NEWS

പണമുണ്ടോ...ബംഗ്ലാദേശിൽ നിന്നും വൃക്ക നൽകാൻ ആളുകളെത്തും

Follow Us രാജ്യത്തെ വൃക്ക മാഫിയകളെപ്പറ്റി ഇന്ത്യൻ എക്‌സ്പ്രസ് നടത്തിയ അന്വേഷണം ന്യൂഡൽഹി: ഒരുപറ്റം വ്യാജരേഖകൾ, കടലാസ്സിൽ മാത്രം ഒതുങ്ങുന്ന കുടുംബവേരുകൾ, വ്യാജ പരിശോധന ഫലം. ഇത്രയും ഉണ്ടെങ്കിൽ വൃക്ക ഉൾപ്പടെയുള്ള അവയവങ്ങൾ രാജ്യത്ത് യഥേഷ്ടം ലഭിക്കും. ചെലവ് 25 മുതൽ 30ലക്ഷം രൂപ വരെ. നിയമം കണ്ണടക്കുമ്പോൾ, തഴച്ചുവളരുകയാണ് ഇത്തരം വൃക്ക മാഫിയകൾ. അടുത്തിടെയാണ് ഡൽഹിലെ രണ്ട് പ്രമുഖ ആശുപത്രികൾ ചുറ്റിപ്പറ്റിയുള്ള വൃക്ക മാഫിയുടെ പ്രവർത്തനം പുറം ലോകം അറിയുന്നത്. അന്താരാഷ്ട്ര അവയവ മാഫിയയുടെ കണ്ണികളായ ഇവരുടെ പ്രവർത്തനങ്ങളിലൂടെ ഇന്ത്യൻ എക്‌സ്പ്രസ് നടത്തിയ അന്വേഷണം പൈസയുണ്ടോ എല്ലാം ഓകെയാണ് ഡൽഹിയിലെ പ്രമുഖ ആശുപത്രിയിലെ സർജൻ ഡോ വിജയകുമാരി ഉൾപ്പടെ പത്തുപേരെയാണ് അവയവ മാഫിയയുടെ പ്രധാന കണ്ണികളായി പോലീസ് പിടി്കൂടിയത്. നിരവധി ശസ്ത്രക്രിയകളാണ് ഇവർ നടത്തിയിട്ടുള്ളത്. സംഭവങ്ങളെല്ലാം സംഘം നിഷേധിക്കുമ്പോഴും അന്വേഷണത്തിലെ കണ്ടെത്തലുകൾ ഇവരെ പ്രതികൂട്ടിൽ നിർത്തുന്നത് തന്നെയാണ്. സാധാരണക്കാരാണ് പ്രധാനമായും മാഫിയയുടെ ഇരകളാകുന്നത്. നാല് മുതൽ അഞ്ച് ലക്ഷം രൂപ വരെയാണ് ഇത്തരം അവയവ മാഫിയ ദാതാക്കൾക്ക് നൽകുന്നത്. എന്നാൽ സ്വീകർത്താക്കളിൽ നിന്ന് ഇത്തരം സംഘങ്ങൾ വാങ്ങുന്നതാകട്ടെ 25 മുതൽ 30 ലക്ഷം രൂപവരെ. സങ്കീർണമായ കേസുകളിൽ ഇതിന് ഇരട്ടി തുകയും അവയവ മാഫിയ ഈടാക്കുന്നു. അവയവം ദാനം ചെയ്യുന്നവർക്ക് ആവശ്യമായ രേഖകളെല്ലാം ഇവർ വ്യാജമായി ചമയ്ക്കുകയും ചെയ്യും. ഇരകളായി ബംഗ്ലാദേശികൾ ബംഗ്ലാദേശിൽ നിന്നുള്ള രോഗികളാണ് കുടുതലും ഇത്തരം മാഫിയകളുടെ ഇരകളായത്. ഇവരെ കണ്ടെത്തുന്നതിനുള്ള മാഫിയകൾ ഇരുരാജ്യത്തും പ്രവർത്തിക്കുന്നുണ്ട്. വിവിധ രോഗങ്ങൾക്ക് ഇന്ത്യയിലെ ആശുപത്രികളിൽ ചികിത്സയ്‌ക്കെത്തുന്ന ഇത്തരക്കാരാണ് അവയവ മാഫിയകളുടെ കെണിയിൽ വീഴുന്നത്. ഡൽഹിൽ പിടിയിലായ ഡോ വിജയകുമാരി മാത്രം വ്യാജ രേഖകൾ ഉപയോഗിച്ച് 25 -ഓളം വ്യക്കമാറ്റി വെക്കൽ ശസ്ത്രക്രിയ നടത്തിയെന്നാണ് പോലീസ് പറയുന്നത്. 2018 മുതൽ 2024 വരെ മാത്രം ഏകദേശം 125 മുതൽ 130 വരെ ബംഗ്ലാദേശിൽ നിന്നുള്ള രോഗികളുടെ അവയവങ്ങൾ കടത്തിയിട്ടുണ്ടെന്നാണ് പോലീസ് കണ്ടെത്തൽ. നിയമത്തിന്റെ മറവിൽ ഇന്ത്യയിൽ അവയവദാനത്തിന് കൃത്യമായ മാനദണ്ഡങ്ങളുണ്ട്. രക്തംബന്ധം വഴിയുള്ള ബന്ധുക്കൾ, പങ്കാളി തുടങ്ങിയവർക്ക് മാത്രമാണ് വൃക്ക ദാനം ചെയ്യാൻ കഴിയുന്നത്. എന്നാൽ, സർക്കാർ നിയോഗിച്ച സമിതിയുടെ അംഗീകാരത്തിന് വിധേയമായി മറ്റുള്ളവർക്ക് പ്രത്യേക സാഹചര്യങ്ങളിൽ സംഭാവന നൽകാം. വിദേശ പൗരൻമാർക്ക് ഫോറം 21 ൽ പറയുന്ന മാനദണ്ഡങ്ങൾ പാലിച്ച് വ്യക്കദാനം നടത്താം. ഇത് പണം, ഭീഷണി എന്നിവയുടെ അടിസ്ഥാനത്തിലാകരുതെന്ന് പ്രത്യേകം പരാമർശിക്കുന്നുണ്ട്. ഫോറം 21 ദുരുപയോഗം ചെയ്താണ് ഡൽഹിയിലെ വൃക്ക മാഫിയ പ്രവർത്തിച്ചിരുന്നത്. ദാതാവിന്റെയും സ്വീകർത്താവിന്റെയും കുടുംബങ്ങൾക്ക് ബംഗ്ലാദേശിൽ വരെ വേരുകളുണ്ടെന്ന് തരത്തിൽ കൃത്രിമ ബന്ധുത്വ സർട്ടിഫിക്കേറ്റ് ഉണ്ടാക്കലാണ് ഇത്തരം മാഫിയകളുടെ പ്രധാന കടമ്പ. ഇത് കൃത്യമായി മെനഞ്ഞെടുത്താൽ ബാക്കിയെല്ലാം എളുപ്പത്തിലാകും. ആരോപണം ഉയർന്ന ഡൽഹിയിലെ ആശുപത്രികളിൽ ഇന്ത്യൻ എക്‌സ്പ്രസ് നടത്തിയ പരിശോധനയിൽ ഫോറം 21 ഉപയോഗിച്ചുള്ള വ്യാപക ക്രമക്കേടുകളാണ് കണ്ടെത്തിയത്. 2019 ഏപ്രിൽ ഒന്നിനും 2024 മെയ് 31 നും ഇടയിൽ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചുള്ള ഒരൊറ്റ വൃക്ക മാറ്റിവെക്കൽ സർജറി മാത്രമാണ് നടന്നിട്ടുള്ളത്. ബാക്കിയുള്ളവയെല്ലാം ക്യത്രിമമായി ചമച്ചവയാണെന്ന് പരിശോധനയിൽ കണ്ടെത്തി. സ്വീകർത്താവിന്റെ പിതാവിന്റെ സഹോദരിയുടെ മകൻ, സഹോദരിയുടെ മകൻ, ഭർത്താവിന്റെ സഹോദരിയുടെ മകൻ, അമ്മയുടെ സഹോദരിയുടെ മകൻ എന്നിങ്ങനെ പോകുന്ന വ്യാജ ബന്ധുത്വത്തിന്റെ പട്ടിക. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.