർഥിനിക്ക് ഒരു പ്രണയമുണ്ട്. ആ യുവാവിന്റെ സുഹൃത്താണ് ദീപു. സുഹൃത്തിനെ കുറിച്ച് കാര്യങ്ങൾ പറയാനുണ്ടെന്ന് പറഞ്ഞാണ് ദീപു മുറിയിലെത്തിയത്. അതിന് പിന്നാലെ ബലമായി മദ്യം കുടിപ്പിച്ച ശേഷം ദീപു ബലാത്സംഗത്തിനിരയാക്കുകയായിരുന്നെന്നും യുവതി പരാതിയിൽ പറയുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിക്കിടെ കുത്തേറ്റ് മരിച്ച ഡോക്ടർ വന്ദനദാസിന്റെ സ്മരണക്കായി നിർമിച്ച ക്ലിനിക്ക് ഇന്ന് വൈകിട്ട് നാല് മണിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. ആലപ്പുഴ തൃക്കുന്നപ്പുഴയിലെ കാർത്തികപ്പള്ളി-നങ്ങ്യാർകുളങ്ങര റോഡിൽ പുളിക്കീഴിനു സമീപമാണ് ക്ലിനിക്ക്. പ്രാർത്ഥനാ ഹാളിന്റെ സമർപ്പണം രാവിലെ ഏഴ് മണിക്ക് കേന്ദ്ര മന്ത്രി സുരേഷ് ഗോപി നിർവഹിക്കും. രമേശ് ചെന്നിത്തല എംഎൽഎ, മന്ത്രി വി എൻ വാസവൻ തുടങ്ങിയവർ പങ്കെടുക്കും. തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരും. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് നൽകിയിട്ടുള്ളത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ അടുത്ത മണിക്കൂറുകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം/ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.