NEWS

രണ്ടു അവധി ഒരേ ദിവസം, അഞ്ചെണ്ണം ഞായറാഴ്ച; 2025ലെ പൊതു അവധികൾ ഇങ്ങനെ

Follow Us Public Holidays 2025 തിരുവനന്തപുരം: സംസ്ഥാന സർക്കാർ അടുത്ത വർഷം നൽകുന്ന പൊതു അവധികളുടെയും നിയന്ത്രിത അവധികളുടെയും പട്ടിക പ്രഖ്യാപിച്ചു. അടുത്ത വർഷത്തെ പ്രധാനപ്പെട്ട അഞ്ച് അവധി ദിനങ്ങൾ ഞായറാഴ്ചയാണ്. റിപ്പബ്ലിക് ദിനം, മുഹറം, നാലാം ഓണം/ശ്രീനാരായണഗുരു ജയന്തി, ശ്രീകൃഷ്ണ ജയന്തി, ശ്രീനാരായണഗുരു സമാധി എന്നീ അവധി ദിവസങ്ങളാണ് ഞായാറാഴ്ച വരുന്നത്. ഓണം ഉൾപ്പെടെ ആറു അവധികളുമായി സെപ്റ്റംബറാണ് ഏറ്റവും കുടുതൽ അവധികൾ ഉള്ള മാസം. അതേസമയം, ഗാന്ധി ജയന്തിയും, വിജയ ദശമിയും ഒരു ദിവസമാണ്. കൂടാതെ ഡോ. ബി.ആർ അംബേദ്കർ ജയന്തിയും, വിഷുവും ഒരു ദിവസമാണ്. ഞായറാഴ്ച വരുന്ന അവധി ദിവസങ്ങൾ ഇനി പറയുന്നവയാണ്: റിപ്പബ്ലിക് ദിനം - 2025 ജനുവരി 26 ഈസ്റ്റർ - 2025 ഏപ്രിൽ 20 മുഹറം - 2025 ജൂലൈ 06 നാലാം ഓണം - 2025 സെപ്റ്റംബർ 07 ശ്രീനാരായണഗുരു ജയന്തി - 2025 സെപ്റ്റംബർ 07 ശ്രീകൃഷ്ണ ജയന്തി - 2025 സെപ്റ്റംബർ 14 ശ്രീനാരായണഗുരു സമാധി - 2025 സെപ്റ്റംബര്‍ 21 ജനുവരി മാസത്തെ അവധി മന്നം ജയന്തി - 2 - വ്യാഴം റിപ്പബ്ലിക് ദിനം- 26 - ഞായർ ഫെബ്രുവരി മാസത്തെ അവധി ശിവരാത്രി - 26 - ബുധൻ മാർച്ച് മാസത്തെ അവധി ഈദ്-ഉൽ-ഫിത്തർ - 31 - തിങ്കൾ ഏപ്രിൽ മാസത്തെ അവധികൾ വിഷു/ ബി.ആർ അംബേദ്കർ ജയന്തി - 14 - തിങ്കൾ പെസഹ വ്യാഴം- 17 - വ്യാഴം ദുഃഖ വെള്ളി- 18- വ്യാഴം ഈസ്റ്റർ - 20- ഞായർ മേയ് മാസത്തെ അവധി ദിവസങ്ങൾ മേയ് ദിനം - 01 - വ്യാഴം ജൂൺ മാസത്തെ അവധി ദിവസങ്ങൾ ഈദുൽ- അദ്ഹ (ബക്രീദ്) - 06 - വെള്ളി ജൂലൈ മാസത്തെ അവധി ദിവസങ്ങൾ മുഹറം - 06- ഞായർ കർക്കടക വാവ്- 24 - വ്യാഴം ഓഗസ്റ്റ് മാസത്തെ അവധി ദിവസങ്ങൾ സ്വാതന്ത്ര്യ ദിനം - 15- വെള്ളി അയ്യങ്കാളി ജയന്തി - 28- വ്യാഴം സെപ്റ്റംബർ മാസത്തെ അവധി ദിവസങ്ങൾ ഒന്നാം ഓണം - 04 - വ്യാഴം തിരുവോണം- 05 - വെള്ളി മൂന്നാം ഓണം - 06 - ശനി നാലാം ഓണം/ശ്രീനാരായണഗുരു ജയന്തി - 07 - ഞായർ ശ്രീകൃഷ്ണ ജയന്തി - 14 - ഞായർ ശ്രീനാരായണഗുരു സമാധി - 21- ഞായർ ഒക്ടോബറിലെ അവധി ദിനങ്ങൾ മഹാനവമി - 01 - ബുധൻ ഗാന്ധി ജയന്തി/വിജയ ദശമി- 02 - വ്യാഴം ദീപാവലി - 20 - തിങ്കൾ ഡിസംബറിലെ അവധി ദിനങ്ങൾ ക്രിസ്മസ് - 25 - വ്യാഴം ഇതിന് പുറമെ മൂന്ന് നിയന്ത്രിത ദിന അവധിയും 2025 ലുണ്ട്. ഏപ്രിൽ 3 ചൊവ്വ അയ്യാ വൈകുണ്ഠസ്വാമി ജയന്തി ദിനത്തിനാണ്. ആവണി അവിട്ടത്തിന് ഓഗസ്റ്റ് 9 ശനിയാഴ്ചയും വിശ്വകർമ്മ ദിനത്തിന് സെപ്തംബർ 17 ബുധനും നിയന്ത്രിത അവധി ലഭിക്കും. *ഇദുൽ ഫിത്വർ (റമദാൻ), ഈദുൽ അദ്ഹ (ബക്രീദ്) മുഹറം എന്നീ അവധി ദിവസങ്ങൾ ചന്ദ്രപ്പിറവി അനുസരിച്ച് മാറ്റം വരാം. 2024ലെ, പ്രധാനപ്പെട്ട നാല് അവധി ദിനങ്ങൾ ഞായറാഴ്ചയാണ്. കൂടാതെ രണ്ടെണ്ണം രണ്ടാം ശനിയാഴ്ചയാണ്. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.