NEWS

നിപ സംശയം; കോട്ടയം മെഡിക്കല്‍ കോളജില്‍ ഒരാള്‍ നിരീക്ഷണത്തില്‍: Kerala News Highlights

Follow Us Kerala Malayalam News Today Highlights Kerala Malayalam News Highlights: കോട്ടയം: നിപ സംശയത്തില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒരാളെ പ്രവേശിപ്പിച്ചു. സമീപജില്ലയില്‍ നിന്നാണ് ഇന്നലെ രോഗിയെ എത്തിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രത്യേക നിരീക്ഷണമേഖലയിലാണു രോഗിയുള്ളത്. രോഗമുണ്ടോയെന്നു സ്ഥിരീകരിക്കുന്നതിനുള്ള പരിശോധനയ്ക്കായി സാംപിളുകള്‍ അയച്ചിട്ടുണ്ട്. ഇന്നു ഫലം ലഭിക്കുമെന്നാണു പ്രതീക്ഷ. രണ്ടാഴ്ച മുന്‍പു നിപ, മങ്കിപോക്‌സ് സംശയത്തില്‍ രണ്ടുപേരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും വിദഗ്ധ പരിശോധനയില്‍ രോഗമില്ലെന്നു സ്ഥിരീകരിച്ചിരുന്നു. ശബരിമലയിൽ സ്‌പോട്ട് ബുക്കിങ് തുടരും തിരുവനന്തപുരം:ശബരിമലയിൽ വെർച്വൽ ക്യൂവിനൊപ്പം സ്‌പോട്ട് ബുക്കിങ്ങും തുടരാൻ തീരുമാനം. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടായത്. തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിലെയും, ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലേയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. ബോംബ് ഭീഷണിയെ തുടർന്ന് ഡൽഹിയിൽ നിന്ന് ചിക്കാഗോയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം അടിയന്തരമായി താഴെയിറക്കി. വൃത്തിയുള്ള കൈകള്‍ ആരോഗ്യത്തിന് പരമ പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൈകഴുകല്‍ പ്രായഭേദമെന്യേ എല്ലാവര്‍ക്കും ചെയ്യാന്‍ കഴിയുന്ന ഫലപ്രദമായ രോഗപ്രതിരോധ മാര്‍ഗമാണ്. സോപ്പും വെള്ളവും ഉപയോഗിച്ച് ഇരുപത് സെക്കന്റെങ്കിലും കൈകള്‍ നന്നായി കഴുകുന്നത് ശീലമാക്കണം. ജലജന്യ രോഗങ്ങളായ വയറിളക്കം, കോളറ, ടൈഫോയിഡ്, ഷിഗല്ല, ഹെപ്പറ്റൈറ്റിസ് എ, ഇ, നോറോ വൈറസ് എന്നീ രോഗങ്ങളെ പ്രതിരോധിക്കുന്നതില്‍ കൈകഴുകലിന് വലിയ പങ്കുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഒൻപതു വർഷത്തിനുശേഷം ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ പാക്കിസ്ഥാനിൽ എത്തി. ഷാങ്ഹായ് കോഓപറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ) ഉച്ചകോടിയിൽ പങ്കെടുക്കാനാണ് ജയശങ്കർ എത്തിയത്. പാലക്കാട്, ചേലക്കര, വയനാട് ഉപതിരഞ്ഞെുപ്പുകൾ നവംബർ 13 ന് നടക്കും. നവംബർ 23 നാണ് വോട്ടെണ്ണൽ. ജാർഖണ്ഡ് തിരഞ്ഞെടുപ്പ് രണ്ടു ഘട്ടങ്ങളായി നടക്കും. നവംബർ 13, 20 തീയതികളിലായാണ് തിരഞ്ഞെടുപ്പ്. വോട്ടെണ്ണൽ നവംബർ 23 ന് നടക്കും. മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടക്കും. നവംബർ 20 നാണ് തിരഞ്ഞെടുപ്പ്. വോട്ടെണ്ണൽ 23 നാണ്. തൂണേരി ഷിബിൻ വധക്കേസ് പ്രതികൾക്ക് ജീവപര്യന്തം. 6 പ്രതികൾക്കാണ് ജീവപര്യന്തം. 5 ലക്ഷം രൂപ ഷിബിൻൻ്റെ പിതാവിന് നഷ്ടപരിഹാരം നൽകണം. നാലാം പ്രതിയ്ക്ക് വൈദ്യ സഹായം ഉറപ്പാക്കണം. പരിക്കേറ്റവർക്കും നഷ്ടപരിഹാരം നൽകണം. രണ്ട് പേർക്കാണ് പരിക്കേറ്റത്. ഏഴ് പേരാണ് കേസിലെ പ്രതികൾ. ഒന്നാം പ്രതി തെയ്യമ്പാടി ഇസ്മയിൽ കോടതിയിൽ ഹാജരായില്ല. ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ഷിബിനെ 2015 ലാണ് കൊലപെടുത്തിയത്. മുസ്ലീംലീഗ് പ്രവർത്തകർ അടക്കമുളളവർക്കെതിരെയാണ് കേസ് എടുത്തത്. ഒന്നു മുതൽ ആറുവരെ പ്രതികളും, 16, 16 പ്രതികളുമാണ് കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തിയത്. സർക്കാർ നൽകിയ അപ്പീൽ അനുവദിച്ചാണ് ഉത്തരവ്. 17 പ്രതികളെയാണ് വിചാരണക്കോടതി വെറുതെ വിട്ടത്. കണ്ണൂർ എഡിഎം നവീൻ ബാബുവിന്റ മരണത്തിൽ പ്രതിഷേധം ശക്തമാകുന്നു. കൊലപാതകത്തിന് തുല്യമായ സംഭവമാണെന്നും അദ്ദേഹം അഴിമതിക്കാരനെന്ന് പ്രതിപക്ഷ സംഘടനകൾക്ക് പോലും അഭിപ്രായം ഇല്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. നവീൻ ബാബുവിന്റെ കുടുംബം സിപിഎം പ്രവർത്തകരാണ്. ക്ഷണിക്കപ്പെടാതെ വന്ന് അപമാനിച്ച് മടങ്ങുന്ന പെരുമാറ്റമാണ് ജില്ലാ പഞ്ചായത്ത് പ്രഡിഡന്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ആത്മഹത്യാ പ്രേരണത്തിന് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പിപി ദിവ്യക്കെതിരെ കേസെടുക്കണമെന്ന ആവശ്യമാണ് കോൺഗ്രസ് ഉയർത്തുന്നത്. സ്ഥലത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. യുവമോർച്ചയും ബിജെപിയും സമരവുമായി രംഗത്തെത്തിയിട്ടുണ്ട്. തിരുവനന്തപുരം: കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ മരണം കൊലപാതകത്തിന് തുല്യമായ സംഭവമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, നവീൻ ബാബുവിനെ അപമാനിക്കും വിധം സംസാരിച്ചു. ഇത് കൊലപാതകത്തിന് തുല്യമായ സംഭവമാണെന്നാണ് അദ്ദേഹം പറഞ്ഞത്. കോട്ടയം: നിപ സംശയത്തില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒരാളെ പ്രവേശിപ്പിച്ചു. സമീപജില്ലയില്‍ നിന്നാണ് ഇന്നലെ രോഗിയെ എത്തിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രത്യേക നിരീക്ഷണമേഖലയിലാണു രോഗിയുള്ളത്. രോഗമുണ്ടോയെന്നു സ്ഥിരീകരിക്കുന്നതിനുള്ള പരിശോധനയ്ക്കായി സാംപിളുകള്‍ അയച്ചിട്ടുണ്ട്. ഇന്നു ഫലം ലഭിക്കുമെന്നാണു പ്രതീക്ഷ. രണ്ടാഴ്ച മുന്‍പു നിപ, മങ്കിപോക്‌സ് സംശയത്തില്‍ രണ്ടുപേരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും വിദഗ്ധ പരിശോധനയില്‍ രോഗമില്ലെന്നു സ്ഥിരീകരിച്ചിരുന്നു. കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കുന്നിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂരിൽ നിന്നും സ്ഥലം മാറ്റം വാങ്ങി ഇന്ന് പത്തനംതിട്ടയിലേക്ക് പോകാനിരിക്കെയാണ് എഡിഎമ്മിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിൽ തുങ്ങിനിൽക്കുന്ന നിലയിലാണ് കണ്ടത്. പത്തനംതിട്ട സ്വദേശിയാണ് നവീൻ ബാബു. മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനം വൈകുന്നേരം 3.30ന് നടക്കും. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.