NEWS

ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങിന് സാഹിത്യ നൊബേല്‍

Follow Us ചിത്രം: എക്സ്/ നൊബേൽ ഡൽഹി: 2024 ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ദക്ഷിണ കൊറിയൻ എഴുത്തുകാരി ഹാൻ കാങിന്. 'ചരിത്രപരമായ ആഘാതങ്ങളെ അഭിമുഖീകരിക്കുകയും, മനുഷ്യജീവിതത്തിൻ്റെ ദുർബലത തുറന്നുകാട്ടുകയും ചെയ്യുന്ന ഹാൻ കാങിന്റെ തീവ്ര കാവ്യ ഗദ്യത്തിനാണ്,' പരസ്കാരമെന്ന് നൊബേൽ അക്കാദമി അറിയിച്ചു. ചരിത്രത്തിൽ ആദ്യമായാണ് ദക്ഷിണ കൊറിയയിലേക്ക് സാഹിത്യ നൊബേൽ സമ്മാനം എത്തുന്നത്. സാഹിത്യലോകത്തു നിന്ന് നിരവധി പ്രമുഖർ ഹാൻ കാങിന്റെ വിജയത്തിൽ ആശംസ അറിയിച്ചു. 'ഗദ്യത്തോടുള്ള നൂതനമായ സമീപനം സമകാലിക സാഹിത്യത്തിൻ്റെ അതിരുകൾ ഉയർത്തുന്നു. അവിശ്വസനീയമാംവിധം അർഹതപ്പെട്ട നേട്ടം,' എഴുത്തുകാരനായ ടോമർ റോസെൻബെർഗ് കുറിച്ചു.c 한 강 Han Kang – awarded the 2024 #NobelPrize in Literature – was born in 1970 in the South Korean city of Gwangju before, at the age of nine, moving with her family to Seoul. She comes from a literary background, her father being a reputed novelist. Alongside her writing, she… pic.twitter.com/i5CaSNGYkp ദി വെജിറ്റേറിയനാണ് ഹാൻ കാങിന്റെ പ്രധാന നോവൽ. കൊറിയക്കാരിയായ ഒരു സ്ത്രീ ഒരു ദിവസം മുതൽ മാംസാഹാരം നിർത്തി വെജിറ്റേറിയൻ ആകുന്നതാണു നോവലിന്റെ പ്രമേയം. എഴുത്തുകാരനായ സി.വി. ബാലകൃഷ്ണൻ , വെജിറ്റേറിയന്‍ മലയാളം ഭാഷയിലേക്ക് മൊഴി മാറ്റിയിട്ടുണ്ട്. ദക്ഷിണ കൊറിയയിലെ ഗ്വാൻഗ്ജു എന്ന നഗരത്തിലാണ് ഹാൻ കാങിന്റെ ജനനം. കൊറിയൻ നോവലിസ്റ്റായ ഹാൻ സ്യൂങ് വോനിന്റെ മകളാണ്. യോൻസെയ് സർവകലാശാലയിൽ നിന്നു കൊറിയൻ സാഹിത്യം പൂർത്തിയാക്കി. സഹോദരൻ ഹാൻ ഡോങ് റിം എഴുത്തുകാരനാണ്‌. ലിറ്റെറേചർ ആൻഡ്‌ സൊസൈറ്റി എന്ന മാസികയിൽ കവിത പ്രസിദ്ധീകരിച്ചതു മുതലാണ് ഹാൻ എഴുത്തിനെ ഗൗരവമായി കാണാൻ തുടങ്ങിയത്. ഫ്രൂട്ട്സ് ഓഫ് മൈ വുമൺ, ദി ബ്ലാക്ക് ഡിയർ, യുവർ കോൾഡ് ഹാൻഡ്, ബ്രീത്ത് ഫൈറ്റിങ്, ഗ്രീക്ക് ലസൺസ് തുടങ്ങിയവയാണ് ഹാങിന്റെ പ്രധാന സൃഷ്ടികൾ. ബേബി ബുദ്ധ, ദി വെജിറ്റേറിയൻ എന്നീ കൃതികൾ ചലച്ചിത്രങ്ങളാക്കിയിട്ടുണ്ട്. ദി വെജിറ്റേറിയനു, 2016-ലെ മാൻ ബുക്കർ പുരസ്‌കാരം ലഭിച്ചിരുന്നു. ടുഡേയ്സ് യങ് ആർട്ടിസ്റ്റ് അവാർഡ്, സാങ് ലിറ്റററി പ്രൈസ്, യങ് ആർട്ടിസ്റ്റ് അവാർഡ്, കൊറിയൻ ലിറ്ററേച്ചർ നോവൽ അവാർഡ്, തുടങ്ങിയ പുരസ്‌കാരങ്ങൾ ഹാങ് നേടിയിട്ടുണ്ട്. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.